For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അൽപം മദ്യപിച്ചിരുന്നു, നല്ല ക്ഷീണവും; അർദ്ധനഗ്‌നനായി തിരക്കുള്ള റോഡിലൂടെ സ്‌കൂട്ടർ ഓടിച്ച കഥ പറഞ്ഞ് ജോബി

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ജോബി. ഒരുകാലത്ത് ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് അദ്ദേഹം. മിമിക്രി വേദികളിൽ നിന്നാണ് ജോബി അഭിനയ ലോകത്തേക്ക് എത്തുന്നത്. ആദ്യം സിനിമയിലേക്കായിരുന്നു എൻട്രി. ഹാസ്യ താരമായി തിളങ്ങി നിന്നിരുന്ന ജോബി ചില സിനിമകളിൽ ശ്രദ്ധേയ കഥാപാത്രമായി എത്തിയിരുന്നു.

  എന്നാൽ മിനിസ്ക്രീനിലൂടെയാണ് ജോബി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായത്. ദൂരദർശൻ കാലം മുതൽ സീരിയൽ രംഗത്ത് സജീവമായിരുന്ന ജോബി നിരവധി പരമ്പരകളിലും കോമഡി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഉയര കുറവിനെ തോൽപിച്ചു കൊണ്ടാണ് ജോബി സിനിമയിലും സീരിയലിലും മിമിക്രി വേദികളിലും എല്ലാം നിറഞ്ഞു നിന്നത്.

  joby

  Also Read: രണ്ടു മാസമായില്ലേ, ആരതിയുടെ ആ അഭിപ്രായമൊക്കെ മാറി കാണും! ലക്ഷ്‍മിയെ കാണാത്തതിനെ കുറിച്ചും റോബിൻ

  അടുത്ത കാലത്തായി അഭിനയ ജീവിതത്തിൽ നിന്ന് താരം ഇടവേളയെടുത്ത താരം. അടുത്തിടെ സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ, അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിലും അതിഥി ആയി എത്തിയിരിക്കുകയാണ് താരം.

  ഷോയിൽ തന്റെ സ്റ്റേജ് ഷോ സമയത്തെ ഒരു രസകരമായ സംഭവവും നടൻ പങ്കുവച്ചിരിക്കുകയാണ്. ഒരിക്കൽ ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് അര്‍ധനഗ്നനായി ആള്‍ത്തിരക്കുള്ള റോഡിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് വീട്ടിലെത്തിയതിനെ കുറിച്ചാണ് ജോബി സംസാരിച്ചത്. ജോബിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'കഥ നടക്കുന്നത് സോഷ്യല്‍ മീഡിയ ഒന്നും സജീവമല്ലാത്ത കുറച്ച് പഴയ കാലത്താണ്. അന്ന് എനിക്കൊരു സണ്ണി സ്‌കൂട്ടര്‍ ഉണ്ടായിരുന്നു. അതും എടുത്ത് പറ്റാവുന്ന ഇടത്തൊക്കെ ഞാന്‍ പോകും. അങ്ങനെ ഒരു സ്‌റ്റേജ് ഷോയ്ക്ക് സുഹൃത്തും നടനുമായ മൗനിയ്‌ക്കൊപ്പം സ്‌കൂട്ടറിൽ പ്രോഗ്രാമിന് പോയി. അന്ന് ഒരു സ്‌റ്റേജ് ഷോ കഴിയുമ്പോഴേക്കും പുലര്‍ച്ചെ രണ്ടര മണിയായൊക്കെ ആവും,' ജോബി പറയുന്നു.

  'പൊതുവെ സ്റ്റേജില്‍ കയറുന്നതിന് മുന്‍പ് ഭക്ഷണം തന്നാല്‍ ടെന്‍ഷന്‍ കാരണം കഴിക്കാന്‍ പറ്റില്ല. ഷോ കഴിഞ്ഞിട്ടാണ് കഴിക്കാറുള്ളത്. അപ്പോഴേക്കും പൊറോട്ടയും ബീഫും എല്ലാം ഉണങ്ങി ഒരു പരുവം ആയിട്ടുണ്ടാവും. അന്നും ഷോ കഴിഞ്ഞ് ഭക്ഷണം കഴിച്ചപ്പോഴേക്കും അത് വല്ലാതെ ഡ്രൈ ആയി തുടങ്ങിയിരുന്നു,'

  Also Read: എല്ലാവരും കാണുന്നത് പോലെ അല്ല ഞങ്ങളുടെ ജീവിതം, കാസ്റ്റിം​ഗ് കൗച്ച് അപ്രോച്ചുകൾ വന്നിട്ടുണ്ട്; ശ്രുതി

  'ഭക്ഷണത്തിനൊപ്പം ചെറിയ ഒരു മദ്യസേവയും ഉണ്ടായിരുന്നു. ഉറക്കവും നന്നായി വരുന്നത് കാരണം എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. അത് കാരണം മൗനിയാണ് തിരിച്ചു വരുമ്പോള്‍ വണ്ടി എടുത്തത്. ഞാന്‍ അവനെ പറ്റി പിന്നില്‍ ഇരുന്ന് ഉറങ്ങുകയാണ്. യാത്ര അങ്ങനെ ബാലരാമ പുരത്ത് എത്തുമ്പോഴേക്കു ഞാന്‍ വാളു വച്ചു. ഭക്ഷണം എനിക്ക് തീരെ പിടിച്ചിരുന്നില്ല,'

  'ഛർദ്ദിച്ച് കഴിഞ്ഞപ്പോൾ ഞാന്‍ ഇട്ടിരുന്ന ഡ്രസ്സിലും അവന്റെ ഷര്‍ട്ടിലും എല്ലാം ഛര്‍ദ്ദിയായി. അവിടെ ഒരു കിണറുണ്ടായിരുന്നു. അതിന് അടുത്ത് എന്നെ ചാരി ഇരുത്തി. എന്റെ ടി ഷര്‍ട്ടും അവന്റെ ഷര്‍ട്ടും ഊരി കുറച്ചപ്പുറം ഒരു ടാപ്പിന്റെ ചുവട്ടില്‍ കഴുകാനായി അവന്‍ പോയി. അതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല,'

  joby family

  കുറച്ച് ദൂരം എത്തിയപ്പോഴേക്കും നേരം വെളുത്തു. വെളിച്ചം വീണു ആളുകളൊക്കെ ഓഫീസില്‍ പോകാന്‍ തുടങ്ങുന്ന സമയമായി. വഴിയിൽ കാണുന്ന ആളുകളെല്ലാം എന്നെ വളരെ കൗതുകത്തോടെ നോക്കുന്നുണ്ട്. അതൊന്നും നോക്കാതെ ഞാന്‍ വീട്ടിലേക്ക് പോയി.

  എത്തി കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ദേ മൗനി വിളിക്കുന്നു. നീ വീട്ടിലെത്തിയോ, നിന്റെ ഡ്രസ്സുമായി ഞാന്‍ ബാലരാമപുരത്ത് നില്‍ക്കുന്നുണ്ട് അവൻ പറഞ്ഞു. അത് പറഞ്ഞപ്പോഴാണ് ഡ്രസ്സ് ഇല്ലാതെയാണ് വന്നതെന്ന് എനിക്ക് മനസിലായത്,. ആളുകൾ കൗതുകത്തോടെ നോക്കിയത് മനസിലായി,' ചിരിയോടെ ജോബി കഥ പറഞ്ഞു.

  Read more about: actor
  English summary
  Actor Jobi Recalls An Incident Riding Scooter Shirtless On A Crowded Road Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X