ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഇരിക്കാന്‍ വന്നതായിരുന്നു; ഇന്ന് ആശ്വാസമായി എത്തി ഈ അമ്മയുടെ കോള്‍!
സാന്ത്വനം പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സേതുവായി മാറിയ നടനാണ് ബിജേഷ് അവണൂര്‍. വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ ബിജേഷിന്റെ സേതുവിനെ സ്വീകരിക്കുകയായിരുന്നു. സേതുവായി മറ്റൊരു താരത്തെ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. സോഷ്യല്‍ മീഡിയയിലും ബിജേഷ് താരമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം താരം പങ്കുവച്ച വാര്‍ത്ത ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. തന്റെ അച്ഛന്‍ വിടവാങ്ങിയെന്ന വാര്‍ത്തയായിരുന്നു ബിജേഷ് പങ്കുവച്ചത്.
കുട്ടിയുടിപ്പിലും സാരിയിലും സെക്‌സിയായി ഇതി ആചാര്യ; കിടിലന്‍ ചിത്രങ്ങളിതാ
പിന്നാലെ താരത്തെ ആശ്വസിപ്പിക്കാനായി നിരവധി പേര്‍ വിളിക്കുകയും മറ്റും ചെയ്തിരുന്നു. ഇതില്‍ ഒരു അമ്മയുടെ ഫോണ്‍വിളിയെ കുറിച്ചുള്ള കുറിപ്പുമായി ബിജേഷ് വീണ്ടുമെത്തിയിരിക്കുകയാണ്. അച്ഛന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ഒത്തിരി പേര് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എല്ലാവര്‍ക്കും ഒരുപാട് നന്ദി. എങ്കിലും ഈ അമ്മ എന്നെ വിളിച്ചപ്പോള്‍ വല്ലാത്തൊരു ഫീല്‍ ആയിപ്പോയെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

പിന്നാലെ താരത്തെ ആശ്വസിപ്പിക്കാനായി നിരവധി പേര്‍ വിളിക്കുകയും മറ്റും ചെയ്തിരുന്നു. ഇതില്‍ ഒരു അമ്മയുടെ ഫോണ്‍വിളിയെ കുറിച്ചുള്ള കുറിപ്പുമായി ബിജേഷ് വീണ്ടുമെത്തിയിരിക്കുകയാണ്. അച്ഛന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ഒത്തിരി പേര് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എല്ലാവര്‍ക്കും ഒരുപാട് നന്ദി. എങ്കിലും ഈ അമ്മ എന്നെ വിളിച്ചപ്പോള്‍ വല്ലാത്തൊരു ഫീല്‍ ആയിപ്പോയെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

അച്ഛന്റെ മരണത്തില്‍ അനുശോചനമറിച്ചു ഒത്തിരി പേര് വിളിക്കുകയും, മെസേജ് അയക്കുകയും ചെയ്തു. എല്ലാര്‍ക്കും ഒരുപാട് നന്ദി.എങ്കിലും ഈ അമ്മ എന്നെ വിളിച്ചപ്പോള്‍ വല്ലാത്തൊരു ഫീല്‍ ആയിപ്പോയി. സീരിയലില്‍ അഞ്ജലി ശിവന്‍, അപ്പു ഹരി വിവാഹത്തിന്റെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഇരിക്കാന്‍ വന്നതാ ഈ അമ്മ. അന്നെന്നോട് ചോദിച്ചു നമ്പര്‍ തരാമോ എന്ന്. ഞാന്‍ കൊടുക്കുകയും ചെയ്തു. പക്ഷെ ഒരിക്കല്‍ പോലും എന്നെ വിളിച്ചിട്ടുണ്ടായിരുന്നില്ല.

എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായി വന്ന ആ അമ്മയുടെ കോള്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും, വല്ലാത്ത ഒരു ഉള്‍സ്‌നേഹം ഉണ്ടാക്കുകയും ചെയ്തു.
എന്നെ ഒത്തിരി ആശ്വസിപ്പിച്ച ശേഷമാണ് ഫോണ്‍ വച്ചതു ആ അമ്മ. നിങ്ങളെല്ലാം തരുന്ന ഈ സ്‌നേഹം തന്നെ ആണ് എന്നിലെ കലാകാരന് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം. ഒരായിരം നന്ദി എല്ലാര്‍ക്കും. ഒരിക്കല്‍ കൂടി ഈ അമ്മയ്ക്കും. ഒരായിരം നന്ദി എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
Recommended Video

അച്ഛന്റെ മരണത്തെ കുറിച്ചുള്ള ബിജേഷിന്റെ കുറിപ്പും വളറെ വൈകാരികമായിരുന്നു. എന്റെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെക്ക് 10 നാള്‍ കഴിഞ്ഞു . ഓര്‍മവച്ച നാളു മുതല്‍ ഒരു പത്തു ദിവസം മുന്‍പ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛന്‍. ഒടുവിലെ യാത്രക്ക് മുന്‍പ് മാത്രം. മോനെ... അച്ഛന് തീരെ വയ്യെടാ...' എന്ന് വേദന കൊണ്ട് പുളയുന്ന ഏതോ നിമിഷത്തില്‍ ആശുപത്രി കിടക്കയില്‍ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞത് മാത്രം. ഇപ്പോളും എന്റെ കാതുകളില്‍ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ. എന്നായിരുന്നു താരം കുറിച്ചത്.
മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛന്‍ എന്ന തോന്നല്‍ ബാക്കി. എന്നും നടന്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications