For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളാണ് ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ; സാജൻ സൂര്യക്കും ഭാര്യക്കും മകളുടെ കത്ത്, സന്തോഷം പങ്കുവച്ച് താരം

  |

  മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് സാജൻ സൂര്യ. നാടക വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ സാജൻ സൂര്യ കഴിഞ്ഞ ഇരുപത് വർഷത്തോളമായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ്.

  സ്ത്രീ എന്ന പരമ്പരയിലെ ഗോപന്‍ മുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ മിനിസ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട് നടൻ. ഇതുവരെ നൂറോളം സീരിയലുകളിൽ സാജൻ അഭിനയിച്ചിട്ടുണ്ട്. ഒന്നിലധികം സിനിമകളിലും സാജൻ എത്തിയിട്ടുണ്ട്.

  Also Read: പ്രണയം സഫലമാവുന്നു; മഞ്ജിമ-​ഗൗതം കാർത്തിക് വിവാഹത്തിന്റെ വിവരങ്ങൾ പുറത്ത്

  സീരിയലിലെ മമ്മൂട്ടി എന്നൊക്കെയാണ് സാജനെ പ്രിയപ്പെട്ടവർ വിശേഷിപ്പിക്കാറുള്ളത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാത്ത നടന് മറ്റെന്ത് വിശേഷണം നൽകാനാണ് എന്നാണ് ആരാധകരും പറയാറുള്ളത്. അതേസമയം, നടനെന്നതിന് ഉപരി ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ് സാജൻ. രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റിൽ ക്ലാർക്കായ സാജൻ ജോലിക്കൊപ്പമാണ് അഭിനയവും കൊണ്ടു പോകുന്നത്. ഭാര്യ വിനീതയ്ക്കും രണ്ടു പെണ്മക്കൾക്കുമൊപ്പം തിരുവനന്തപുരത്താണ് സാജന്റെ താമസം.

  സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടനാണ് സാജൻ സൂര്യ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളെ കുറിച്ചും നടൻ ഇട്യ്ക്ക് സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്. മകൾ വരച്ച ചിത്രങ്ങളൊക്കെ സാജൻ ആരാധകരുമായി പങ്കുവച്ചിരുന്നു.

  Also Read: വിഷ്ണുവുമായി ഇനി ഒന്നിക്കുമോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നിട്ട് കാര്യമില്ലെന്ന് അനുശ്രീ!

  ഇപ്പോഴിത, തന്റെ മകള്‍ തനിയ്ക്കും ഭാര്യയ്ക്കും എഴുതിയ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സാജൻ. 'ഇന്നത്തെ പോസ്റ്റില്‍ വന്നതാ, എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകള്‍ക്ക് ഒരു പ്രത്യേക ഫീല്‍ ആണ്. മോളുടെ നിഷ്‌കളങ്കത്വം നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറഞ്ഞ സന്തോഷം നല്‍കി. പിന്നെ ഒന്നൂടെ വായിച്ചപ്പോള്‍ സോപ്പിന്റെ മണവും' എന്ന് കുറിച്ചുകൊണ്ടാണ് കത്തിന്റെ ചിത്രം നടൻ പോസ്റ്റ് ചെയ്തത്.

  ഇംഗ്ലീഷിൽ മകൾ മീനു അച്ഛനും അമ്മയ്ക്കും എഴുതിയ കത്തിലെ വരികൾ ഇങ്ങനെയാണ്. 'പ്രിയപ്പെട്ട അമ്മയ്ക്കും അച്ഛനും, ഞാന്‍ മീനു. നിങ്ങളെ പോലെ ഉള്ള രക്ഷിതാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്. നിങ്ങള്‍ എപ്പോഴും എന്റെ ആഗ്രഹങ്ങള്‍ നടത്തി തരുന്നു. ജീവിതത്തിൽ എന്നെ നേരായ വഴിയിലൂടെ നടത്തിയ്ക്കുന്നു. പക്ഷെ എന്നോട് ക്ഷമിക്കണം, എനിക്ക് ഇംഗ്ലീഷില്‍ വളരെ കുറഞ്ഞ മാര്‍ക്ക് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അടുത്ത തവണ നല്ല മാര്‍ക്ക് നേടാന്‍ ഞാന്‍ ഉറപ്പായും ശ്രമിക്കാം.

  മറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഞങ്ങളുടെ ക്ലാസിലെ കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് കണക്ക് ടീച്ചര്‍ ഇന്ന് പറഞ്ഞു. പക്ഷെ അപ്പോഴും ശ്രദ്ധ കുറവ് കൊണ്ട് ഞങ്ങള്‍ ഒരുപാട് തെറ്റുകള്‍ വരുത്തി. ടീച്ചര്‍ നിങ്ങളോട് ഇത് പറയരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഈ കത്ത് എഴുതുന്നതെന്ന് കരുതരുത്. നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കള്‍. നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കള്‍. സ്‌നേഹത്തോടെ മീനു' എന്നാണ് മകളുടെ കത്ത്.

  നിരവധി പേരാണ് മീനുവിന്റെ സത്യസന്ധതയെ പുകഴ്ത്തി കമന്റ് ചെയ്യുന്നത്. ജീവിതത്തില്‍ സാജന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണിത്, മകളുടെ നിഷ്‌കളങ്കത എന്നിങ്ങനെ പലരും കമന്റ് ചെയ്യുന്നത്. ഈ ഐഡിയ തങ്ങൾക്ക് പണ്ട് തോന്നിയില്ലല്ലോ എന്ന് നിരാശപ്പെടുന്ന ചിലരെയും കമന്റ് ബോക്സിൽ കാണാം.

  Read more about: sajan surya
  English summary
  Actor Sajan Sooreya Shares His Daughter's Heart Warming Letter, Social Media Post Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X