ഏറ്റവും ഇഷ്ടപ്പെട്ടവരെ പോലും ചിലപ്പോള്‍ വേദനിപ്പിക്കേണ്ടി വരും; അഭിരാമിയുടെ വാക്കുകള്‍ക്ക് പിന്നില്‍?

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. അഭിരാമിയും സഹോദരി അമൃതയുമൊക്കെ മലയാളികള്‍ക്ക് സുപരിചിതരാണ്. ഗായികമാരായ ഈ സഹോദരിമാര്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അഭിരാമിയെ മലയാളികള്‍ ആദ്യം അറിയുന്നത് ബാലതാരമായിട്ടാണ്. പിന്നീട് അവതാരകയായും ഗായികയായുമൊക്കെ അടുത്തറിഞ്ഞു. അമൃതയുടേയും അഭിരാമിയുടേയും സംഗീത ബാന്റ് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭിരാമി പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സെറ്റ് സാരിയുടുത്തു നില്‍ക്കുന്ന തന്റെ മനോഹരമായ ചിത്രത്തോടൊപ്പം അഭിരാമി കുറിച്ച വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ബ്രൂക്ക് ഹാംപ്ടണിന്റെ വാക്കുകളാണ് താരം തന്റെ ചിത്രത്തോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്.

Abhirami Suresh

''ആളുകളെ അസ്വസ്ഥരാക്കേണ്ടി വരും, ചിലപ്പോള്‍ നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരേയും. അത് വേദനിപ്പിക്കും. ജനങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിക്കും. അതിന്റെ ഫലമായി നിങ്ങളെ വിധിക്കുകയും നിങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒറ്റയ്ക്ക് നടക്കേണ്ടി വരും'' കുറിപ്പില്‍ പറയുന്നു.

''നിങ്ങളുടെ സന്തോഷം നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളുടെ മാജിക് എല്ലാം, തങ്ങള്‍ രഹസ്യമായി വെറുക്കുന്ന ജീവിതത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ദേഷ്യം പിടിപ്പിക്കും. നിങ്ങളുടെ സത്യം ചിലരുടെ വിശ്വാസസംവിധാനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവര്‍ കൊടുങ്കാറ്റുപോലെ നിങ്ങള്‍ക്കെതിരെ വരും. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് ചുറ്റും നടന്ന് അലറാന്‍ അവരെ അനുവദിക്കുകയും ചെയ്യണം''.

''നിങ്ങള്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍, നിലവിലുള്ള സംവിധാനത്തില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും. ധീരരാവുക. മാറ്റത്തിനുള്ള ഇടം കണ്ടെത്തുക. എഴുത്ത് തുടരുക. നൃത്തം തുടരുക. ഈ ലോകത്തിന് മേല്‍ നിങ്ങളുടെ പ്രകാശം വീഴ്ത്തിക്കൊണ്ടേയിരിക്കുക. നിങ്ങളുടെ സൗന്ദര്യവും സത്യവും ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ക്ക് നിന്നെ വേണം.'' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

നിരവധി പേരാണ് കുറിപ്പ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അഭിരാമി ഇത്തരത്തിലൊരു കുറിപ്പ് പങ്കുവെക്കാനുള്ള സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ല. ഇതാണ് സോഷ്യല്‍ മീഡിയയുടെ ആകാംഷ വര്‍ധിപ്പിക്കുന്നത്. എന്തായാലും പോസ്റ്റ് വൈറലായി മാറുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അഭിരാമി. സോഷ്യല്‍ മീഡിയയിലൂടെ അമൃതയ്‌ക്കെതിരെ പലപ്പോഴും സൈബര്‍ ആക്രമണം നടക്കാറുണ്ട. അമൃതയുടെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള വ്യക്തിഹത്യകള്‍ക്കുള്ള ഇടമായി സോഷ്യല്‍ മീഡിയ മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മിക്കപ്പോഴും ചേച്ചിയ്ക്ക് ഓടിയെത്തുകയും അത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന അഭിരാമിയെ കാണാം. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസവുമുണ്ടായി.

Abhirami Suresh

നടന്‍ നാഗ ചൈതന്യക്കൊപ്പമുള്ള അമൃതയുടെ ഫോട്ടോയ്ക്ക് വന്ന കമന്റുകളാണ് അഭിരാമിയെ കുപിതയാക്കിയത്. ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. പിന്നാലെ ഇതിന് അഭിരാമി മറുപടിയുമായി എത്തുകയായിരുന്നു. 'നല്ല കൊണാപ്പ്' എന്നാണ് അഭിരാമി മറുപടിയായിട്ട കമന്റ്. ഇത് ശ്രദ്ധയില്‍പെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിക്കാനെത്തുകയും ചെയ്തിരുന്നു. അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവര്‍ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവര്‍ സന്തോഷമായിരിക്കട്ടെ എന്നാണ് അമൃത സുരേഷിന്റെ മറുപടി. സോഷ്യല്‍ വലിയ ആക്രമണങ്ങള്‍ നടക്കുമ്പോഴും പൊതുവെ അത്തരം കമന്റുകളോട് അമൃത പ്രതികരിക്കാറില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X