ബിഗ് ബോസോടെ ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടു, ചേച്ചിയ്ക്ക് ഇഷ്ടക്കേടും; കാരണം പറഞ്ഞ് അഭിരാമി

മലയാളികള്‍ക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. ഗായികയായ അഭിരാമി ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയാണ്. ഇരുവരും ഒരുമിച്ച് ബിഗ് ബോസിലെത്തുകയും ചെയ്തിരുന്നു. അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നവരുമാണ് അഭിരമിയും അമൃതയും. ഈയ്യടുത്ത് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള അഭിരാമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ അതിക്രമങ്ങളെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിരാമി. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അഭിരാമി. സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരില്‍ ചെറുപ്പക്കാരാണോ കൂടുതല്‍ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ചെറുപ്പക്കാര്‍

ചെറുപ്പക്കാര്‍ ഞങ്ങളുടെ കാര്യത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. ഞങ്ങളുടെ പിള്ളേരാണ്. അവരെ ഞങ്ങള്‍ക്കുള്ളൂ. കമന്റ് ചെയ്യുന്നത് കുറച്ച് പ്രായമുള്ളവരാണ്. കാര്യം അവര്‍ പറയുന്നത് സംസ്‌കാരത്തെക്കുറിച്ചാണ്. പക്ഷെ പറയുന്നത് മൊത്തം തെറിയാണ്. മോളെ എന്നു പോലുമല്ല വിളിക്കുന്നത്. ക്രിയാത്മക വിമര്‍ശനം എടുക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ തെറി വിളിച്ചിട്ട് പോവുകയാണ്. ഇതാണ് അവര്‍ കാണിച്ചു തരുന്ന സംസ്‌കാരം. അവര്‍ കാണിക്കുന്നത് സംസ്‌കാരത്തിന് എതിരാണ് എന്നതാണ് സത്യമെന്നാണ് അഭിരാമി പറയുന്നത്.

അമ്മ

അമ്മ അടിസ്ഥാനപരമായ ശക്തിയുള്ള ആളല്ല. ഞങ്ങളോട് കാണിക്കുന്നതേയുള്ളൂ. പുറത്ത് വന്നാല്‍ പൂച്ചക്കുട്ടിയാണ്. വേഗം കരയും. അമ്മ കരയുന്നത് എന്തിനാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും ചേച്ചിയ്ക്കും വേണം. അമ്മ വിളിച്ചിട്ട് ദേഷ്യപ്പെടുകയോ കരയുകയോ ചെയ്താല്‍ അത് ഇന്ന് വന്ന വിവാദവും അതിന് താഴെ നമ്മള്‍ മറുപടി കൊടുക്കാത്ത കമന്റുമാണ് കാരണമെന്ന് മനസിലാക്കി എടുക്കണം. ഇപ്പോള്‍ ഞാന്‍ വീഡിയോ ചെയ്തതിന് ശേഷം അമ്മയൊന്ന് ശാന്തയായിട്ടുണ്ട്. വല്യമ്മയും ചേച്ചിയും അമ്മയുടെ സുഹൃത്തുക്കളുമൊക്കെ ഓടി വരും. പക്ഷെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരമില്ലെന്നും അഭിരാമി പറയുന്നു.

മാളത്തില്‍ ഒളിക്കാന്‍

ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത ആളുകളാണ് എന്നത് മാത്രമാണ് നേട്ടം. ഇതില്‍ അഭിമാനിക്കാനൊന്നുമില്ല. നമ്മളുടെ നേട്ടങ്ങള്‍ പോലും അംഗീകരിക്കാതെയുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ്. ഒരിക്കലും ഗുണമുണ്ടായിട്ടില്ല. ഞങ്ങളുടെ ഫോളോവേഴ്‌സിന്റെ പത്ത് ശതമാനവും ഹേറ്റേഴ്‌സാണ്. പിന്നെ ബാക്കിയുള്ളവരും. വലിയൊരു ഗ്രൂപ്പ് തന്നെയുണ്ട്. എന്താണ് കാരണമെന്ന് മനസിലാകുന്നില്ല. ഇതില്‍ പെണ്‍കുട്ടികളില്ല, പക്ഷെ ആന്റിമാരുണ്ടെന്നും താരം പറയുന്നു.

