ഡാന്‍സ് കളിത്താവരെ പോലും കളിപ്പിച്ച പെണ്‍കുട്ടി! റിമി ഞെട്ടിച്ചതിനെക്കുറിച്ച് ബിനീഷ് ബാസ്റ്റിന്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗാനമേളകളുടെ കാലത്ത് കേരളത്തിലെ ഉത്സവപ്പറമ്പുകളേയും പള്ളി പെരുന്നാളുകളേയും ആവേശം കൊള്ളിച്ചിരുന്നു റിമി ടോമി. ഇന്ന് മലയാള സിനിമയിലെ മുന്‍ നിര ഗായികയാണ് റിമി ടോമി. അടിച്ചു പൊളിപാട്ടുകളും മെലഡികളുമെല്ലാം ഒരുപാട് പാടിയിട്ടുണ്ട് റിമി. എന്നും ചിരിച്ച മുഖത്തോടെ മാത്രമാണ് മലയാളികള്‍ റിമിയെ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ റിമി ടോമിയെ കാണുക എന്നത് തന്നെ ആരാധകര്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കുന്ന കാര്യമാണ്.

ഗായിക എന്ന നിലയില്‍ മാത്രമല്ല, അവതാരക എന്ന നിലയിലും താരമാണ് റിമി ടോമി. റിമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്ന് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് പരിപാടികളിലൊന്നാണ്. എത്ര വലിയ താരമാണെങ്കിലും റിമിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൂച്ചക്കുട്ടികളെ പോലെയാകും. സാക്ഷാല്‍ ഷാരൂഖ് ഖാനെ പോലും തന്റെ എനര്‍ജി കൊണ്ട് പരാജയപ്പെടുത്തിയ ചരിത്രമുണ്ട് റിമി ടോമിയ്ക്ക്. ഇപ്പോഴിതാ റിമി ടോമിയെക്കുറിച്ചുള്ള നടന്‍ ബിനീഷ് ബാസ്റ്റിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ബിനീഷ് കുറിപ്പില്‍


നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബിനീഷ് വിജയ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് ആരാധകരുടെ പ്രിയങ്കരനായി മാറുന്നത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമായി മാറിയ ബിനീഷ് തന്റെ വെറൈറ്റി പാട്ടുകളിലൂടേയും കയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബിനീഷ് ബാസ്റ്റിന്‍. ഇപ്പോഴിതാ റിമി ടോമിയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ബിനീഷിന്റെ വാക്കുകള്‍ ആരാധകരുടെ കയ്യടി നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

വീട്ടില്‍ ടിവി എടുത്ത കാലം തൊട്ട് കാണുന്ന റിമിയെക്കുറിച്ചാണ് ബിനീഷ് കുറിപ്പില്‍ പറയുന്നത്. അന്ന് ചാനലില്‍ അടിപൊളി പാട്ടുകള്‍ ഒറ്റയ്ക്ക് പാടി ഞെട്ടിച്ച പെണ്‍കുട്ടിയായിരുന്നു റിമി ടോമി. പിന്നീട് റിമി തങ്ങളുടെ നാട്ടിലെത്തിയ റിമി ടോമിയുടെ പാട്ട് കേട്ട് ഡാന്‍സ് കളിക്കാത്തവര്‍ പോലും ഡാന്‍സ് കളിച്ചുവെന്നും ബിനീഷ് ഓര്‍ക്കുന്നുണ്ട്. പിന്നീട് സിനിമയിലെ ഗായികയും നായികയും അവതാരകയുമായി മാറുകയായിരുന്നു റിമിയെന്നും ബിനീഷ് ഓര്‍ക്കുന്നു. ബിനീഷിന്റെ വാക്കുകളിലേക്ക്.

