സ്റ്റാര്‍ മാജിക്കുകാര്‍ കാശ് കൊടുത്ത് ഒതുക്കി, പേടിച്ച് ഓടി ആരതി; തെളിയിക്കാന്‍ വെല്ലുവിളിച്ച് താരം!
സ്റ്റാര്‍ മാജിക്കിനെ പേടിച്ച് നിലപാട് മാറ്റിയെന്നും കാശ് കൊടുത്ത് ഒതുക്കിയെന്നുമൊക്കെയുള്ള സോഷ്യല്‍ മീഡിയയുടെ ആരോപണങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്
സോഷ്യല്‍ മീഡിയയിലെ താരമാണ് ആരതി കൃഷ്ണ. ബോഡി ബില്‍ഡറായ ആരതിയുടെ വീഡിയോ വൈറലായി മാറിയതോടെയാണ് ആരതി താരമാകുന്നത്. പിന്നാലെ ആരതി മിനി സ്‌ക്രീനിലുമെത്തിയിരുന്നു. ജനപ്രീയ പരിപാടിയായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ആരതി പ്രേക്ഷകരുടെ മുന്നിലെത്തിയത്. തന്റെ ജീവിത കഥ തുറന്ന് പറഞ്ഞു കൊണ്ടുള്ള ആരതിയുടെ അഭിമുഖങ്ങളും ചര്‍ച്ചയായിരുന്നു.
ഇതിനിടെ ചാനല്‍ പരിപാടികള്‍ക്ക് വിളിച്ചു കൊണ്ടു പോയി കോമാളിയാക്കുമെന്നും പ്രതിഫലം നല്‍കില്ലെന്നുമുള്ള ആരതിയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ആരതി സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. ഇത് വലിയ വിവാദത്തിലേക്ക് തന്നെയാണ് നയിച്ചത്. തുടര്‍ന്ന് താരം വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

താന്‍ സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു ആരതി നല്‍കിയ വിശദീകരണം. ഇതിനിടെ ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരതി. ആരതി സ്റ്റാര്‍ മാജിക്കിനെ പേടിച്ച് നിലപാട് മാറ്റിയെന്നും കാശ് കൊടുത്ത് ഒതുക്കിയെന്നുമൊക്കെയുള്ള സോഷ്യല്‍ മീഡിയയുടെ ആരോപണങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ആരതിയുടെ പ്രതികരണം.
എന്നെ ട്രോളി ജീവിക്കുന്ന എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ട്രോളിക്കോളൂ, പക്ഷെ ഒരു കാര്യമുണ്ട്. ഞാന്‍ പറഞ്ഞ കാര്യം സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണെങ്കിലും മറ്റെന്തിനെപ്പറ്റി ആണെങ്കിലും ആ പറഞ്ഞത് മാറ്റി പറഞ്ഞുവെന്നോ ഇരട്ടത്താപ്പ് കാണിച്ചുവെന്നോ എവിടെയെങ്കിലും ഒരു പോയന്റ് കാണിച്ചു തരാന്‍ പറ്റുമെങ്കില്‍ ഞാന്‍ ഇന്ന് ഈ ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് പോകുമെന്നാണ് ആരതി പറയുന്നത്.
അവര്‍ എനിക്ക് ടിഎ തന്നു, സ്‌റ്റേ തന്നു, ഭക്ഷണം തന്നു. ഇത് മാത്രമാണ് ഞാന്‍ എല്ലായിടത്തും പറഞ്ഞിട്ടുള്ളത്. ഇപ്പോഴും പറയുന്നത്. ഞാനത് മാറ്റി അവര്‍ എനിക്ക് പൈസ തന്നില്ല എന്നൊന്നും പറഞ്ഞിട്ടില്ല. പൈസ തരാത്ത കാര്യം എന്റെ കുഴപ്പമാണ്. അവര്‍ എന്നെ ബന്ധപ്പെട്ട സമയത്ത് ടിഎ തരാമെന്ന് പറഞ്ഞു. ശരിക്കും ടിഎ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ടിഎ എന്നാല്‍ ട്രാവല്‍ അലവന്‍സ് ആണെന്ന് എനിക്ക് അറിയില്ലെന്നും ആരതി പറയുന്നു.
