For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണിക്ക് ശബ്ദം തിരിച്ച് കിട്ടുന്നു', മൗനരാ​ഗത്തിന്റെ പുതിയ പ്രമോയിലെ ട്വിസ്റ്റ് ഇഷ്ടപ്പെട്ടുവെന്ന് ആരാധകർ

  |

  മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അം​ഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.

  Also Read: 'വിജയ് ദേവരകൊണ്ട ഡേറ്റ് ചെയ്ത പെൺകുട്ടികളുടെ എണ്ണം 30 മുതൽ 40 വരെ', വെളിപ്പെടുത്തി സഹോദരൻ

  കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽമീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പര കൂടിയാണ് മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടേയും ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന കല്ല്യാണിയുടേയും കിരണിന്‍റേയും വിവാഹവും അടുത്തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ആവേശത്തിലാണ് പരമ്പരയുടെ പ്രേക്ഷകരും. പക്ഷെ നിരവധി കടമ്പകൾ ഇനിയും കടന്നാലെ കിരണിനെ സ്വന്തമാക്കാൻ കല്യാണിക്ക് കഴിയൂവെന്നാണ് സീരിയലിന്റെ പുതിയ പ്രമോ സൂചിപ്പിക്കുന്നത്.

  Also Read: വീണ്ടും ട്വിസ്റ്റ്! ഷാരൂഖ്-അറ്റ്ലി ചിത്രത്തിൽ നിന്നും നയൻതാര പിന്മാറി, കാരണം ഇതാണ്...

  നടി പ്രതീക്ഷ അവതരിപ്പിക്കുന്ന സരയൂവെന്ന കഥാപാത്രം വഴി കല്യാണി ഊമയാണെന്നുള്ള വിവരം കിരണിന്റെ അമ്മ രൂപ അറിയുന്നതും അതേ ചൊല്ലി കിരണുമായും കല്യാണിയുമായും വാക്കുർക്കത്തിലേർപ്പെടുന്നതുമാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. കല്യാണിയെ തന്റെ മരുമകളായി സ്വീകരിക്കാൻ തയ്യാറല്ലെന്നും ആരൊക്കെ നിർബന്ധിച്ചാലും ഈ കല്യാണം നടക്കില്ലെന്നുമാണ് കല്യാണിയോട് രൂപ പറയുന്നത്. സരയൂവിനൊപ്പമാണ് കല്യാണിയേയും കിരണിനേയും ചോദ്യം ചെയ്യാൻ രൂപ എത്തിയത്. കല്യാണിയെ വളരെ മോശമായ രീതിയിൽ വഴക്ക് പറയുന്നതും വിഷമം സഹിക്കാനാവാതെ കല്യാണി വിങ്ങിപ്പൊട്ടുന്നതും പ്രമോയിൽ കാണാം.

  കിരണിന്റെ അമ്മ രൂപയുടെ ശകാരത്തിന് ശേഷം പുറത്തേക്കിറങ്ങിയ കല്യാണി വാവിട്ട് കരയാൻ ശ്രമിക്കുന്നതും ആ സമയം കല്യാണി ഉച്ചത്തിൽ കരയാൻ ശ്രമിക്കുമ്പോൾ സംസാരശേഷി തിരികെ ലഭിക്കുന്നത് കിരൺ മനസിലാക്കുന്നതുമെല്ലാം പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രമോ കണ്ടതോടെ കല്യാണിക്ക് ശബ്ദം തിരികെ ലഭിക്കുന്ന നിമിഷം കാണാൻ കാത്തിരിക്കുന്നുവെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. കല്യാണി സംസാരിക്കാൻ തുടങ്ങിയാൽ സീരിയൽ വേറെ ലെവലിലേക്ക് പോകുമെന്ന് മറ്റ് ചിലർ കുറിച്ചു. കാത്തിരുന്നു കാത്തിരുന്ന് ഏറെ പ്രതീക്ഷിച്ച രം​ഗം വന്നെത്താൻ പോവുകയാണെന്നതിന്റെ സന്തോഷവും ആരാധകർ സീരിയൽ പ്രമോ ഏറ്റെടുത്തുകൊണ്ട് തെളിയിക്കുന്നുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റായി പോയി എന്നാണ് ചില ആരാധകർ കമന്റായി കുറിച്ചത്.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  കല്യാണിയും കിരണും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. മറുഭാഷ നടിയായ ഐശ്വര്യ റംസായിയാണ് സീരയലിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നലീഫ് ജിയ എന്ന നടനാണ് കിരണെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയത്. ഇരുവരും ഷൂട്ടിങ് സമയത്തെ ഇടവേളകളിൽ പകർത്തിയ കുസൃതി നിറഞ്ഞ വീഡിയോകൾ ഇടയ്ക്ക് ആരാധകർക്കായി പങ്കുവെക്കാറുണ്ട്. തമിഴ് താരങ്ങളായ ഇരുവരും മലയാളം നന്നായി സംസാരിക്കും. കുലദൈവം എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ ബാലതാരമായി അഭിനയം തുടങ്ങുന്നത്. കല്യാണവീട്, സുമംഗലി തുടങ്ങിയ പരമ്പരകളിലും ഐശ്വര്യ വേഷമിട്ടിരുന്നു. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.

  Read more about: asianet malayalam serial
  English summary
  A new turning point will happend soon in Kalyani's life, popular serial Mounaragam news promo out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X