For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താലി കെട്ടുന്നതിന് തൊട്ടുമുൻപും പിന്മാറാമെന്ന് പറഞ്ഞു, ഒരുപാട് കളിയാക്കലുകൾ കേട്ടു; ജോബിയുടെ ഭാര്യ പറയുന്നു

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ജോബി. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങിയിട്ടുള്ള താരം ഒരുകാലത്ത് കുട്ടികൾക്കും മുതിർന്നവകർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. മിമിക്രി വേദികളിൽ നിന്നാണ് ജോബി മലയാള സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ താരമായി തിളങ്ങി നിന്നിരുന്ന ജോബി ചില സിനിമകളിൽ ശ്രദ്ധേയ കഥാപാത്രമായി എത്തിയിരുന്നു.

  എന്നാൽ മിനിസ്ക്രീനിലൂടെയാണ് ജോബി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനാകുന്നത്. ദൂരദർശൻ കാലം മുതൽ സീരിയൽ രംഗത്ത് സജീവമായിരുന്ന ജോബി നിരവധി പരമ്പരകളിലും കോമഡി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഉയര കുറവിനെ തോൽപിച്ചു കൊണ്ടാണ് ജോബി സിനിമയിലും സീരിയലിലും മിമിക്രി വേദികളിലും എല്ലാം നിറഞ്ഞു നിന്നത്. അടുത്ത കാലത്തായി അഭിനയ ജീവിതത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു.

  Also Read: 'അപ്പോഴാണ് ഞാൻ അച്ഛന്റെ വില തിരിച്ചറിയുന്നത്, അങ്ങനെ അച്ഛൻ ചെയ്തത് ഞാൻ ഏറ്റെടുത്തു'; വിജയ് മാധവ് പറയുന്നു

  ഇപ്പോഴിതാ, സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. മലയാളം മിനിസ്‌ക്രീനിലെ താരങ്ങൾ അവരുടെ പങ്കാളികളുമായി പങ്കെടുക്കുന്ന പരിപാടിയിൽ ഭാര്യ സൂസന് ഒപ്പമാണ് ജോബി പങ്കെടുക്കുന്നത്. തങ്ങളുടെ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും ജോബി ഷോയില്‍ തുറന്ന് സംസാരിച്ചിരുന്നു. ജോബിയെ വിവാഹം ചെയ്തതിന് ശേഷം ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നെന്ന് ഭാര്യ സൂസൻ ഷോയിൽ പറയുകയുണ്ടായി. സൂസന്റെ ആ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  താരദമ്പതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഷോയിൽ എത്താറുണ്ട്. ജോബിയെയും സൂസനെയും ഏറ്റവും അടുത്തറിയാവുന്ന അയല്‍വാസി വീണയും ഷോയില്‍ അതിഥിയായി എത്തിയിരുന്നു. കൊച്ചു വീണ വിളിക്കുന്ന സുഹൃത്ത് ജോബിയുടെയും സൂസന്റെയും വിവാഹത്തിന് ഇടയില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു.

  ഉയരക്കുറവ് ഉള്ള ജോബി സൂസനെ വിവാഹം കഴിക്കുന്നതിന് തൊട്ടു മുൻപ് വരെ വേണമെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറാമെന്ന് പറഞ്ഞിരുന്നതായി ഷോയിൽ വെളിപ്പെടുത്തി. കെട്ടാനായി താലി കയ്യിൽ എടുത്ത് നിൽക്കുമ്പോഴും വേണമെങ്കിൽ പിന്മാറാം തനിക്ക് കുഴപ്പമില്ല എന്നാണ് ജോബി പറഞ്ഞത്. എന്നാൽ, 'ഞാനല്ലെങ്കിലും ജോബി ചേട്ടന് മറ്റൊരു ആൾ വന്നേ പറ്റൂ, അപ്പോൾ അത് എന്തുകൊണ്ട് ഞാനായിക്കൂടാ' എന്നായിരുന്നു സൂസന്റെ ചോദ്യമെന്നും താരം പറഞ്ഞു.

  ജോബിയെ വിവാഹം കഴിച്ച ശേഷം കരയിപ്പിക്കും വിധമുള്ള ഒരുപാട് കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സൂസന്‍ ഷോയിൽ പറഞ്ഞു. വിവാഹം കഴിഞ്ഞ പുതുമോടിയില്‍ മറ്റൊരു വിവാഹത്തിന് പോയ സമയത്ത് തന്റെ ഒപ്പം നടക്കുന്ന ജോബിയെ നോക്കി എന്തെ കുഞ്ഞിനെ എടുത്തില്ലേ എന്ന് ചോദിച്ചിട്ടുണ്ടെന്ന് സൂസൻ ഓർത്തു.

  Also Read: 'ആദ്യമായി അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി'; മകളെ കുറിച്ച് മൃദുലയും യുവ കൃഷ്ണയും!

  ആദ്യം കേട്ടപ്പോള്‍ തനിക്ക് വളരെ വിഷമം തോന്നി. പിന്നീട് ആലോചിച്ചപ്പോള്‍, താൻ എന്തിനാണ് വിഷമിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ആളെയല്ലേ വിവാഹം ചെയ്തത് എന്ന ബോധ്യം വന്നുവെന്നും സൂസൻ പറഞ്ഞു. സൂസൻ തന്റെ വാക്കുകൾ മുഴുവിപ്പിക്കും മുൻപ് ഷോയിലെ മറ്റു മത്സരാർത്ഥികളും നടി നിത്യ ദാസും ജോണി ആന്റണിയും ഉൾപ്പടെയുള്ളവരും കയ്യടികളോടെയാണ് സ്വീകരിച്ചത്.

  Read more about: actor
  English summary
  Actor Joby And Wife Susan Opens Up About About Their Marriage In Njanum Entalum Show - Read in English
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X