അതുകൊണ്ടാണ് ഇത് എന്റെ തെറ്റാണെന്ന് പറഞ്ഞ് ഞാന്‍ ഏറ്റെടുക്കുന്നത്. എന്റെ വിവരമില്ലായ്മ കൊണ്ടാണ് ഇങ്ങനൊരു പ്രശ്‌നം വന്നത്. അവര്‍ക്ക് വേണമെങ്കില്‍ അന്ന് പൈസയുടെ കാര്യം അന്ന് പറഞ്ഞില്ലല്ലോ എന്ന് പറയാം എന്നുള്ളത് കൊണ്ടാണ്. അല്ലാതെ ഞാന്‍ പേടിച്ചിട്ടോ അവര്‍ എനിക്ക് പൈസ തന്ന് ഒതുക്കുന്നതോ അല്ലെന്നും ആരതി കൃഷണ വ്യക്തമാക്കുന്നുണ്ട്.

ഷോകളിലേക്ക് വിളിച്ച് കോമാളിയാക്കുമെന്നും പ്രതിഫലം തരാന്‍ മടിയാണെന്നുമായിരുന്നു ആരതി ഈയ്യടുത്തൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് വൈറലായി മാറുകയായിരുന്നു. താരം പറഞ്ഞത് സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. സംഭവം വിവാദമായി മാറിയതോടെ ആരതി വ്യക്തത നല്‍കി രംഗത്തെത്തുകയായിരുന്നു.
ഇന്റര്‍വ്യുവില്‍ പറഞ്ഞൊരു കാര്യം ആ ഭാഗം മാത്രമായി കട്ട് ചെയ്തെടുത്ത്, ഞാന്‍ പറയാത്ത കമന്റുകള്‍ പോലും കൂട്ടിച്ചേര്‍ത്ത് വലിയ ഇഷ്യുവാക്കുകയായിരുന്നുവെന്നാണ് ആരതി പറഞ്ഞത്. താന്‍ സ്റ്റാര്‍ മാജിക്കിനെക്കുറിച്ചല്ല സംസാരിച്ചതെന്നും താരം പറഞ്ഞിരുന്നു. ഏത് ഷോയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത് അങ്ങനെയാക്കി തീര്‍ത്തത് ഞാനല്ലെന്നാണ് ആരതി പറയുന്നത്.
അതേസമയം തന്നെ സ്റ്റാര്‍ മാജിക്കിലേക്ക് വിളിച്ചപ്പോള്‍ അവര്‍ പതിഫലത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. താന്‍ അവരോട് ചോദിച്ചതുമില്ല. അത് തന്റെ ഭാഗത്തു നിന്നുമുണ്ടായ തെറ്റാണ് എന്നും ആരതി പറഞ്ഞു. അതേസമയം താന്‍ പറഞ്ഞ വാക്കുകള്‍ താന്‍ തിരുത്തി പറയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അവര്‍ക്ക് തന്നെക്കുറിച്ച് തോന്നുന്ന ഫീലിംഗ് എന്തായിരിക്കും? അവര്‍ക്ക് എന്നെ വിളിച്ചത് വെറുതെയായിപ്പോയി എന്നൊരു തോന്നല്‍ വരില്ലേ? ഇത്രയും നന്ദികെട്ട ഒരാളാണെന്ന് കരുതില്ലേ ? എന്നും താരം ചോദിച്ചിരുന്നു. തന്നെക്കുറിച്ച് ഒരാളും അങ്ങനെ ചിന്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയിയലൂടെയായിരുന്നു ആരതിയുടെ പ്രതികരണം.
വ്യൂസിന് വേണ്ടി എന്തിനാണ് ഇങ്ങനെയുള്ള വീഡിയോകള്‍ ഇറക്കുന്നത് എന്ന് ആരതി ചോദിക്കുകയും ചെയ്തിരുന്നു. അതേസമയം, ചാനലുകാര്‍ തനിക്ക് യാത്രാ ചിലവും ഭക്ഷണവും താമസവും തന്നിരുന്നു എന്നും ആരതി വ്യക്തമാക്കിയിരുന്നു. ഞാന്‍ ഒരിക്കലും അവര്‍ എനിക്കൊന്നും ചെയ്ത് തന്നിട്ടില്ലെന്നും പറ്റിച്ചെന്നും പറഞ്ഞിട്ടില്ലെന്നും ആരതി പറഞ്ഞിരുന്നു. പിന്നാലെ താരത്തിന് പിന്തുണയുമായി സ്റ്റാര്‍ മാജിക്ക് താരങ്ങളും രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications