അഞ്ച് വര്‍ഷം കേരളത്തിലെ ഷാപ്പുകള്‍ കയറിയിറങ്ങി, ഹോട്ടല്‍ തുടങ്ങാന്‍ പ്രവാസികള്‍ ബന്ധപ്പെട്ടിരുന്നു: കിഷോര്‍

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് കിഷോറിന്റേത്. സിനിമയിലും സീരിയലുകളിലും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള കിഷോര്‍ ഒരു സകലകലാ വല്ലഭനാണ്. അഭിനയത്തിന് പുറമെ പാട്ട് പാടാനും കഴിവുള്ള കിഷോര്‍ നല്ലൊരു പാചക വിദഗ്ധനുമാണ്. പാചക പരിപാടിയുടെ അവതാരകനായും കിഷോര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബ് വ്‌ളോഗുകളിലൂടേയും താരം ഒരുപാട് പാചകക്കൂട്ടുകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. മികച്ച ഹാസ്യ നടനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും കിഷോറിനെ തേടിയെത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നില്‍ക്കുകയാണ് കിഷോര്‍. താരത്തിന്റെ വിശേഷങ്ങള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കുട്ടിക്കാലം മുതലേ തന്നെ പാട്ട് തന്റെ കൂടെ ഉണ്ടെന്നാണ് കിഷോ പറഞ്ഞിട്ടുണ്ട്. അക്കാര്യം പല വേദികളിലും പലപ്പോഴും കിഷോര്‍ തുറന്ന് പറഞ്ഞിട്ടുണ്ടുണ്ട്. അഭിനയത്തിനും അവതാരക ജോലിക്കും പുറമെ അധ്യാപനം, കൃഷി, മോട്ടിവേഷന്‍ സ്പീക്കിങ്, എഴുത്ത്, പാചകം എന്നിങ്ങനെ പല മേഖലകളിലും മികവ് തെളിയിച്ച താരമാണ് കിഷോര്‍. മിമിക്രിയിലൂടെയും കോമഡി ഷോയിലൂടേയും സീരിയില്‍ രംഗത്തേക്ക് എത്തിയ കിഷോര്‍ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങള്‍ ആണ് കിഷോറി്‌ന്റെ മെയിന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. സ്വാഭാവികതയോടെ ഹാസ്യ രംഗങ്ങള്‍ അഭിനയിക്കാനുള്ള കിഷോറിന്റെ കഴിവാണ് അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്.

അവതാരകനായും കയ്യടി

അവതാരകനായും കയ്യടി നേടിയിട്ടുണ്ട് കിഷോര്‍. കേരളത്തിലെ ഷാപ്പുകളിലൂടെയുള്ള സഞ്ചാരമായിരുന്നു കിഷോറിന്റെ പരിപാടിയുടെ പ്രത്യേകത. ഷാപ്പുകളില്‍ രുചി തേടി കിഷോര്‍ നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ക്ക് ഏറെ ആസ്വാദകര്‍ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം സ്വദേശിയാണ് കിഷോര്‍. അച്ഛന്റേയും അമ്മയുടേയും നാലു മക്കളില്‍ ഇളയവനായിട്ടാണ് കിഷോര്‍ ജനിക്കുന്നത്. അച്ഛന്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം പോലീസ് ഉദോഗസ്ഥന്‍ ആയിട്ടാണ് സേവനം അനുഷ്ഠിച്ചത് . അമ്മ രാഷ്ട്രീയപ്രവര്‍ത്തകയായിരുന്നു. മകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആക്കണമെന്നായിരുന്നു അച്ഛന്റേയും അമ്മയുടേയും ആഗ്രഹം. എന്ന്ാല്‍ ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കിഷോറിന് സാധിച്ചില്ല. കാരണം വിധി കിഷോറിനെ എത്തിച്ചത് കലയുടെ ലോകത്തേക്കായിരുന്നു.

