For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിറയല്‍ കാരണം നടക്കാന്‍ പറ്റില്ല, എല്ലാ മാസവും ആശുപത്രിയില്‍; മരണത്തെ മുന്നില്‍ കണ്ടുവെന്ന് കിഷോര്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് കിഷോര്‍. വില്ലന്‍ വേഷത്തിലൂടെയാണ് കിഷോര്‍ താരമായി മാറുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം മലയാള സീരിയല്‍ രംഗത്ത് സജീവമായി മാറുകയായിരുന്നു. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പരമ്പരകളിലൂടെയാണ് കിഷോറിനെ മലയാളികള്‍ നെഞ്ചിലേറ്റുന്നത്.

  Also Read: 'എന്ത് കണ്ടിട്ടാണ് ഇവനെ പ്രണയിച്ചത്?, പെണ്ണ് ചോദിച്ച് വന്നപ്പോൾ അത്ര നല്ല സ്വീകരണമായിരുന്നില്ല'; മഷൂറ!

  മിനസ്‌ക്രീന്‍ രംഗത്ത് മിന്നും താരമായി നില്‍ക്കെയാണ് കിഷോര്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പിന്നീടൊരു ഇടവേളയ്ക്ക് ശേഷം കിഷോര്‍ തിരികെ വരികയായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് കിഷോര്‍. ഏഷ്യാനെറ്റിലെ സസ്‌നേഹം ഉള്‍പ്പടെയുള്ള പരമ്പരകളിലെ സജീവ സാന്നിധ്യമാണ് കിഷോര്‍.

  ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെക്കുറിച്ച് കിഷോര്‍ മനസ് തുറക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുകയാണ് കിഷോര്‍. പരിപാടിയുടെ പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'മകൾക്ക് ഡൗൺ സിൻഡ്രോം, കുറേനാൾ കരഞ്ഞു, സ്വയം പഴിച്ചു; പിന്നെയാണ് മാജിക് സംഭവിച്ചത്': നടി ശ്രുതി വിപിൻ പറയുന്നു

  ശാരീരികമായിട്ട് എന്താണ് പ്രശ്‌നമുണ്ടായത്? എന്നാണ് വീഡിയോയില്‍ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നത്. ഒന്നര വര്‍ഷത്തോളം എന്താണെന്ന് കണ്ടുപിടിക്കാനായില്ല. ക്ഷീണമായിരുന്നു. അഭിനയിക്കാന്‍ പോകാന്‍ പറ്റില്ല. നടക്കാന്‍ പറ്റില്ലായിരുന്നു. വിറയലായിരുന്നു. എല്ലാ മാസവും ആശുപത്രിയില്‍ പോയി കിടക്കേണ്ടി വരുമായിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്.

  അച്ഛനെക്കുറിച്ചും കിഷോര്‍ സംസാരിക്കുന്നതായി പ്രൊമോ വീഡിയോയിലുണ്ട്. രണ്ട് മൂന്ന് മിനുറ്റ് കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, എടാ അച്ഛന്‍ അനങ്ങുന്നില്ല സംസാരിക്കുന്നില്ല എന്നാണ് കിഷോര്‍ പറയുന്നത്. ഇമകളില്‍ മരണനിഴല്‍ ഇരുണ്ടു കൂടിയ ആ രാത്രിയെക്കുറിച്ചും കിഷോര്‍ പരിപാടിയില്‍ സംസാരിക്കുന്നതായാണ് പ്രൊമോ വ്യക്തമാക്കുന്നത്. ഇരട്ടി ഡോസ് വായിലിട്ടുവെന്നാണ് കിഷോര്‍ പറയുന്നത്. ഞാന്‍ നോക്കുമ്പോള്‍ കൃഷ്ണ മണിയൊക്കെ മുകളിലേക്കായിപ്പോയെന്ന് കിഷോറിന്റെ ഭാര്യയും പറയുന്നുണ്ട്.

  അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ഒരാള്‍ കടന്നു വന്നിട്ടുണ്ടോ? എന്നാണ് മറ്റൊരു വീഡിയോയില്‍ അവതാരകന്‍ ചോദിക്കുന്നുണ്ട്. ഞാന്‍ പോയിട്ടുള്ളൊരു ഷോയുടെ പ്രൊഡ്യൂസര്‍ ഉണ്ട്. സിജി എന്നാണ് പേര്. അമേരിക്കന്‍ പൗരനാണ്. മേശപ്പുറത്തൊരു പുസ്തകം വായിച്ച ശേഷം മടക്കി വച്ചിട്ടുണ്ട്. പുള്ളി എന്നോട് മേശപ്പുറത്ത് കിടക്കുന്ന പുസ്തകം വായിച്ചുവോ എന്ന് ചോദിച്ചു. അതിലൊരു പേജ് മടക്കി വച്ചിട്ടുണ്ട് അതൊന്ന് തുറന്ന് നോക്കിക്കേ എന്നു പറഞ്ഞുവെന്നാണ് കിഷോര്‍ പ്രൊമോ വീഡിയോയില്‍ പറയുന്നത്..

  കിഷോര്‍ ഒരിക്കല്‍ റോഡില്‍ കിടന്ന് അടിയുണ്ടാക്കുമ്പോള്‍ സരിത കണ്ടുവെന്നാണ് പറയുന്നതെന്ന് അവതാരകന്‍ പറയുന്നുണ്ട്. ഇവരുടെ കോളേജിലേക്കുള്ള ബസ് അതുവഴിയാണ് പോകുന്നതെന്നാണ് കിഷോറിന്റെ മറുപടി. ബസിലിരുന്നാണ് കണ്ടത്. അച്ഛനോടായിരുന്നു ആരാധന. അദ്ദേഹത്തിന്റെ മരുമകളായി ചെല്ലുക എന്നതായിരുന്നു കാര്യമെന്ന് കിഷോറിന്റെ ഭാര്യ പറയുന്നു. വിവാഹ ശേഷമാണ് അറിയുന്നത് അച്ഛന്റെ മരുമകള്‍ ആയാല്‍ മാത്രമല്ല നമ്മുടെ ഭാര്യയായാലും കൊള്ളാമെന്ന് എന്നായിരുന്നു കിഷോറിന്റെ പ്രതികരണം. ഇന്ന് രാത്രിയാണ് പരിപാടിയുടെ സംപ്രേക്ഷണം.

  അങ്ങാട്ടിപ്പാട്ട് എന്ന പരമ്പരയിലൂടെയാണ് കിഷോര്‍ സീരിയല്‍ രംഗത്തെത്തുന്നത്. പിന്നീട് അലകള്‍, സാഗരം, ഹരിചന്ദനം, സ്ത്രീജന്മം, മഞ്ഞുരുകും കാലം തുടങ്ങി നിരവധി സീരിയലുകളുടെ ഭാഗമായി മാറി. ഇതില്‍ നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ കിഷോറിന് സാധിച്ചിട്ടുണ്ട്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കിഷോര്‍.

  കിങ് ആന്റ് കമ്മീഷ്ണര്‍, സിംഹാസനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കിഷോര്‍. ഒരിടയ്ക്ക് താന്‍ സിനിമയില്‍ സജീവമായതോടെ ഇനി സീരിയലില്‍ അഭിനയിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചുവെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും കിഷോര്‍ തുറന്നു പറഞ്ഞിരുന്നു. ഇത് മൂലം കുറച്ച് നാള്‍ വീട്ടിലിരിക്കേണ്ടി വന്നിരുന്നുവെന്നാണ് അന്ന് താരം പറഞ്ഞത്.

  Read more about: serial
  English summary
  Actor Kishore Peethambaran Recalls The Dark Phase In Life In Flowers Oru Kodi Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X