അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം; താരപത്‌നിയുടെ വാക്കുകള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദീപന്‍ മുരളി. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ദീപന്‍ പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ദീപന്‍. അതുകൊണ്ട് തന്നെ ദീപനെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് ദീപന്റെ കുടുംബവും. ഈയ്യടുത്തായിരുന്നു ദീപന്‍ തന്റെ വിവാഹ വാര്‍ഷികാഘോഷത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്.

ഇപ്പോഴിതാ ദീപന്‍ മുരളിയുടെ ഭാര്യ മായ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കുടുംബത്തെക്കുറിച്ചുള്ള മായയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമ്മയെക്കുറിച്ചുള്ള മായയുടെ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ് മനോഹരമായ കുറിപ്പിലൂടെ മായ. താരപത്‌നിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പ്രിയപ്പെട്ട അമ്മക്ക്

എന്റെ പ്രിയപ്പെട്ട അമ്മക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍... എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തി.. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. 'അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങള്‍ വലുതാണ്.. എന്നും എന്റെ ശക്തി.. ഞങ്ങളെ ഞങ്ങള്‍ ആക്കി മാറ്റിയ ആള്‍.. ഞങ്ങള്‍ക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് 'അമ്മ ആണ്.. എന്നും അമ്മക്ക് ആയുര്‍ ആരോഗ്യം നല്‍കണേ എന്ന് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അത് ഈ അമ്മയുടെയും അച്ഛന്റെയും മകളായി പിറക്കാന്‍ ആഗ്രഹിക്കുന്നു. പാതി വഴിയില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം അന്ന് അമ്മയും ചേട്ടനും കൊണ്ട വെയില്‍ ആണ് ഇന്നത്തെ എന്റെ തണല്‍.. അമ്മയുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ആണ് ഇന്നും ഞങ്ങളുടെ ശക്തി.. അമ്മക്ക് തുല്യം അമ്മ മാത്രേ ഉള്ളു.. ഒരുപക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ എന്നെ സ്‌നേഹിക്കുന്ന വ്യക്തി.. എന്നായിരുന്നു മായ കുറിച്ചത്.

സുഹൃത്തും വഴികാട്ടിയും

നേരത്തെ സഹോദരന്റെ ജന്മദിനത്തിനും മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരുന്നു മായ. എന്റെ ചേട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍.. അച്ഛന് പകരം വെക്കാന്‍ ആരും ഇല്ല എന്നാലും എന്റെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടനും.. അച്ഛന് പകരം ആ സ്ഥാനത്തു ചേട്ടന്‍ മാത്രേ ഉള്ളു ....എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും ആണ്... ഇങ്ങനെ ഒരു സഹോദരനെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതി ആണ് അന്നും ഇന്നും... ഇനിയും പല ജന്മങ്ങളിലും നമ്മള്‍ സഹോദരങ്ങള്‍ ആയി ജനിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. എന്നായിരുന്നു മായയുടെ വാക്കുകള്‍.

ദീപനും തന്റെ അമ്മയെക്കുറിച്ച്

നേരത്തെ ദീപനും തന്റെ അമ്മയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. അഭിമുഖങ്ങളിലും താരം അമ്മയെക്കുറിച്ച് മനസ് തുറന്ന് സംസാരിക്കാറുണ്ട്. തന്റെ മകള്‍ക്ക് ദീപന്‍ പേരിട്ടതും അമ്മയോടുള്ള സ്‌നേഹം അറിയിച്ചു കൊണ്ടായിരുന്നു. മരിച്ചു പോയ അമ്മയുടെ സാന്നിധ്യമാമണ് മകളിലൂടെ അറിഞ്ഞതെന്നായിരുന്നു താരം മകളുടെ ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Recommended Video

ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam
തൂവല്‍സ്പര്‍ശത്തിലൂടെ

അതേസമയം തൂവല്‍സ്പര്‍ശത്തിലൂടെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് ദീപന്‍ മുരളി. ശ്രേയ നന്ദിനിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തോടെ കുതന്ത്രങ്ങള്‍ മെനയുള്ള അവിനാഷ് ആയാണ് ദീപന്‍ അഭിനയിക്കുന്നത്. എന്നാല്‍ മാളു എന്ന തുമ്പി തന്റെ സഹോദരിയെ അവിനാഷില്‍ നിന്നും രക്ഷിക്കാനുള്ള തന്ത്രങ്ങളുമായി മുന്നേറുകയാണ്. ഈയ്യടുത്ത സംപ്രേക്ഷണം ആരംഭിച്ച പരമ്പര ഇതിനോടകം തന്നെ ആരാധകരെ സ്വന്തമാക്കുകയും ടിആര്‍പി റേറ്റിംഗില്‍ ശക്തമായ കുതിപ്പ് നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമംഗലി ഭവ എന്ന പരമ്പരയിലൂടേയും ദീപന്‍ കയ്യടി നേടിയിരുന്നു.

More from Filmibeat

Read more about: deepan murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X