ഞാനും കേട്ടിരുന്നു! സാന്ത്വനത്തില്‍ നിന്നും പിന്മാറുന്നുവെന്ന വാര്‍ത്തകളോട് സജിന്‍
ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പര റേറ്റിംഗില്‍ വളരെ പെട്ടെന്നു തന്നെ മുന്നിലെത്തുകയും ചെയ്തിരുന്നു. പരമ്പര ഇരുന്നൂറാം എപ്പിസോഡിലേക്ക് എത്തുമ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നതും സീരിയലുകളുടെ ചിത്രീകരണം അടക്കം നിര്‍ത്തി വെക്കേണ്ടി വരുന്നതും. ഇതോടെ പരമ്പരയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
എന്നാല്‍ ഇതിനിടെ പരമ്പരയുടെ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് മറ്റൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പരമ്പരയിലെ പ്രധാന കഥാപാത്രമായ ശിവനെ അവതരിപ്പിക്കുന്ന സജിന്‍ പിന്മാറുന്നുവെന്നായിരുന്നു പ്രചരണം. ഇതോടെ ആരാധകര്‍ നിരാശരായി. ശിവനായി സജിന്‍ ഇല്ലെങ്കില്‍ പരമ്പര കാണുന്നില്ലെന്ന് വരെ ചിലര്‍ പറഞ്ഞു. പിന്നാലെ ഇപ്പോഴിതാ സത്യാവസ്ഥ വ്യക്തമാക്കി എത്തിയിരിക്കുകയാണ് സജിന്‍.

സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജിന്‍ മനസ് തുറന്നത്. താനും കണ്ടിരുന്നു ഇത്തരത്തിലുള്ള പ്രചരണങ്ങളെന്നാണ് സജിന്‍ പറയുന്നത്. പേഴ്‌സണല്‍ മെസേജുകള്‍ എഫ്ബി വഴിയും വാട്‌സ് ആപ്പ് വഴിയും ലഭിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നാണ് താരം പറയുന്നത്. താന്‍ പരമ്പരയില്‍ നിന്നും മാറിയിട്ടില്ല. ശിവനായി തുടരുമെന്ന് സജിന്‍ പറയുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിയത്. ലോക്ക്ഡൗണ്‍ മാറുകയോ ചിത്രീകരണത്തിന് എന്തെങ്കിലും ഇളവുകള്‍ നല്‍കുകയോ ചെയ്താല്‍ ശിവനായി മടങ്ങിയെത്തുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും സജിന്‍ പറയുന്നു. അതേസമയം വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നും അതിനാല്‍ അതിനെ കുറിച്ച് ചിന്തിക്കാറില്ലെന്നും അത് വരും പോകും എന്നുമാണ് സജിന്‍ പറയുന്നത്.
സ്‌റ്റൈലിനൊരു പുതുമുഖം; കിടിലന്‍ ചിത്രങ്ങളുമായി നിമിക രത്‌നാകര്‍
Recommended Video
നിര്‍ണായകമായ സംഭവവികാസങ്ങളിലൂടെയായിരുന്നു സാന്ത്വനം അവസാന എപ്പിസോഡുകളില്‍ കടന്നു പോയത്. കണ്ണന്റെ നിരപരാധിത്വം തെളിയിച്ച എട്ടന്മാരും ഏട്ടത്തിമാരും ചേര്‍ന്ന് വീട്ടില്‍ ആഘോഷം നടത്തുകയായിരുന്നു. വൈകാരികമായ രംഗങ്ങളായിരുന്നു പരമ്പരയില്‍ അരങ്ങേറിയത്. ഇത് പരമ്പരയെ റേറ്റിംഗില്‍ മുന്നിലെത്തിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications