മമ്മൂക്ക പറഞ്ഞത് കൊണ്ട് അത് ഞാൻ നിർത്തി, പിന്നീട് ഒരിക്കലും ആ വേഷം ചെയ്തിട്ടില്ല: നസീർ സംക്രാന്തി പറയുന്നു

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് നസീർ സംക്രാന്തി. മിമിക്രി ലോകത്ത് നിന്നാണ് താരം മിനിസ്ക്രീനിലേക്ക് എത്തുന്നത്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നസീർ സംക്രാന്തി കൂടുതൽ ജനപ്രീതി നേടുന്നത്. പരമ്പരയിൽ ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന കമലാസനൻ എന്ന കഥാപാത്രത്തെയാണ് നസീർ അവതരിപ്പിക്കുന്നത്.

കെപിഎസി ലളിത, മഞ്ജു പിള്ള തുടങ്ങിയ താരങ്ങൾ അണിനിരന്ന പരമ്പര ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. തട്ടീം മുട്ടീം തുടങ്ങിയ സമയത്ത് ഒരു എപ്പിസോഡ് ചെയ്യാൻ പോയതായിരുന്നു നസീർ സംക്രാന്തി. ഒറ്റ സീനിൽ തന്നെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചതോടെ നസീറിനേയും തട്ടീം മുട്ടീ പരമ്പരയുടെ ഭാഗമാകുകയിരുന്നു അണിയറ പ്രവർത്തകർ.

വിവിധ ചാനലുകളിൽ നിരവധി കോമഡി ഷോയുടെ ഭാഗമായിട്ടുണ്ട് നസീർ

നാട്ടിലെ ചെറിയ സ്റ്റേജ് പരിപാടികളിൽ നിന്നാണ് നസീർ തന്റെ കലാജീവിതം തുടങ്ങുന്നത്. പിന്നീട് വലിയ ടീമുകളുടെ ഭാഗമായതോടെയാണ് കൂടുതൽ അവസരങ്ങൾ താരത്തിന് ലഭിച്ചത്. വിവിധ ചാനലുകളിൽ നിരവധി കോമഡി ഷോയുടെ ഭാഗമായിട്ടുണ്ട് നസീർ. ഏകദേശം മൂന്ന് പതിറ്റാണ്ടിലേറയായി നസീർ സംക്രാന്തി മലയാളികളെ ചിരിപ്പിക്കുന്നുണ്ട്.

അദ്ദേഹം അത്തരം വേഷങ്ങൾ ചെയ്യുന്നത് നിർത്തി

അതേസമയം, തുടക്കകാലത്ത് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സ്ത്രീവേഷങ്ങളിലാണ് നസീർ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം അത്തരം വേഷങ്ങൾ ചെയ്യുന്നത് നിർത്തി. ഇപ്പോഴിതാ, അത്തരം വേഷങ്ങൾ ചെയ്യാനുണ്ടായ കാരണവും അത് ഉപേക്ഷിക്കാനുണ്ടായ കാരണവും പറയുകയാണ് നസീർ സംക്രാന്തി. മമ്മൂട്ടി പറഞ്ഞത് കൊണ്ടാണ് താൻ ആ വേഷങ്ങൾ ഉപേക്ഷിച്ചത് എന്നാണ് നസീർ പറയുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കൂടി പരിപാടിയിലാണ് നസീർ ഇക്കാര്യം പറഞ്ഞത്. നസീറിന്റെ വാക്കുകൾ ഇങ്ങനെ.

ആണുങ്ങൾ സ്ത്രീവേഷം ചെയ്യുകയാണെങ്കിൽ എന്ത് വേണമെങ്കിലും പറയാം

'സ്ത്രീവേഷം ചെയ്യാനായി ഒരാളെ കൂടി വെക്കുക എന്ന് പറഞ്ഞാൽ അത് കൂടുതൽ ചെലവുള്ള കാര്യമാണ്. ടിവി പരിപാടി ആയാലും സ്റ്റേജ് ഷോകളിൽ ആയാലും അങ്ങനെയാണ്. പിന്നെ ആണുങ്ങൾ സ്ത്രീവേഷം ചെയ്യുകയാണെങ്കിൽ എന്ത് വേണമെങ്കിലും പറയാം. സ്ത്രീകളാണ് അത് ചെയ്യുന്നതെങ്കിൽ അൽപം ഡയലൂട്ട് ചെയ്യേണ്ടി വരും. അതുകൊണ്ടാണ് ഞാൻ ചെയ്തിരുന്നത്',

'അങ്ങനെ ഒരിക്കൽ ഞാൻ മമ്മൂക്കയുടെ പോത്തൻ വാവ സിനിമയുടെ സെറ്റിൽ പോയിരുന്നു. അപ്പോൾ മമ്മൂക്ക എന്നോട് പേര് ചോദിച്ചു. ഞാൻ നസീർ സംക്രാന്തി ആണെന്ന് പറഞ്ഞു. പക്ഷെ നീ ആണല്ലല്ലോ പെണ്ണാണല്ലോ എന്ന് അദ്ദേഹം ചോദിച്ചു. അതെന്താ ഇക്കാ അങ്ങനെ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. അല്ല നിന്നെ എല്ലാ ചാനലിലും സ്ത്രീ വേഷങ്ങളിൽ ആണല്ലോ കാണാറുള്ളത് എന്ന് ചോദിച്ചു. മമ്മൂക്ക എല്ലാ പരിപാടികളും കാണും ഒരെണ്ണം പോലും വിടില്ല.'

ഇക്കാ അത് ഞാൻ ചെയ്യുന്നത് അല്ല

'എന്നോട് ചോദിച്ചു, നിനക്ക് സിനിമയിൽ അഭിനയിക്കണ്ടേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഇക്കാ അത് ഞാൻ ചെയ്യുന്നത് അല്ല. അവർ എന്നെകൊണ്ട് ചെയ്യിക്കുന്നത് ആണെന്ന്. അന്ന് ഷാജോൺ ഒക്കെ ഉണ്ട്. അവന്റെ ഷോയ്ക്ക് വേണ്ടി നിൽക്കുമ്പോൾ ആണ് ഇത്. അങ്ങനെ അന്ന് ഞാൻ സ്ത്രീവേഷം ചെയ്യുന്നത് നിർത്തിയതാണ്. പിന്നെ ഞാൻ ചെയ്തിട്ടില്ല. ഇനി ചെയ്യുകയും ഇല്ല. പിന്നെ ഒരിക്കലും ഉപേക്ഷിക്കാൻ പറ്റാത്ത ഒരു സാഹചര്യം വന്നാൽ അത് അത്ര നിർബന്ധം ആണെന്ന് വന്നാൽ ഞാൻ ചെയ്യും. അങ്ങനെയുള്ളൂ,' നസീർ സംക്രാന്തി പറഞ്ഞു.

സ്ത്രീവേഷങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് സാധാരണ സമയങ്ങളിൽ അങ്ങനെ സ്ത്രൈണ ഭാവമൊന്നും വരാറില്ല. എന്നാൽ സ്റ്റേജിൽ കയറിയാൽ താൻ ആ വേഷത്തിൽ അഴിഞ്ഞാടുമെന്നും നസീർ പറഞ്ഞു.

More from Filmibeat

Read more about: artist
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X