മേനെ അവള്‍ നിന്നെ തേക്കും! ബിഗ് ബ്രദറായി കണ്ടയാള്‍ തെറ്റിക്കാന്‍ നോക്കി! വെളിപ്പെടുത്തി ആരതി
ഈയ്യടുത്ത് റോബിനും പ്രതിശ്രുതി വധു ആരതി പൊടിയ്ക്കും എതിരെ മുന്‍സുഹൃത്തുക്കള്‍ നടത്തിയ ആരോപണങ്ങള്‍ വലിയ വിവാദങ്ങളായിരുന്നു. ഇപ്പോഴിതാ ഈ് സംഭവങ്ങളില്‍ പ്രതികരണവുമായി എത്തിയിക്കുകയാണ് ആരതി പൊടി. ബിഗ് ബോസ് താരമായ റോബിനും പ്രതിശ്രുത വധുവായ നടി ആരതിയും യു ടൂ സീ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.
തങ്ങളുടെ കൂടെ സഹോദരനെ പോലെ നിന്നയാള്‍ തങ്ങളെ തമ്മില്‍ത്തല്ലിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരതി പറയുന്നത്. അയാള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും ആരതി പറയുന്നുണ്ട്. എന്നാല്‍ ഈ വ്യക്തിയുടെ പേര് പരാമര്‍ശിക്കാന്‍ ഇരുവരും കൂട്ടാക്കിയില്ല. നേരത്തെ റോബിനെതിരെ മുന്‍ സുഹൃത്തുക്കളായ ശാലു പേയാട് അടക്കമുള്ളവര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരുണ്ട്. ഇത്രമാത്രം വിവാദമാക്കാനോ ചര്‍ച്ചയാക്കാനോ മാത്രമുള്ള തെറ്റ് ചേട്ടന്‍ ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെയും ചാറ്റ് പുറത്ത് എന്നൊക്കെ പറഞ്ഞ് ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ വ്യക്തിയുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ പരിചയപ്പെട്ട കാലത്ത് ബിഗ് ബ്രദര്‍ എന്ന് കൂടെക്കൂടിയ ഒരാളാണ്. എന്റെ സേഫ്റ്റിയ്ക്ക് വേണ്ടി, ഞാന്‍ പെട്ടു പോകരുത് എന്ന് പറഞ്ഞ് എന്നെയും എന്റെ സുഹൃത്തുക്കളേയും തെറ്റിദ്ധരിപ്പിച്ച് ചെയ്യിപ്പിച്ച കാര്യങ്ങളായിരുന്നു അതെന്നാണ് ആരതി പറയുന്നത്.
അതുപോലെ തന്നെ റോബിനോടും ചെയ്തുവെന്നാണ് ആരതി പറയുന്നത്. അങ്ങനെ പറയിപ്പിച്ച് റെക്കോര്‍ഡ് ചെയ്യിപ്പിച്ച കാര്യങ്ങള്‍ വച്ച് ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ആരതി പറയുന്നു. എന്റേതാണെങ്കിലും ചേട്ടന്റേതാണെങ്കിലും പരസ്പരം തെറ്റായ കാര്യങ്ങള്‍ കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച ശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഉപയോഗിക്കുകയാണെന്നും താരം പറയുന്നു.
എന്നാല്‍ ഇന്ന് തങ്ങള്‍ക്കിടയില്‍ അടിയുണ്ടാക്കിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നും കാരം ഇപ്പോള്‍ തങ്ങള്‍ക്കിടയില്‍ വ്യക്തമായ അണ്ടര്‍സ്റ്റാന്റിംഗ് ഉണ്ടെന്നാണ് ആരതി പറയുന്നത്. ഇനി മൂന്നാമതൊരാള്‍ക്ക് തങ്ങളുടെ ജീവിതത്തിലില്ല. തുടക്കത്തില്‍ കൂടെ നടക്കുന്ന വ്യക്തിയാണ് ഇതെല്ലാം വിശ്വസിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നത്. ആരാണെങ്കിലും വിശ്വസിച്ച് പോവും.
ജനിക്കാതെ പോയ ചേട്ടന്‍ തന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് കരുതി ചേട്ടാ ചേട്ടാ എന്ന് വിളിച്ച് താന്‍ കൂടെ നിന്നു. ഇതേ പോലെ തന്നെ റോബിനോടും ചെയ്തു. സിനിമ ചെയ്തിട്ടുണ്ടെങ്കില്‍ അവള്‍ നിന്നെ തേച്ചിട്ടു പോകും മോനേ എന്ന് പറഞ്ഞു പ്രൊവോക്ക് ചെയ്തു. ഞാന്‍ ചേട്ടന്റെയടുത്ത് പോയി. ആള് പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ ഈ റിലേഷന്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറയാന്‍ പോയതായിരുന്നു.
അപ്പോള്‍ ഇത് സത്യമാണോ നുണയാണോ എന്ന് അറിയാന്‍ വേണ്ടി ബിഗ് ബ്രദറെന്ന് കരുതിയ വ്യക്തിയെ റോബിന്‍ ഫോണ്‍ വിളിച്ചു. തന്നോട് മിണ്ടരുതെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഉപദേശിച്ച ബിഗ് ബ്രദര്‍ തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നത് ലൗഡില്‍ ഇട്ട് കേള്‍പ്പിച്ചു തന്നുവെന്നും അപ്പോഴാണ് സത്യം മനസിലാകുന്നതെന്നും ആരതി പറയുന്നു. ഇതോടെ തങ്ങള്‍ പരസ്പരം സംസാരിച്ച് എല്ലാം ക്ലിയര്‍ ചെയ്യുകയും മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയുമായിരുന്നു.

എന്നാല്‍ കുറേനാളുകള്‍ക്ക് ശേഷം ബിഗ് ബോസ് തുടങ്ങുന്നതിന് മുമ്പായി ഒടുക്കത്തെ ഡീഗ്രേഡിംഗ് നടത്തുകയായിരുന്നു. ഇപ്പോഴും അവര്‍ പറയുന്നത് നീ ഞങ്ങള്‍ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ ആ വോയ്‌സ് എടുത്ത് പുറത്തിടുമെന്നാണ്. ഞാന്‍ മറ്റാരെങ്കിലും വഴിയല്ല ഇവിടെ എത്തിയതെന്നും ആരതി പറയുന്നു. അതേസമയം താന്‍ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് അവര്‍ തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നതെന്ന് റോബിന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തനിക്ക് വേണമെങ്കില്‍ സോഷ്യല്‍ മീഡിയിയലൂടെ ഇതെല്ലാം പറയാമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ ഈ വ്യക്തിയ്ക്ക് പിന്നെ പുറത്തിറങ്ങി നടക്കാനാകില്ല. കാരണം അത്രയും തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആരതി പറയുന്നു. കേസ് ആയതിനാല്‍ തെളിവുകള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും റോബിനും ആരതിയും പറയുന്നു. അവര്‍ ഇനി ചെയ്യുന്നതെല്ലാം തെളിവായി മാറുകയാണെന്നും താരങ്ങള്‍ പറയുന്നു. അവര്‍ ഇടുന്ന സ്റ്റോറിയും വഡിയോയുമെല്ലാം പോലീസിന് കൈ മാറുന്നുണ്ടെന്നും റോബിനും ആരതിയും പറയുന്നു.


Click it and Unblock the Notifications