ഒന്നര വര്‍ഷം അഭിരാമിയ്ക്ക് ഭീഷണിയായി മാറിയ അപരന്‍; ഒടുവില്‍ പിടിച്ച കഥ പറഞ്ഞ് താരം
മലയാളികള്‍ക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. ബാലതാരമായി വന്ന് പിന്നീട് അഭിനേത്രിയായും ഗായികയായും അവതാരകയായുമെല്ലാം കയ്യടി നേടിയ താരമാണ് അഭിരാമി. സോഷ്യല്‍ മീഡിയയിലും സജീവമായ അഭിരാമി ബിഗ് ബോസ് മലയാളം സീസണ്‍ 2വിലേയും മത്സരാര്‍ത്ഥിയായിരുന്നു.
ഇപ്പോഴിതാ തന്റെ അപരയെക്കുറിച്ചുള്ള അഭിരാമിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അഭിരാമി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കോളേജില്‍ പഠിക്കുമ്പോഴാണ്. മിക്കദിവസവും അമ്മയുടെ കുറേ മിസ് കോളുണ്ടാകും. കോളേജില്‍ അയത് കൊണ്ട് എടുക്കാന്‍ പറ്റില്ലല്ലോ. എന്താണെന്ന് ചോദിക്കുമ്പോള്‍ നീയിന്ന് പോയില്ലേ എന്ന് പറഞ്ഞ് കുറേ ചീത്ത വിളിക്കും. എന്തെങ്കിലും തെളിവില്ലാതെ അമ്മ പിടിക്കില്ല. ഒരു വട്ടം ഞാന്‍ അമ്മയുടെ കൂടെ ഇരിക്കുകയായിരുന്നു. അമ്മയുടെ ഫോണിലേക്ക് ഞങ്ങളുടെ ഒരു ബന്ധു വിളിച്ചു. ഇപ്പോള്‍ പിടിച്ചാല്‍ കിട്ടുമെന്ന് പറഞ്ഞു. ആരുടെ കാര്യമാണെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. നിന്റെ കാര്യമാണെന്ന് അമ്മ ആംഗ്യം കാണിച്ചു.

എന്താണെന്ന് എനിക്ക് മനസിലായില്ല. ഇപ്പോള്‍ ചെന്നാല്‍ കിട്ടും ഇടപ്പള്ള ചങ്ങമ്പുഴ പാര്‍ക്കില്‍ ഒരു പയ്യന്റെ കൂടെ കറങ്ങി നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഫോണ്‍ വാങ്ങിയിട്ട് ആന്റി എന്നെപ്പറ്റിയാണോ പറയുന്നത് എന്ന് ചോദിച്ചു. അഭിരാമിയാണോ ഇതെന്ന് ആന്റി ഞെട്ടലോടെ ചോദിച്ചു. അപ്പോഴാണ് അമ്മ സത്യത്തില്‍ നടന്നത് എന്താണെന്ന് പറയുന്നത്. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി മാളിലും പാര്‍ക്കിലുമായി എന്നെ പോലൊരു കുട്ടിയെ കണ്ടിട്ടാണ് അവര്‍ വിളിക്കുന്നത്.

ആ കുട്ടിയെ ഞാനിതുവരെ കണ്ടിട്ടില്ല. ഒരിക്കല്‍ എന്റെ കൂടെ സ്‌കൂളില്‍ പഠിച്ചൊരു കുട്ടിയെ കണ്ടപ്പോള്‍ അവളും പറഞ്ഞു. അവള്‍ക്ക് പോലും മനസിലായില്ല, ശരിക്കും നിന്നെ പോലെ തന്നെയുണ്ട്. എന്തായാലും അതോടെ അതെന്റെ മോളല്ലെന്ന് അമ്മ തറപ്പിച്ചു പറഞ്ഞുവെന്നാണ് താരം പറയുന്നത്. പിന്നാലെ തന്റെ സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ പ്രണയത്തെക്കുറിച്ചും അഭിരാമി മനസ് തുറക്കുന്നുണ്ട്.
ഒളിച്ചു വെക്കേണ്ട പ്രണയമൊന്നും എനിക്കുണ്ടായിട്ടില്ല. ഞാന്‍ ഇങ്ങനെയായത് കൊണ്ട് നേരിട്ട് ആരും പെട്ടെന്ന് പറയില്ല. കൈ മുറിച്ച്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. വീട്ടില്‍ പിടിക്കുന്ന സീനായപ്പോള്‍ ഞാന്‍ മാറി. എനിക്ക് വിഷമമാണെന്ന് കരുതി ആ പയ്യന്റെ കസിന്‍ ബ്രദര്‍ എന്നെ ഫെയ്‌സ്ബുക്ക് വഴി സമാധാനിപ്പിക്കാന്‍ തുടങ്ങി. പിന്നെ ആ സമാധാനിപ്പിക്കലിന്റെ റൂട്ടില്‍ എന്തോ ഒരു തകരാറ് തോന്നി. ഞാന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഇറങ്ങിയോടി.

ഒരു ദിവസം സ്‌കൂളില്‍ വച്ച് അഭിരാമിയെ കാണാന്‍ ഒരാള്‍ കൈയ്യും മുറിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പയ്യന്‍ ഓടി വന്നു. ആരാണെന്ന് മനസിലായില്ല. ഓടിപ്പുറത്ത് പോയി നോക്കിയപ്പോള്‍ കൈയ്യില്‍ കെട്ടൊക്കെയായി നില്‍ക്കുന്നുണ്ടായിരുന്നു അവന്‍. കൈ മുറിച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല. പേടിപ്പിക്കാനായി പറഞ്ഞതായിരിക്കും. കണ്ടതും ഞാന്‍ കണ്ടം വഴി ഓടി. പിന്നെ ആ ഭാഗത്തേക്കേ പോയിട്ടില്ല. പക്ഷെ ആ പയ്യന്‍ പിന്നെ ശല്യപ്പെടുത്തിയിട്ടില്ലെന്നും അഭിരാമി പറയുന്നു.


Click it and Unblock the Notifications