Don't Miss!
- News
കാട്ടാനശല്യം തടയാൻ വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി
- Sports
ഇന്ത്യന്‍ നായകനാവാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കേണ്ട! ഇവര്‍ തെളിയിച്ചു
- Technology
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- Lifestyle
കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം
- Automobiles
മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
ഇല്ലാതാക്കുന്നത് എന്റെ വ്യക്തിത്വം, മറുപടി വാചകമടിയല്ല പ്രവര്‍ത്തിയിലൂടെ; റിയാസിന് ആരതിയുടെ മറുപടി
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരജോഡിയാണ് ആരതിയും റോബിനും. ബിഗ് ബോസ് മലയാളം സീസണ് 4ലൂടെയാണ് റോബിന് താരമായി മാറുന്നത്. ബിഗ് ബോസ് മലയാളം സീസണ് 4 ന് മുമ്പ് പലര്‍ക്കും അറിയാതിരുന്ന റോബിന് ഷോയിലൂടെ താരമായി മാറുകയായിരുന്നു. പോയ സീസണില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ നേടിയ താരമായിരുന്നു റോബിന്. പക്ഷെ പൂര്‍ത്തിയാക്കാന്‍ റോബിന് സാധിച്ചിരുന്നില്ല.
ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതിയും പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് റോബിനും ആരതിയും. ആരാധകര്‍ എപ്പോഴും ആരതിയുടേയും റോബിന്റേയും വിശേഷങ്ങള്‍ തിരക്കാറുണ്ട്.

ഇതിനിടെ കഴിഞ്ഞ ദിവസം ആരതിയെക്കുറിച്ച് ബിഗ് ബോസ് താരമായ റിയാസ് സലീം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ആരാണ് ആരതി പൊടി, റോബിന്റെ കാമുകിയായി ഫെയ്മസായ ആളാണോ എന്ന തരത്തിലുള്ള റിയാസിന്റെ ചോദ്യമാണ് വിവാദമായി മാറിയതിന്. ഇതിനിടെ ഇപ്പോഴിതാ റിയാസിന് പരോക്ഷ മറുപടിയുമായി എത്തിയിരിക്കുകയാണ് ആരതി പൊടി.
Also Read: അര്‍ച്ചന കവി പ്രണയത്തില്‍! കാമുകനെ തേടിയിറങ്ങിയ സുഹൃത്തിന് കിട്ടിയ മറുപടി ഇങ്ങനെ

ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് ആരതിയുടെ പ്രതികരണം. റിയാസിന്റെ പേരെടുത്ത് പറയാതെയായിരുന്നു താരത്തിന്റെ പ്രതികരണം. എന്നിരുന്നാലും ആരതി പറഞ്ഞത് റിയാസ് വിഷയത്തിലുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
പരാതികള്‍ കുടുതലുള്ളത് ആര്‍ക്കാണെന്ന ചോദ്യത്തിനായിരുന്നു ആരതിയുടെ മറുപടി. പരാതികള്‍ കൂടുതലുള്ളത് തനിക്കാണെന്നാണ് ആരതി പറയുന്നത്. എനിക്കുള്ളതില്‍ ഞാന്‍ തൃപ്തയാണ്. പക്ഷെ ഒരു കാര്യം കംപ്ലീറ്റ് ചെയ്യാന്‍ നേരം ചില കാര്യങ്ങള്‍ കയറിവരുന്നത് ഇഷ്ടമല്ലെന്ന് ആരതി പറയുന്നുണ്ട്.

