മിഥുന്റെ അവസ്ഥ മനോജ് അനുഭവിച്ചത് തന്നെ; അന്നത്തെ മാനസിക സംഘര്‍ഷം വാക്കുകള്‍ക്കതീതമെന്ന് താരം!

അന്ന് താന്‍ അനുഭവിച്ച മാനസികസംഘര്‍ഷം വാക്കുകള്‍ക്ക് അതീതമായിരുന്നുവെന്നാണ് മനോജ് പറയുന്നത്.

മലയാളികളുടെ പ്രിയതാരമാണ് മിഥുന്‍ രമേശ്. നടനായി സിനിമയിലെത്തിയ, പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആര്‍ജെയുമൊക്കെയായി കയ്യടി നേടിയ താരമാണ് മിഥുന്‍ രമേശ്. പിന്നാലെ അവതാരകന്‍ എന്ന നിലയിലും മിഥുന്‍ കയ്യടി നേടി. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ അവതാരകരില്‍ ഒരാളാണ് മിഥുന്‍ രമേശ്. എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലൊരു വിഷമഘട്ടത്തിലൂടെ കടന്നു പോവുകയാണ് മിഥുന്‍ രമേശ്.

തനിക്ക് ബെല്‍സ് പാള്‍സി ആണെന്ന് കഴിഞ്ഞ ദിവസമാണ് മിഥുന്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു മിഥുന്‍ തന്റെ ആരോഗ്യാവസ്ഥയക്കുറിച്ച് പറഞ്ഞത്. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മിഥുന്റെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മിയുമെത്തിയിരുന്നു.

Midhun Ramesh

ഇപ്പോള്‍ മിഥുന് വന്ന ബെല്‍സ് പാള്‍സി എന്ന അവസ്ഥയിലൂടെ കടന്നു പോയ താരമാണ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മനോജ് കുമാര്‍. ഒരു വര്‍ഷം മുമ്പായിരുന്നു മനോജിന് ബെല്‍സ് പാള്‍സി വന്നത്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ് തുറക്കുകയാണ് മനോജ് കുമാര്‍. മാതൃഭൂമിയോടായിരുന്നു മനോജിന്റെ പ്രതികരണം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരുവര്‍ഷം മുമ്പാണ് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടാകുന്നതെന്നും അതിനുമുമ്പ് അതേക്കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നുവെന്നുമാണ് മനോജ് കുമാര്‍ പറയുന്നത്. തലേദിവസം ഒരു വിവാഹ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അന്ന് ചുണ്ടിനുവശത്തായി ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതു കാര്യമാക്കിയില്ലെന്നും മനോജ് പറയുന്നു.

പിന്നീട് തുപ്പിയപ്പോള്‍ ഉമിനീര്‍ ഒരു വശത്തുകൂടി പോകുന്നതായി മനസ്സിലായി. അടുത്ത ദിവസം ഡോക്ടറെ കാണാം എന്ന് വിചാരിച്ചു. പിറ്റേദിവസം എഴുന്നേറ്റ് ബ്രഷ് ചെയ്യുമ്പോഴാണ് ചുണ്ടിന്റെ ഒരുവശം താഴ്ന്നിരിക്കുന്നതായി കണ്ടതെന്നും മനോജ് പറയുന്നു. എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നി, സ്‌ട്രോക്ക് ആണോ എന്നായിരുന്നു സംശയമെന്നും മനോജ് പറയുന്നു. ഉടനെ ഡോക്ടറെ വിളിച്ചു. എന്നാല്‍ ഇത് ബെല്‍സ് പാള്‍സി ആണെന്നും ഭയപ്പെടേണ്ടെന്നും ഡോക്ടര്‍ പറഞ്ഞുവെന്നുമാണ് മനോജ് പറയുന്നത്.

എന്നാല്‍ അന്ന് താന്‍ അനുഭവിച്ച മാനസികസംഘര്‍ഷം വാക്കുകള്‍ക്ക് അതീതമായിരുന്നുവെന്നാണ് മനോജ് പറയുന്നത്. അതോടെയാണ് ഈ അവസ്ഥയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ താന്‍ വീഡിയോ ചെയ്യുന്നതെന്നാണ് മനോജ് പറയുന്നത്. പലരും ആ വീഡിയോ കണ്ട ശേഷമാണ് ഇത്തരമൊരു അവസ്ഥയെക്കുറിച്ച് അറിയുന്നത് പോലുമെന്നാണ് മനോജ് പറയുന്നത്.

സിനിമാക്കാര്‍ ഉള്‍പ്പെടെ പലര്‍ക്കും ഇത് വരാറുണ്ടെങ്കിലും ആരും അത് തുറന്നുപറയാറില്ലെന്നും മനോജ് പറയുന്നുണ്ട്. അതേസമയം, ആര്‍ക്കുവന്നാലും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സ തേടിയാല്‍ രോഗം ഭേദമാകുമെന്നും മനോജ് വ്യക്തമാക്കുന്നുണ്ട്. അതേസമയം മിഥുന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താരം ആശുപത്രിയില്‍ നിന്നും പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരോഗ്യവസ്ഥ ചര്‍ച്ചയായി മാറുന്നത്.

Midhun Ramesh

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയില്‍ ആണ് എന്നാണ് മിഥുന്‍ പറഞ്ഞത്. ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുകയെന്നാണ് താരം പറഞ്ഞത്്. ഇടയ്ക്ക് ചിരിച്ച് കാണിക്കാനുമൊക്കെ മിഥുന്‍ ശ്രമിക്കുന്നുണ്ട്. രണ്ടുകണ്ണും ഒരുമിച്ച് അടക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യന്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ടെന്നും താരം അറിയിക്കുന്നുത. അതേസമയം ഈ അവസ്ഥ മാറും എന്നാണ് പറഞ്ഞതെന്നും മിഥുന്‍ വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X