'ആ കോള്‍ വരാന്‍ ഒന്ന് വൈകിയെങ്കിൽ ഞാനിന്ന് ഉണ്ടാവില്ലായിരുന്നു; അവൾക്ക് വേണ്ടിയാണ് ഡിവോഴ്സിൽ ഒപ്പുവച്ചത്': സജി

നടി ശാലു മേനോനുമായി താൻ അടുത്തതും വിവാഹിതരായതും പിന്നീട് ആ ബന്ധം തകർന്നതിനെ കുറിച്ചും പറയുകയാണ് നടൻ സജി നായർ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചിതനാണ് നടൻ സജി നായര്‍. വിവിധ പരമ്പരകളിൽ തിളങ്ങിയിട്ടുള്ള നടൻ ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

സജി നായർ ഒരിടവേളയ്ക്ക് ശേഷം ചെയ്യുന്ന പരമ്പരയാണ് ഇത്. രാഘവൻ എന്ന വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

അടുത്തിടെ, വിവാഹമോചനത്തിന്റെ പേരിൽ നടൻ വാർത്തകളിൽ നിറഞ്ഞിരുന്നു. നടി ശാലു മേനോനായിരുന്നു സജിയുടെ ഭാര്യ, അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇവർ വേർപിരിയുകയായിരുന്നു.

saji nair

അതിനു ശേഷം വലിയ കടക്കെണിയിലൊക്കെയായി താൻ മരണത്തെ കുറിച്ച് വരെ ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് സജി നായർ ഇപ്പോൾ. ആ അവസ്ഥയിൽ നിന്ന് തന്നെ രക്ഷിച്ചത് കുടുംബശ്രീ ശാരദയാണെന്നും നടൻ പറയുന്നു.

റെയിന്‍ബോ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ശാലു മേനോനുമായി വിവാഹ മോചനത്തിലേക്ക് എത്തിയതിനെ കുറിച്ചും സജി നായര്‍ സംസാരിക്കുന്നുണ്ട്.

'കൃഷ്ണകൃപാ സാഗരം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാനും ശാലുവും കണ്ടുമുട്ടുന്നത്. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു,'

'പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സീരിയലുകള്‍ ചെയ്തു. ആലിലത്താലി എന്ന സീരിയല്‍ ചെയ്യുമ്പോഴാണ് കുറച്ചുകൂടെ നന്നായി അടുക്കുന്നത്,'

'എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്. അവള്‍ എന്നോട് പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തിലുണ്ടാവും,'

'അവളെ കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞിരിന്നതിനാൽ അതൊക്കെ അവള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് എനിക്ക് അറിയില്ല,'

'അവളെ ബുദ്ധിമുട്ടിക്കാൻ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡിവോഴ്സിന് സമ്മതം നല്‍കിയത് പോലും. ഇപ്പോള്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്,'

'അവളെ വിഷമിപ്പിക്കാന്‍ ഒരുകാലവും എനിക്ക് കഴിയില്ല, അതാണ് ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പിട്ട് കൊടുത്തതും. അതിന് എന്നെ ആളുകള്‍ മണ്ടന്‍ എന്നോ, വിഡ്ഡിയെന്നോ വിളിച്ചാലും എനിക്ക് പ്രശ്‌നമല്ല,' എന്നും നടൻ പറയുന്നു.

'ആലിലത്താലിക്ക് ശേഷം ഞങ്ങള്‍ രണ്ട് വഴിക്ക് പിരിഞ്ഞതാണ്. അതിനിടയിലാണ് സോളാര്‍ കേസ് വരുന്നത്,'

'അതിനു ശേഷം അവളും അമ്മയും കൂടെ എന്നെ വന്ന് കണ്ടു. ഞാൻ അഭിനയം വിട്ട് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയായിരുന്നു അപ്പോൾ,'

'ബാലെയില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ടാണ് ശാലു വന്നത്. അവള്‍ എനിക്ക് പ്രിയപ്പെട്ടവളായത് കൊണ്ട് എല്ലാം ഉപേക്ഷിച്ച് ഞാന്‍ വീണ്ടും അഭിനയത്തില്‍ സജീവമായി.

അതിന് മുന്‍പ് ഞാന്‍ ബാലെ ചെയ്തിട്ടില്ല. എന്താണ് ബാലെ എന്നും അറിയുന്നതൊക്കെ അപ്പോഴാണ്. രണ്ട് വര്‍ഷത്തോളം ഞാന്‍ ശാലുവിന്റെ ട്രൂപ്പില്‍ ബാലെ ചെയ്തു,'

'അതിനിടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. 2016 ല്‍ വിവാഹിതരായി. അതിനുശേഷം ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് ട്രൂപ്പ് നടത്തിയത്,'

'പിന്നീട് ചില വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്ക് ട്രൂപ്പില്‍ നിന്നും മാറി നില്‍ക്കേണ്ട വന്നു. സമിതിയിലെ ചില രീതികളില്‍ എനിക്ക് ചേര്‍ന്ന് പോകാന്‍ കഴിയാത്തത് കൊണ്ടാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്,'

പറ്റുന്നില്ലെങ്കില്‍ മാറി നിന്നോളൂ എന്ന് ശാലുവാണ് പറഞ്ഞത്. അതിന് ശേഷം ആണ് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. അത് പിന്നീട് രൂക്ഷമായി.

'ഇപ്പോള്‍ ശാലു എന്താണെന്നോ എങ്ങനെയാണെന്നോ എനിക്ക് അറിയില്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു കോണ്ടാക്ടും ഇല്ല,'

'എനിക്കറിയാവുന്ന ശാലു മേനോന് പത്തോ പതിനഞ്ചോ വയസ്സിന്റെ പക്വത മാത്രമേയുള്ളൂ. ആരെങ്കിലും കീ കൊടുത്താല്‍ മാത്രം മുന്നോട്ട് പോകുന്ന പ്രകൃതക്കാരിയാണ്,'

'അത് അവള്‍ക്ക് ദോഷം ചെയ്യും എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് പറയാനുള്ളൂ,' എന്നും സജി നായർ പറഞ്ഞു.

സ്വന്തമായി ട്രൂപ്പുണ്ടാക്കിയതാണ് തന്റെ തകര്‍ച്ചയ്ക്കും കാരണമെന്നും നടൻ പറയുന്നുണ്ട്. ആരുടെ മുന്‍പിലും കൈ നീട്ടേണ്ടല്ലോ എന്ന് പറഞ്ഞ് ശാലു തന്നെയാണ് അത് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് വരുമാനം കുറഞ്ഞു. നിർത്താൻ ശാലു പറഞ്ഞെങ്കിലും ഞാൻ കേട്ടില്ല.

അതിനിടയില്‍ കൊവിഡ് വന്നു. ട്രൂപ്പ് എട്ട് നിലയില്‍ പൊട്ടി. മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ എനിക്ക് നഷ്ടം വന്നു. ആകെ തകര്‍ന്ന അവസ്ഥയിലായെന്നും നടൻ പറയുന്നു.

saji nair

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ശാലുവും താനും പിരിയില്ലായിരുന്നുവെന്നും ട്രൂപ് തകരില്ലായിരുന്നുവെന്നുമാണ് താൻ കരുതുന്നത്. ശാലുവിനെ ഞാന്‍ വല്ലപ്പോഴും കാണാനും സംസാരിക്കാനും ഇടയാകുമായിരുന്നു.

ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അങ്ങനെയുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട് ഇനി ഒന്നും ഇല്ല എന്ന അവസ്ഥയെത്തി.

ആത്മഹത്യയെ കുറിച്ച് പോലും ഞാന്‍ ചിന്തിച്ചു. ആ സമയത്ത് ആണ് കുടുംബശ്രീ ശാരദ എന്ന സീരിയലിലേക്ക് അവസരം വരുന്നത്. ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കിൽ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ലയെന്നും സജി നായര്‍ പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X