'കുടിച്ച് നശിച്ചവന് കരള്‍ കൊടുക്കില്ല, സുഖം തേടി പോയി'; ചേച്ചിയെപ്പറ്റി കഥകള്‍ മെനയുന്നുവെന്ന് അഭിരാമി

'കുടിച്ച് നശിപ്പിച്ചവന് കരള്‍ ഞാന്‍ കൊടുക്കാനോ? നിനക്ക് ഭ്രാന്താണോ? പാപ്പുവിന്റെ മുന്നില്‍ വച്ച് അയാളോട് അമൃത കയര്‍ത്തു' എന്ന തലക്കെട്ടോടെയാണ് യൂട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

മലയാളികള്‍ക്ക് സുപരിചരതാണ് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സഹോദരിമാര്‍ ഇരുവരും ഒരുമിച്ച് ബിഗ് ബോസിലുമെത്തിയിരുന്നു. പാട്ടുകളും ഓണ്‍ സ്‌ക്രീന്‍ ജീവിതവുമൊക്കെ പോലെ തന്നെ ഇരുവരുടേയും ഓഫ് സ്‌ക്രീന്‍ ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്തായിരുന്നു അമൃതയുടെ മുന്‍ ഭര്‍ത്താവുമായ നടന്‍ ബാലയെ കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് ബാലയെ കാണാനായി അമൃതയും മകളും ആശുപത്രിയിലെത്തിയിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. 'കുടിച്ച് നശിപ്പിച്ചവന് കരള്‍ ഞാന്‍ കൊടുക്കാനോ? നിനക്ക് ഭ്രാന്താണോ? പാപ്പുവിന്റെ മുന്നില്‍ വച്ച് അയാളോട് അമൃത കയര്‍ത്തു' എന്ന തലക്കെട്ടോടെയാണ് യൂട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്.

Amrutha Suresh

ഈ ന്യൂസും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്.. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാന്‍ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ലെന്നാണ് അഭിരാമി പറയുന്നത്.

അപ്പോള്‍ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നില്കുന്നു. ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാന്‍ ഈ ചാനല്‍ ശ്രദ്ധിക്കുന്നതു. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ തെറ്റാണു. പുറകെ ഒരുപ്പാട് ന്യൂസുകളും കണ്ടു. അതിലൊക്കെ നേരിട്ടും പരോക്ഷമായും വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്. പക്ഷെ വളരെ വ്യക്തമായ സംസാരം സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് വര്‍ത്തകള്‍ക്ക്. ഈ ഒരു ടെക്നിക് അറിയുന്ന ആര്‍ക്കും എന്തും പറയാം ആരെയും പറ്റി എന്നാണ് അഭിരാമി പറയുന്നത്.

പക്ഷെ ഇതൊരുപാട് കൂടുതലാണ്. ഇനിയുമുണ്ട് ഒരുപാട് ചാനലുകള്‍. ഇത് വേദനിപ്പിക്കുന്നതാണ്. ഹോസ്പിറ്റല്‍ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാന്‍ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാര്‍ത്ത തുടങ്ങുന്നത് തന്നെ. ഈ ഹോസ്പിറ്റല്‍ എമര്‍ജന്‍സി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. ഈ വീഡിയോ ഈ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോള്‍ എടുത്ത ഒന്നാണെന്ന് അഭിരാമി വ്യക്തമാക്കുന്നു.

ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി വേറൊന്നാവുകയില്ല. അതുപോലെ ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോള്‍ ഈ പറയുന്ന ആള്‍ അമൃതയുടെയും പപ്പുമോളുടെയും കൂടെ ഉണ്ടായിരുന്നോ? എന്നാണ് അഭിരാമി ചോദിക്കുന്നത്. എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ, ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാര്‍ത്തകള്‍ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളില്‍ ഒന്നാണിതെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തില്‍ എനിക്ക് വലിയ ധാരണ ഇല്ല. ഇതിന്റെ പുറകെ പോയാല്‍ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട് പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്ത പലപ്പോഴുമെന്നാണ് അഭിരാമി പറയുന്നത്. പക്ഷെ, ദിസ് ഈസ് ബ്രൂട്ടല്‍. തെറ്റായ വാര്‍ത്തകള്‍ ഒരുപാട് ഫോള്ളോവെഴ്‌സിലേക്ക് എത്തിക്കുമ്പോള്‍, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവര്‍ പോലും അറിയാത്ത കള്ളാ കഥകള്‍ക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണെന്നാണ് താരം പറയുന്നത്.

ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം. ചേച്ചി പ്രതികരിക്കാറില്ല ഒന്നിനും. കാരണം അവര്‍ പറയുന്നതിന് വരെ കഥകള്‍ മെനയുന്ന ഒരു പ്രത്യേക തരാം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയ ഇല്‍ കണ്ടിട്ടുള്ളത്. അമൃത അമൃത അമൃത. അമൃത ചിരിച്ചാല്‍ പ്രശ്‌നം . അമൃത മോഡേണ്‍ ഉടുപ്പിട്ടാല്‍ പ്രശ്‌നം. അമ്രതയുടെ സന്തോഷങ്ങള്‍ പങ്കിട്ടാല്‍ പ്രശ്‌നം. കോടതി മുറിയില്‍ ഇരുന്നു കേട്ടതും കണ്ടതുമായ മട്ടില്‍ കുറെ കള്ളാ പ്രചരണവുമായി കുറെ മീഡിയ പീപ്പിള്‍ എന്നും താരം പറയുന്നു.

ഒരുപാട് നെഞ്ചുപൊട്ടുന്ന വാര്‍ത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്. അവരുടെ ഡിവോഴ്‌സ് കഴിഞ്ഞു, നിയമപരമായ രീതിയില്‍ അവര്‍ പിരിഞ്ഞു. പിന്നീട് പപ്പുമോളോട് സ്‌നേഹം എന്ന പേരില്‍ ആയിരക്കണക്കിന് ന്യൂസ് ചാനലുകള്‍. സ്‌നേഹമുണ്ടെങ്കില്‍ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോര്‍ട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടതെന്നും അഭിരാമി പറയുന്നു.

Amrutha Suresh

ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാ. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍. എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെയെന്നും താരം പറയുന്നു.
അത് പോലെ ബാല ചേട്ടനെ പറ്റി ഡിവോഴ്‌സിനു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാന്‍ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.

ഇപ്പോളും അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം പ്രാര്ത്ഥിക്കുന്നു. ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട് ഈ ചാനല്‍, അതില്‍ ഞങ്ങളെ പറ്റി പറയുന്ന അല്‍മോസ്‌റ് എല്ലാം തെറ്റായ കാര്യങ്ങളാണ്. അത് കൊണ്ട് നെഞ്ചു നീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുക. എന്നു പറഞ്ഞാണ് അഭിരാമി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. അഭിരാമിയുടെ കുറിപ്പ് അമൃതയും പങ്കുവച്ചിട്ടുണ്ട്. അതേസമയം ബാല ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. താരത്തിന്‌റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നും ഉടനെ തന്നെ മടങ്ങിവരുമെന്നും ഭാര്യ എലിസബത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X