എന്റെ തലച്ചോറിന് സാരമായ അസുഖമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്, മാറാരോഗിയാക്കി; സത്യം ഇതെന്ന് അനീഷ് രവി

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അനീഷ് രവി. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും മിനി സ്‌ക്രീനിലൂടെയാണ് അനീഷ് രവിയെ മലയാൡകള്‍ അടുത്തറിയുന്നത്. നായകനായും സഹനടനായുനമെല്ലാം സീരിയല്‍ രംഗത്തെ നിറ സാന്നിധ്യമാണ് അനീഷ്. കാര്യം നിസാരം, അളിയന്‍ വേഴ്‌സസ് അളിയന്‍ തുടങ്ങിയ ഹാസ്യ പരമ്പരകള്‍ വലിയ ജനശ്രദ്ധ നേടിയവയായിരുന്നു.

അതേസമയം മറ്റ് പല താരങ്ങളേയും പോലെ വ്യാജ വാര്‍ത്തയുടെ ഇരയാണ് അനീഷും. ഒരിക്കല്‍ തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞതാണ് അനീഷിന് പിന്നീട് വിനയായി മാറിയത്. താരത്തിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്നടക്കം പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരന്തരം വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ഇതിന് പിന്നിലെ സത്യാവസ്ഥ എന്തെന്ന് വ്യക്തമാക്കുകയാണ് അനീഷ് രവി.

Aneesh Ravi

ഒരിക്കല്‍ തനിക്കുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് അനീഷ് തുറന്ന് പറഞ്ഞിരുന്നു. 'തലവേദന കാരണം എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയായിരുന്നു. രോഗം എന്താണ് എന്ന് തിരിച്ചറിയാന്‍ പറ്റിയില്ല. അസുഖമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ മാത്രം കഴിഞ്ഞാല്‍ മതി എന്നായിരുന്നു പ്രാര്‍ത്ഥന.കാലഘട്ടത്തില്‍ മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോഴണ് കടുത്ത തലവേദന അനുഭവപ്പെട്ടത്. വേദന സംഹാരികള്‍ പലതും കഴിച്ചിട്ടും തലവേദനയ്ക്ക് മാറ്റം ഒന്നുമില്ല. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.'' എന്നായിരുന്നു അന്ന് അനീഷ് പറഞ്ഞത്.

പിന്നീട് ഭാര്യയുടെ ചേച്ചി ഡോ. രാജലക്ഷ്മിയാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജനായ ഡോ. ഈശ്വരിയുടെ അടുത്തെത്തിച്ചതെന്നും തന്റെ തലച്ചോറില്‍ ഒരു സ്പോട്ട് രൂപപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവുന്നത് അവിടെ വച്ചാണെന്നും അനീഷ് അന്ന് പറഞ്ഞിരുന്നു. മരണത്തിന്റെ മുഖത്ത് നിന്ന് എന്നെ രക്ഷിച്ച ഈശ്വരന്‍ തന്നെയാണ് ഡോ. ഈശ്വരി. രണ്ട് വര്‍ഷം നീണ്ടു നിന്ന ചികിത്സയ്ക്ക് ഒടുവിലാണ് പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. രോഗം ഇപ്പോള്‍ പൂര്‍ണമായും മാറി എന്നും അനീഷ് പറഞ്ഞിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ വാക്കുകള്‍ കുത്തിപ്പൊക്കി ചിലര്‍ താരത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ ഒരുക്കുകയായിരുന്നു. ഇതേക്കുറിച്ച് അനീഷ് ഈയ്യടുത്ത് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. തന്റെ തലച്ചോറിന് സാരമായ അസുഖമാണെന്നാണ് നാട്ടുകാര്‍ പറയുന്നതെന്നും എന്നാല്‍ സത്യാവസ്ഥ ഇതൊന്നുമല്ലെന്നുമാണ് നടന്‍ വ്യക്തമാക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വര്‍ഷാവര്‍ഷം ഓണവും ക്രിസ്മസുമൊക്കെ വരുന്നതു പോലെയാണ് തന്റെ അസുഖത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുപോവുന്നു എന്നാണ് തന്നെക്കുറഇച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ച് അനീഷ് പറയുന്നത്. ഒരിക്കല്‍ ഡോക്ടേഴ്‌സ് ഡേയ്ക്ക് പറഞ്ഞ ഒരു അസുഖത്തിന്റെ കഥയാണ് ഇങ്ങനെ വളച്ചൊടിച്ച് തന്നെ മാറാരോഗിയാക്കിയത്. ഒരു ചാനലില്‍ ഡോക്ടേഴ്‌സ് ഡേയ്ക്ക് പങ്കുവച്ച മറക്കാനാവാത്ത അനുഭവകഥയായിരുന്നു അതെന്നും അനീഷ് വ്യക്തമാക്കുന്നു.

വാര്‍ത്ത പല മാധ്യമങ്ങളിലും വന്നപ്പോള്‍ എനിക്ക് ട്യൂമറായി മാറുകയായിരുന്നുവെന്നും അനീഷ് രവി പറഞ്ഞു.അളിയന്‍ വേഴ്‌സസ് അളിയന്‍ എന്ന സിറ്റ്‌കോം പരമ്പരയിലെ കനകന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിക്കാന്‍ മേക്കപ്പിട്ട ചിത്രം വെച്ചാണ് അനീഷ് രവിയ്ക്ക് സംഭവിച്ചതു കണ്ടോ എന്ന് ചോദിച്ച് പോസ്റ്റുകള്‍ ഇടുന്നതെന്നാണ് അനീഷ് പറയുന്നത്.

വ്യാജ വാര്‍ത്തയുണ്ടാക്കുന്നവരോടായി ദയവു ചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുതെന്നും ഇതൊന്നും തന്നെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും അടുപ്പമുള്ളവരെ ഇത്തരം വാര്‍ത്തകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുമെന്നും താരം പറയുന്നുണ്ട്.

More from Filmibeat

Read more about: aneesh ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X