അവനെ വിട്ട് ഞാന്‍ എവിടേയും പോകില്ല, എന്നെവിട്ട് അവനും; അമ്മച്ചിയെ ഓര്‍ത്ത് ദാവീദ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദാവീദ് ജോണ്‍. ഒരേസമയം നാല് സീരിയലില്‍ വരെ അഭിനയിച്ച് കയ്യടി നേടാന്‍ ദാവീദിന് സാധിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമെല്ലാം ദാവീദ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രശംസ നേടിയിട്ടുണ്ട്. അമ്മറിയാതെയിലെ ടോണിയും പ്രിയപ്പെട്ടവളിലെ റോയിയും മിസിസ് ഹിറ്റ്‌ലറിലെ അവിനാശും മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സേതുപതിയുമെല്ലാം പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചുള്ള ദാവീദിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അമ്മ യാത്രയായിട്ട് രണ്ട് വര്‍ഷമായെന്നാണ് ദാവീദ് പറയുന്നത്. അവനെ വിട്ടു ഞാന്‍ എവിടേയും പോകില്ല, എന്നെ വിട്ട് അവനും എന്ന് അമ്മച്ചി പറയുമായിരുന്നുവെന്നാണ് ദാവീദ് ഓര്‍ക്കുന്നത്. ഇപ്പോഴും അമ്മച്ചി തന്റെ കൂടെയുണ്ടെന്നും ദാവീദ് കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Daveed John

എന്റെ അമ്മച്ചി ഈ ഭൂമിയില്‍ നിന്ന് യാത്രയായിട്ട് 2 വര്‍ഷം തികയുന്നു, എല്ലാ നല്ല അമ്മമാരെയും പോലെ സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ചു, സ്വന്തം സുഖങ്ങളെ മാറ്റി വെച്ച്, സ്വന്തം ആഗ്രഹങ്ങളെ മാറ്റിവെച്ചു.. എന്റെ വീട്, എന്റെ വീടിനു, എന്റെ കുടുംബത്തിലേക്ക് എന്ന് മാത്രം ചിന്തിച്ചിരുന്ന വീട്ടമ്മ, എത്ര ജോലി ചെയ്യാനും മടിയില്ലാത്ത എന്റെ അമ്മച്ചി..

നമ്മുടെ ജോലി നന്നായി ചെയ്യുക എന്ന് എന്നെ പഠിപ്പിച്ച അമ്മച്ചി, പ്രായമുള്ളവരെ ബഹുമാനിക്കാനും, പ്രാര്‍ത്ഥിക്കാനും, വരവിനു അനുസരിച്ചു ജീവിക്കാനും എന്നെ പഠിപ്പിച്ച അമ്മച്ചി,... എല്ലാ മക്കള്‍ക്കും ഒരു അന്ധ വിശ്വാസമുണ്ട് നമ്മള് മരിക്കുന്ന വരെ നമ്മുടെ മാതാ പിതാക്കള്‍ നമ്മുടെ കൂടെ ഉണ്ടാവുമെന്ന്, അവര്‍ നമ്മളെ വിട്ടു എപ്പോ പോയാലും അത് ഒരുപാട് നേരത്തെ ആയിപ്പോയില്ലേ എന്ന് നമുക്കു തോന്നും കാരണം നമ്മുടെ മനസ്സില്‍ നമ്മുടെ അവസാനം വരെ അവര് കൂടെ ഉണ്ടാവണം എന്ന ആഗ്രഹം, വിശ്വാസം നമ്മള്‍ അറിയാതെ ഉണ്ട്.

Daveed John

അമ്മച്ചി എപ്പോഴും പറയുന്ന ഒരു വാക്കുണ്ട്... അവനെ വിട്ടു ഞാന്‍ എവിടെയും പോകില്ല, എന്നെ വിട്ടു അവനും എങ്ങും പോകാന്‍ ഞാന്‍ സമ്മതിക്കുകയുമില്ലെന്നു. ഇപ്പോഴും അമ്മച്ചി എന്റെ കൂടെയുണ്ട്.. എന്നോടൊപ്പം. I Love you Ammachi. എന്നു പറഞ്ഞാണ് ദാവീദ് കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

അമ്മേടെ അതേ ഛായ ഡേവിഡ് സാറിനും ഉണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ദാവീദ് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ശബ്ദവും, അഭിനയ ഭ്രാന്തും അപ്പന്റെ ആണ് ബാക്കി full ഞാന്‍ അമ്മച്ചിയുടെ പകര്‍പ്പ് ആണെന്നായിരുന്നു താരം നല്‍കിയ മറുപടി. അമ്മക്ക് തുല്യം അമ്മ മാത്രമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X