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്

ടീമേ.. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്... വീട്ടില്‍ കേബിള്‍ ടിവി എടുത്തപ്പോള്‍ .. ഞാന്‍ ജോലിയും കഴിഞ്ഞ് രാത്രി വീട്ടില്‍ എത്തുമ്പോള്‍ .. ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ഒറ്റക്ക് ഒരു കുട്ടി പെര്‍ഫോം ചെയ്തു പാടുന്നു.. അക്കാലത്ത് ഏറ്റവും ഹിറ്റായ മെയില്‍ വോയ്‌സില്‍ പാടിയ അടിച്ചു പൊളി പാട്ടുകള്‍. പെണ്‍കുട്ടി ഒറ്റക്ക് പാടുന്നതാണ് ഞാനും എന്റെ വീട്ടുകാരും നാട്ടുകാരും ശ്രദ്ധിച്ചത്.. പിന്നീട് പള്ളുരുത്തി വെളിയില്‍ മെഗാ ഷോയില്‍ വന്നു തകര്‍ത്തുവാരി.. ഡാന്‍സ് കളിക്കാത്തവര്‍ പോലും ഡാന്‍സ് കളിച്ചു പോകും.. പിന്നെ ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചതുപോലെ.. സിനിമയില്‍ പിന്നണി ഗായികയായി.... നായികയായി.. അവതാരികയായി.. ബിനീഷ് പറയുന്നു.

ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍

മറ്റുള്ളവരെ ചിരിപ്പിക്കുന്നത് ചെറിയ കഴിവ് ഒന്നുമല്ല.. പറയാനാണെങ്കില്‍ ഒരുപാടുണ്ട്..ഏറ്റവും ഞെട്ടിച്ചത് ഗുണ്ടുമണി ആയിരുന്ന ആ പെണ്‍കുട്ടി.. ഇത് എങ്ങനെ മെലിഞ്ഞു.. ജീവിതത്തില്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ ഉന്നതങ്ങളില്‍ എത്താം എന്ന് കാണിച്ചു തന്ന റിമി ടോമി.. ഞങ്ങളെ പോലെയുള്ള ചെറിയ കലാകാരന്മാര്‍ക്ക് ഒരു പ്രചോദനം തന്നെയാണ്.. റിമിയുടെ കൂടെ പ്രോഗ്രാം ചെയ്യാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ട്.. ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ. എന്നു പറഞ്ഞാണ് ബിനീഷ് ബാസ്റ്റിന്‍ പോസ്റ്റ് അ്‌വസാനിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ക്ക് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. റിമിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട് ബിനീഷ്.

Recommended Video

സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍
റിമി ടോമി

നിലവില്‍ സൂപ്പര്‍ ഫോര്‍ ജൂനിയറിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് റിമി ടോമി. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികളും തമാശകളുമായി ആരാധകരുടെ കയ്യടികള്‍ക്കിടയില്‍ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടു പോവുകയാണ് റിമി. അതേസമയം ഇയ്യടുത്ത് റിമിയ്ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേതുടര്‍ന്ന് താരം കുറച്ച് നാള്‍ ഷോയില്‍ നിന്നും വിട്ടു നിന്നിരുന്നു. തന്റെ രോഗാവസ്ഥയെക്കുറിച്ച് റിമി തന്നെ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.

സൂപ്പര്‍ ഫോറിന്റെ ഷൂട്ടിങിന് ഇടെയാണ് റിമിക്ക് കൊവിഡ് പോസിറ്റീവ് ആയത്. ചെറിയൊരു ചുമ മാത്രമായിരുന്നു തുടക്കം. തലേ ദിവസം വരെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതല്‍ ചെറിയൊരു പനിയുള്ളത് പോലെ തോന്നി. ഉച്ചയായപ്പോഴേക്കും പനി കൂടുകയായിരുന്നു. റിസള്‍ട്ട് വരുമ്പോഴേക്കും കൊവിഡ് തന്നെയായിരിക്കുമെന്ന് തനിക്കുറപ്പായിരുന്നുവെന്നും അത്രയും ക്ഷീണവും പനിയുമായിരുന്നുവെന്നും റിമി പറഞ്ഞിരുന്നു.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X