For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കായി പിറന്നവന്‍, ജീവിതത്തില്‍ നീയുള്ളതില്‍ കടപ്പെട്ടിരിക്കുന്നു; റോബിന് ആരതിയുടെ പിറന്നാളാശംസ

  |

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തില്‍. പോയ സീസണിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ഷോ തുടങ്ങും മുമ്പ് പലര്‍ക്കും അറിയാതിരുന്ന റോബിന്‍ ഇന്ന് കേരളം മുഴുവന്‍ ആരാധകരുള്ള താരമാണ്. റോബിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണെങ്കിലും താരത്തിനുള്ള പിന്തുണ വളരെ വലുതാണ്.

  Also Read: ഞാന്‍ അവനെ കുടവച്ച് തല്ലി, കോളറില്‍ പിടികൂടാന്‍ നോക്കിയപ്പോള്‍ ട്രെയിനില്‍ നിന്നവന്‍ ചാടി: സ്വര

  ബിഗ് ബോസ് വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നു റോബിന്‍. ഷോയില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിന് താരത്തെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. എങ്കിലും റോബിനുള്ള പിന്തുണ കുറഞ്ഞിട്ടില്ല. ബിഗ് ബോസ് വീട്ടിലെന്നത് പോലെ തന്നെ പുറത്തും റോബിന്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

  ബിഗ് ബോസ് വീട്ടില്‍ വച്ച് ദില്‍ഷയോട് റോബിന്‍ പ്രണയം പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഷോയ്ക്ക് ശേഷം ദില്‍ഷ പരസ്യമായി റോബിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് റോബിന്‍ അവതാരകയും മോഡലുമൊക്കെയായ ആരതി പൊടിയുമായി പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ റോബിനെക്കുറിച്ചുള്ള ആരതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  Also Read: ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസിക

  ഇന്ന് റോബിന്റെ ജന്മദിനമാണ്. തന്റെ പ്രിയപ്പെട്ടവന് ആശംസകളുമായി ആരതി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ആരതി പ്രിയപ്പെട്ടവന് ജന്മദിനാശംസ നേര്‍ന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  എന്റെ എന്നെന്നത്തേയും പ്രണയത്തിന് ജന്മദിനാശംസകള്‍. ഈ പ്രപഞ്ചത്തില്‍ നീ ഉണ്ടെന്നതില്‍ ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു, എന്റെ ജീവിതത്തിലും. നീ ജനിച്ച ദിവസം എന്റെ അമ്മയുടെ വയറ്റില്‍ ഞാനൊരു പാര്‍ട്ടി തന്നെ നടത്തിയിട്ടുണ്ടാകുമെന്നുറപ്പാണ്. അന്നാകാം നമ്മളുടെ നക്ഷത്രങ്ങള്‍ ഒരുമിച്ചതെന്നാണ് ആരതി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.

  അതേസമയം കഴിഞ്ഞ ദിവസം നടി അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍ ദില്‍ഷയെക്കുറിച്ചും തങ്ങള്‍ പിരിയാനുണ്ടായ കാരണത്തെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. ദില്‍ഷ ഒരിടയ്ക്ക് എന്റെ ലൈഫിന്റെ പാര്‍ട്ടായിരുന്നു. ദില്‍ഷ എനിക്കൊരു മോശം ഓര്‍മയല്ല. നല്ല ഓര്‍മയാണ്. ഞാനും ദില്‍ഷയും തമ്മിലുള്ള കാര്യങ്ങള്‍ കുറെ നല്ലതായിരുന്നു. പിന്നെ കുറെ പ്രശ്‌നങ്ങള്‍ വന്നുവെന്ന് മാത്രം. ദില്‍ഷ ഇപ്പോള്‍ അവളുടെ കരിയറും മറ്റ് ഫോക്കസ് ചെയ്ത് പോവുകയാണ്. ഭയങ്കര ഹാപ്പിയാണ്. നെവര്‍ ഗിവ് അപ്പ് എന്നൊരു ആറ്റിറ്റിയൂഡിലാണ് പോകുന്നത്.അതിനെ ഞാന്‍ എപ്പോഴും അഭിനന്ദിക്കുന്നുവെന്നാണ് റോബിന്‍ പറയുന്നത്.

  ചിലരൊക്കെ ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥത്തില്‍ ഡൗണായി പോകും. പക്ഷെ ദില്‍ഷ അതിനെയെല്ലാം മറികടന്ന് സ്‌ട്രോങായി മുന്നോട്ട് പോകുന്നുണ്ട്. ദില്‍ഷയെ എഴുപത് ദിവസം കണ്ട് എനിക്ക് അറിയാം അവളെ നന്നായിയെന്നും റോബിന്‍ പറയുന്നു. പിന്നാലെ ആരതിയെക്കുറിച്ചും റോബിന്‍ സംസാരിക്കുന്നുണ്ട്. ഗോസിപ്പുകളെല്ലാം പോസീറ്റിവായി എടുക്കുന്ന വ്യക്തിയാണ് ആരതിയെന്നാണ് റോബിന്‍ പറയുന്നത്.

  ചിലപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ എന്റേയും ദില്‍ഷയുടേയും ബിഗ് ബോസിലെ വീഡിയോകള്‍ റീല്‍സായി വരും. അത് ആരതി നോക്കിയിരുന്ന് ആസ്വദിക്കും. എനിക്ക് ആരതി അത് ആസ്വദിക്കുന്നത് കാണുമ്പോള്‍ എന്തോപോലെ ഒരു തോന്നലാണ്. അത് അവള്‍ കണ്ട് ഒഴിവാക്കും അല്ലാതെ വഴക്കിടില്ല. ദില്‍ഷയെ ആരതിക്ക് ഭയങ്കര കാര്യമാണെന്നും എന്തിനാണ് ആ കുട്ടിക്ക് ഇത്രയേറെ ഡീഗ്രേഡിങ് എന്നൊക്കെ പറഞ്ഞ് ആകുലപ്പെടാറുണ്ടെന്നും താരം പറയുന്നു.

  തങ്ങള്‍ക്കിടയിലേക്ക് ദില്‍ഷയെ വലിച്ചിടേണ്ടതില്ല. ആരതിക്ക് പൊസസീവ്‌നസ് അല്ല അണ്ടര്‍സ്റ്റാന്റിങാണുള്ളതെന്നും റോബിന്‍ പറയുന്നു. അതേസമയം, ദില്‍ഷ തന്റെ അടുത്ത് ആവശ്യപ്പെട്ടത് രണ്ട് വര്‍ഷത്തോളം സമയമാണ്. അതും കല്യാണം കഴിക്കാന്‍ വേണ്ടിയല്ല. എന്നെ ഇഷ്ടമാണോ അല്ലയോ എന്നത് അവള്‍ക്ക് മനസിലാക്കിയെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും അതാണ് പിരിയാനുള്ള കാരണമെന്നുമാണ് റോബിന്‍ പറയുന്നത്.

  Read more about: robin radhakrishnan bigg boss
  English summary
  Aarathi Podi Pens A Beautiful Birthday Wish To Dr Robin Radhakrishnan Calls Him Her Forever Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X