എന്നെ കണ്ടിട്ടും കാണാത്ത പോലെ നടന്ന ഒരുപാട് പേരുടെ മുഖം മനസ്സിലുണ്ട്; അച്ചു പറയുന്നു
ജനപ്രീതിയില്‍ മുമ്പിലുള്ള പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീടും അനിയന്മാരുമെല്ലാം മലയാളികള്‍ക്ക് വേണ്ടപ്പെട്ടവരായി മാറിയിരിക്കുന്നു. ശിവനും അഞ്ജലിയും കല്ലിപ്പനും കാന്താരിയുമായി പ്രേക്ഷകരുടെ മനസ് കീഴടക്കുന്നു. ഇണങ്ങിയും പിണങ്ങിയും ഹരിയും അപ്പുവും കൂടെയുണ്ട്. എല്ലാവരേയും ചേര്‍ത്തു നിര്‍ത്തി ബാലനും ദേവിയും. തുടങ്ങിയിട്ട് അധികനാളുകളായിട്ടില്ലെങ്കിലും ഇതിനോടകം തന്നെ വലിയൊരു ആരാധക പിന്തുണ നേടിയെടുക്കാന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.
സാന്ത്വനത്തിനുള്ള ആരാധകപിന്തുണ വ്യക്തമാകുന്നതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ഫാന്‍ പേജുകളും ഗ്രൂപ്പുകളും. ശിവനും അഞ്ജുവും തമ്മിലുള്ള അടിപിടികളടക്കം പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ടെന്ന് ഈ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴിതാ സാന്ത്വനം വീട്ടിലെ ഇളയവനായ കണ്ണന്‍ ആയി എത്തുന്ന അച്ചു സുഗന്ദിന്റെ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് അച്ച് പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ ഫാന്‍ പേജുകളിലും ഗ്രൂപ്പുകളിലും ചര്‍ച്ചയായി മാറുകയാണ്.

കുടുംബപ്രേക്ഷകരുടെ സ്‌നേഹം സാന്ത്വനം കുടുംബം സ്വന്തമാക്കിയിട്ടുണ്ടെന്നതിന്റെ തെളിവാണ് അച്ചുവിന്റെ അനുഭവമെന്ന് പ്രേക്ഷകര്‍ പറയുന്നു. പുതിയ വാടകവീട്ടിലേക്ക് താമസം മാറിയപ്പോഴുണ്ടായ അനുഭവമാണ് അച്ചു പങ്കുവച്ചിരിക്കുന്നത്. തന്നെ കാണാനായി തൊട്ടു മുകളിലുള്ള അമ്മ വന്നതിനെ കുറിച്ചാണ് അച്ചു പറയുന്നത്. അതേസമയം, താന്‍ നാട്ടില്‍ ചെന്നപ്പോള്‍ തന്നെ കണ്ടിട്ടും കാണാതെ നടിച്ചവരും ഉണ്ടെന്നും അച്ചു പറയുന്നുണ്ട്. അച്ചുവിന്റെ വാക്കുകളിലേക്ക്.

ഞങ്ങള്‍ വാടകയ്ക്ക് മാറിയ വീടിന്റെ തൊട്ടുമുകളിലുള്ള വീട്ടിലുള്ള അമ്മയാണ്. എന്നെ കാണാന്‍ വേണ്ടി മാത്രം പാവം സാരിയൊക്കെ ചുറ്റി വന്നു. അതും സെല്‍ഫി എടുക്കാന്‍. സാന്ത്വനത്തിലെ കണ്ണനെ നേരില്‍ കണ്ടതിലുള്ള സന്തോഷം ആ മുഖത്തും വാക്കിലും നിറഞ്ഞു നിന്നു. സാന്ത്വനം കണ്ടിട്ട് ഒരുപാട് പേരുടെ അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ടെന്നും അച്ചു പറയുന്നു. താരത്തിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതേസമയം, ഇത്തവണ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ എന്നെ കണ്ടിട്ടും കാണാത്ത പോലെ നടന്ന ഒരുപാട് പേരുടെ മുഖവും മനസ്സിലുണ്ടെന്നും അച്ചു പറയുന്നു. എന്നാല്‍ പക്ഷേ ഈ അമ്മ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. ആ നിഷ്‌കളങ്കമായ ചിരിയും, വാക്കുകളും, സ്‌നേഹവും ഒരിക്കലും മറക്കില്ലെന്നും അച്ചു കുറിക്കുന്നു. പിന്നാലെ നിരവധി പേരാണ് അച്ചുവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Recommended Video

ആ അമ്മയ്ക്ക് നൂറ് കോടി പുണ്യം കിട്ടുമെന്നായിരുന്നു ഒരു കമന്റ്. കണ്ടിട്ടും കാണാതെ പോയവര്‍ പോകട്ടെ ഞങ്ങളില്ലേയെന്ന് ചിലര്‍ ചോദിക്കുന്നു. അമ്മമാര്‍ക്ക് സമം അമ്മമാര്‍ മാത്രമേയുള്ളുവെന്നും ചിലര്‍ പറയുന്നു. സാന്ത്വനത്തിന്റേയും അച്ചുവിന്റേയും വിജയമാണിതെന്നും മറ്റൊരു കമന്റില്‍ പറയുന്നു. തന്നെ കാണാന്‍ വന്ന അമ്മയോടൊപ്പം സെല്‍ഫിയെടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് അച്ചു. ഇതുപോലെ തന്നെ മുന്നോട്ടും പോകണമെന്നാണ് അച്ചുവിനോട് പ്രേക്ഷകര്‍ കമന്റുകളിലൂടെ പറയുന്നത്.
അതേസമയം, സാന്ത്വനം പരമ്പര രസകരമായ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ്. ശിവനും അഞ്ജുവും തമ്മില്‍ പുറമെ അടിയാണെങ്കിലും ഇരുവരുടേയും ഉള്ളില്‍ പരസ്പരം മനസിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിട്ടുണ്ടെന്നാണ് മനസിലാകുന്നത്. ഇതിനായുള്ള ദേവിയുടെ തന്ത്രങ്ങളും ഫലം കണ്ടിരുന്നു.


Click it and Unblock the Notifications