കല

എന്നാല്‍ കല തന്നിലേക്ക് വന്നത് ഒട്ടും യാദൃശ്ചികമല്ലെന്നാണ് കിഷോര്‍ പറയുന്നത്. വീട്ടില്‍ അച്ഛനും കലാപരമായ കഴിവുകള്‍ ഉണ്ടായിരുന്നുവെന്ന് ഒരിക്കല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കാലം മുതലേ തന്നെ മിമിക്രിയും നാടകവുമൊക്കെയായി കലാജീവിതം ആരംഭിച്ച കിഷോര്‍ നടന്‍ കൃഷ്ണന്‍കുട്ടി നായര്‍ വഴിയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പ്രൊഫഷണല്‍ മിമിക്രി രംഗത്ത് സജീവമായ മാറിയ കിഷോര്‍ പിന്നീട് കലാഭവന്‍ റിയാസുമൊത്ത് ് 'നര്‍മകല' എന്ന പേരില്‍ ഒരു സമതി തുടങ്ങി്. പിന്നീട് നിരവധി ടെലിവിഷന്‍ സീരിയലുകളും കിഷോറിനെ തേടിയെത്തി. ഇതിനിടെ കിഷോര്‍ അവതാരകനായും മാറി.

ഷാപ്പിലെ കറിയും നാവിലെ രുചിയും

ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന പരിപാടി വന്‍ വിജയമായി മാറി. ഇന്നത്തെ പോലെ ഫുഡ് വ്‌ളോഗര്‍മാരില്ലാത്ത കാലത്ത് കേരളത്തിലെ ഷാപ്പുകളിലൂടെ കയറിയിറങ്ങി നാടന്‍ രുചികള്‍ പരിചയപ്പെടുത്തുകയായിരുന്നു കിഷോര്‍. ഷോയിലൂടെ കിഷോര്‍ പ്രേക്ഷകരുടെ മനസ്സിലും സ്ഥാനം കണ്ടെത്തി. അത് കിഷോറിനെ ജീവിതത്തിലെ മറ്റൊരു വഴിയിലേക്കും എത്തിച്ചു. ഇപ്പോല്‍ സ്വന്തമായി ഭക്ഷണശാല നടത്തുന്നുണ്ട് കിഷോര്‍. ഇതിന് പുറമെ് പശു വളര്‍ത്തലും കൃഷിയുമുണ്ട് കിഷോറിന്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
 കട തുടങ്ങാം

ഷാപ്പിലെ കറിയും നാവിലെ രുചിയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നിരവധി പ്രവാസികള്‍ ബന്ധപ്പെടുകയും തന്റെ പേരില്‍ കട തുടങ്ങാം എന്നു പറയുകയും ചെയ്തിരുന്നു എന്നും കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു. അതേതുടര്‍ന്ന് ഗള്‍ഫിലും നാട്ടിലും അതിനുവേണ്ടി ചില സ്ഥലങ്ങള്‍ പോയി കാണുകയും ചെയ്തിരുന്നു കിഷോര്‍. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം അതൊന്നും നടന്നില്ല. അശ്വതിയാണ് കിഷോറിന്റെ ഭാര്യ. നഴ്‌സിംഗ് കോളേജില്‍ അസിസ്റ്റന്റെ പ്രൊഫസറാണ് അശ്വതി. ആദികേശവന്‍ ആണ് ദമ്പതികളുടെ മകന്‍. പ്രണയിച്ചവരെയൊന്നും കല്യാണം കഴിക്കാന്‍ പറ്റിയില്ല. അത് ഒരു പരിധി വരെ നല്ലതെന്നാണ് തോന്നിയിട്ടുള്ളത് എന്നാണ് കിഷോര്‍ പറയുന്നത്. നഷ്ട പ്രണയത്തെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല എന്നൊരിക്കല്‍ പറയാം നേടാം വേദിയില്‍ വച്ച് കിഷോര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജനപ്രീയ പരിപാടിയായ സ്റ്റാര്‍ മാജിക്കിലേയും സജീവ സാന്നിധ്യമാണ് കിഷോര്‍.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X