മുപ്പത് വര്‍ഷങ്ങള്‍, മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലുമില്ല, എല്ലാ യുദ്ധങ്ങളും ഒരുമിച്ച് നേരിട്ടു

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രാജേഷ് ഹെബ്ബാര്‍. സിനിമയിലും സീരിയലിലും സാന്നിധ്യം അറിയിച്ച നടന്‍. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗ് അടക്കമുള്ള പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് രാജേഷ്. സീരിയല്‍ രംഗത്ത് സജീവമായ രാജേഷ് ഹെബ്ബാര്‍ ശ്രദ്ധിക്കപ്പെടുന്നതും കൂടുതല്‍ അവതരിപ്പിക്കുന്നതും നെഗറ്റീവ് കഥാപാത്രങ്ങളാണ്. എങ്കിലും ജീവിത്തതില്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ ഫാമിലി മാന്‍ ആണ് രാജേഷ് ഹെബ്ബാര്‍. ഇപ്പോഴിതാ രാജേഷ് ഹെബ്ബാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

തന്റെ വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. അനിതയാണ് രാജേഷിന്റെ ഭാര്യ. ജനുവരി 17ന് രാജേഷും അനിതയും തമ്മിലുളള വിവാഹത്തിന് മുപ്പത് വയസ് തികഞ്ഞിരിക്കുകയാണ്. ഈ ദിവസം രാജേഷ് ആരാധകരുമായി ആഘോഷിക്കുന്നത് മനോഹരമായൊരു പോസ്റ്റിലൂടെയാണ്. ഭാര്യക്കൊപ്പമുള്ള വിവിധ കാലഘട്ടങ്ങളിലുള്ള ചി്ത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

rajesh hebbar

'അതി ഗംഭീരമായ മുപ്പത് വര്‍ഷങ്ങള്‍... കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വര്‍ഷങ്ങള്‍.. മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലും ഇല്ല.. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ നമ്മള്‍ ഒരുപോലെ സ്വീകരിച്ചു. തോളോട് തോള്‍ ചേര്‍ന്ന് എല്ലാ യുദ്ധങ്ങളും നമ്മള്‍ ഒന്നിച്ച് നേരിട്ടു. ശക്തരും കരതലുള്ളവരുമായ മൂന്ന് പ്രിയപ്പെട്ട മക്കളെ നീ സമ്മാനിച്ചു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇതുപോലെ ഒന്നിച്ച്, നിലയ്ക്കാത്ത സന്തോഷവും ആഹ്ളാദവും പ്രതീക്ഷിച്ചുകൊണ്ട്....'' എന്നായിരുന്നു രാജേഷ് ഹെബ്ബാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. പോസറ്റ് വൈറലായി മാറിയതോടെ വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തുകയായണ് സീരിയല്‍ രംഗത്തെ താരങ്ങളും ആരാധകരും.

ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പളുങ്ക് എന്ന സീരിയലിലാണ് രാജേഷ് ഹെബ്ബാര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഡോ. അനിരുദ്ധന്‍ എന്നാണ് പരമ്പരയിലെ രാജേഷ് ഹെബ്ബാറിന്റെ കഥാപാത്രത്തിന്റെ പേര്. സീരിയലുകള്‍ക്കൊപ്പം സിനിമകളിലും സജീവമായ ഹെബ്ബാര്‍ പോയ വര്‍ഷം നിഴല്‍, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അഭിനയത്തല്‍ മാത്രമല്ല സംഗീതത്തിലും മറ്റ് പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രാജേഷ് ഹെബ്ബാര്‍.

മനസിനക്കരെ എന്ന സിനിമയിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. കോള്‍ഡ് കേസ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. 2002 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ്. ഓട്ടോഗ്രാഫ്, ദേവീമാഹാത്മ്യം, കുടംബയോഗം, നിറക്കൂട്ട്, നിറപ്പകിട്ട്, ഭാര്യ, കൂട്ടത്തായി തുടങ്ങിയ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: rajesh hebbar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X