മാളത്തിലേക്ക് ഒതുങ്ങാന്‍ ശ്രമിച്ചോ? എന്ന ചോദ്യത്തിനും അഭിരാമി മറുപടി നല്‍കുന്നുണ്ട്. താന്‍ എപ്പോഴും മാളത്തില്‍ ഒളിക്കാന്‍ നോക്കുന്നയാളാണ്. ബ്രേക്ക് എടുക്കുകയോ ഡീ ആക്ടിവേറ്റ് ചെയ്യുകയോ ട്രാവല്‍ എന്നു പറഞ്ഞ് വീട്ടില്‍ തന്നെ ഇരിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഞാന്‍ നല്ല ഇമോഷണല്‍ ആയ ആളാണ്. ഒരുപാട് മാളത്തില്‍ ഒതുങ്ങിയിട്ടില്ല. പക്ഷെ ഇത്തവണ മാളത്തില്‍ ഒതുങ്ങില്ല. നിയമപരമായി തന്നെ നേരിടും. ആരെങ്കിലും പ്രതികരിച്ചാലെ എന്തെങ്കിലുമൊക്കെ മാറ്റമുണ്ടാകും. എന്നേയും എന്റെ അച്ഛനേയും അമ്മയേയും പറയാന്‍ ഞാന്‍ അവരോട് ഒന്നും ചെയ്തിട്ടില്ലെന്നാണ് അഭിരാമി പറയുന്നത്.

ബിഗ് ബോസ്

ബിഗ് ബോസ് ചേച്ചിയ്ക്ക് വേലിയേറ്റഴും എനിക്ക് വേലിയിറക്കവുമായിരുന്നു. എന്നെ ഒരുപാട് ഇഷ്ടപ്പെടുകയാണ് ചെയ്തത്. പക്ഷെ ചേച്ചിയ്ക്ക് ഇഷ്ടക്കേടാണ് കൂടുതലും വന്നത്. എന്താണെന്ന് അറിയില്ല. അടിപൊളി മത്സരാര്‍ത്ഥികളായിരുന്നു. ആണ്‍കുട്ടികള്‍ മാത്രം ജയിച്ചിരുന്ന പല ടാസ്‌കുകളിലും ഞാന്‍ ജയിച്ചിരുന്നു. ബിഗ് ബോസ് സ്‌ക്രിപ്റ്റഡല്ല. നിങ്ങള്‍ നിങ്ങളായിട്ട് നില്‍ക്കുക എന്നതാണ് അവിടെ ചെയ്യാനാവുക. അക്ഷരാര്‍ത്ഥത്തില്‍ വേറൊരു ലോകമാണെന്നും താരം പറയുന്നു.

ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു


സത്യം പറഞ്ഞാല്‍ എനിക്ക് വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. എന്നെ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. എന്റെ വേലിയേറ്റത്തിന്റെ സമയമായിരുന്നു അത്. പക്ഷെ കൊവിഡ് വന്നത് കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ചേച്ചിയെക്കുറിച്ച് അന്ന് റിയാലിറ്റി ഷോയില്‍ കരഞ്ഞു നിന്ന കുട്ടിയാണ് അമൃത സുരേഷ്, ഈ കുട്ടി ബോള്‍ഡാകാന്‍ പാടില്ല എന്നതായിരുന്നു ചിന്ത. ചേച്ചി ബോള്‍ഡ് ആവേണ്ടി വന്നയാളാണ്. എന്റെ ചേച്ചി അല്ലായിരുന്നുവെങ്കിലും ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണെന്നും അഭിരാമി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X