സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ ഗുരുതരാവസ്ഥയില്‍; സുമനസുകളുടെ സഹായം തേടി സുഹൃത്തുക്കള്‍

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കള്‍ പോലും നെഞ്ചേറ്റിയ പരമ്പര. സാന്ത്വനം വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയാണ്. സാന്ത്വനം പരമ്പരയില്‍ പിള്ളച്ചേട്ടന്‍ എന്ന ബാലന്റേയും അനിയന്മാരുടേയും പ്രിയപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് കൈലാസ് നാഥ്. വര്‍ഷങ്ങളായി അദ്ദേഹം അഭിനയ രംഗത്തുണ്ട്.

എന്നാല്‍ കൈലാസ് നാഥ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുകയാണ് സഹതാരങ്ങള്‍. കൈലാസ് നാഥിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ സജിന്‍.

Santhwanam

സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം എസ്‌കെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം റെനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.

ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നല്‍കിയാല്‍ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പര്‍ ചുവടെ ചേര്‍ക്കുന്നു. എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍

പിന്നാലെ അക്കൗണ്ടിന്റെ വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. പ്രാര്‍ത്ഥനകളും സഹായ വാഗ്ദാനങ്ങളുമായി നിരവധി പേര്‍ എത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയൊരു അറ്റാക്കും സംഭവിച്ചിരുന്നുവെന്നും നടന്‍ അറിയിച്ചിരുന്നു. നല്ല ആരോഗ്യവാനായിരുന്നു. കുറച്ച് ദിവസങ്ങളായി ബുദ്ധിമുട്ട് തോ്ന്നിയതോടെയായിരുന്നു പരിശോധന നടത്തിയതെന്നും രോഗം സ്ഥിരീകരിച്ചതെന്നും സജിന്‍ പറഞ്ഞിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X