ചേട്ടന്റെ കേസ് ഉദാഹരണം പറയുകയാണെങ്കില്‍, ചില ആളുകള്‍, ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല, ഇതുകൊണ്ടല്ലേ ഇതില്ലായിരുന്നുവെങ്കില്‍ എന്താകും എന്ന് പറയുമ്പോള്‍ ഇല്ലാതാക്കുന്നത് അത്രയും നാളത്തെ എന്റെ കഠിനാധ്വാനത്തേയും എന്റെ വ്യക്തിത്വത്തേയുമാണ്. എനിക്കതൊരു പരാതിയാണെന്നാണ് ആരതി പറയുന്നത്.
എന്റെ ജീവിതത്തില്‍ ഞാനൊരുപാട് കാര്യം പ്ലാന്‍ ചെയ്ത് വച്ചിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് അടുത്ത വര്‍ഷമാണ് പ്രതീക്ഷിക്കുന്നത്. ഞാനിപ്പോള്‍ പ്രതികരിക്കാത്തത്, എന്റെ വാചകമടിയിലൂടെ പ്രതികരിക്കുന്നതിനേക്കാള്‍ നല്ലത് എന്റെ പ്രവര്ത്തിയിലൂടെയാകുന്നതാകും എന്ന് കരുതിയാണ്. 2023 ല്‍ അത് നടക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
കൂട്ടത്തില്‍ വാചകമടി കൂടുതലുള്ളത് തനിക്കാണെന്നും ആരതി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ താന്‍ അധികം വാചകമടിക്കാറില്ലെങ്കലും തന്റേതായ സര്‍ക്കിളില്‍ താന്‍ ഒരുപാട് സംസാരിക്കുമെന്നാണ് ആരതി പറയുന്നത്.

ആദ്യമായി ഐ ലവ് യു എന്ന് പറഞ്ഞത് റോബിനാണെന്നാണ് ആരതി പറയുന്നത്. മെസേജിലൂടെയായിരുന്നു റോബിന് പറഞ്ഞത്. താന്‍ അതിന്റെ സ്ക്രീന്‍ ഷോട്ട് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നും ആരതി പറയുന്നുണ്ട്. അതേസമയം തങ്ങള്‍ അത്ര പൈങ്കിളിയല്ലെന്നാണ് റോബിനും ആരതിയും സ്വയം വിലയിരുത്തുന്നത്. തങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകുമ്പോള്‍ ആദ്യം സോറി പറയുന്നത് റോബിനാണെന്നും ആരതി പറയുന്നുണ്ട്.

താന്‍ വഴക്കിടുമ്പോള്‍ റോബിനെ ഇടിച്ച് പഞ്ചറാക്കാറുണ്ടെന്നാണ് ആരതി പറയുന്നത്. ഇടി മാത്രമല്ല ചിലപ്പോള്‍ ലോക്ക് ഇട്ട് കളയുമെന്നാണ് റോബിന് പറയുന്നത്. തങ്ങള്‍ക്കിടയില്‍ ആരതിക്കാണ് പൊസസീവ്നെസ് കൂടുതലെന്നും റോബിന് പറയുന്നുണ്ട്. ആളുകള്‍ കരുതിയിരിക്കുന്നത് തനിക്കാണെന്നാണ് എന്നാല്‍ അത് തെറ്റാണെന്നും ആരതിയാണ് പൊസിസീവ് എന്നാണ് റോബിന് പറയുന്നത്.
അതേസമയം വിവാഹത്തിനായി തയ്യാറെടുക്കുകയാണ് റോബിനും ആരതിയും. വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് താനാണെന്നാണ് റോബിന് അഭിമുഖത്തില്‍ പറയുന്നത്. ഉടനെ തന്നെ ഇരുവരുടേയും വിവാഹ നിശ്ചയം നടക്കും പിന്നാലെ വിവാഹവുമെന്നാണ് താരങ്ങള്‍ നേരത്തെ അറിയിച്ചത്. ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ് 5 ഉടനെ ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
-
മഞ്ജുവിനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല; അത്ഭുതപ്പെടുത്തിയ സ്ത്രീ; ആയിഷയിലെ മാമ
-
'എന്റെ മോളാ ഇനി എന്റെ മോഡല്‍'; സ്വപ്നങ്ങള്‍ നെയ്ത് വാപ്പിയും ആമിറയും; ഡിയര്‍ വാപ്പി ട്രെയിലര്‍ പുറത്ത്
-
'ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്'; വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം അതാണ്!, ദീപയും രാഹുലും