എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റില്ലായിരുന്നു! സീരിയല്‍ ഉപേക്ഷിച്ച് പോയതല്ല, സംഭവിച്ചതെന്താണെന്ന് സൂരജ് സൺ

നടന്‍ സൂരജ് സണ്‍ ശ്രദ്ധേയനാവുന്നത് സീരിയലില്‍ അഭിനയിച്ച് കൊണ്ടാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിൡഎന്ന സീരിയലിലൂടെയാണ് സൂരജ് അഭിനയത്തില്‍ സജീവമാവുന്നത്. അതിലെ നായകവേഷമായ ദേവന്‍ എന്ന കഥാപാത്രത്തെയായിരുന്നു സൂരജ് അവതരിപ്പിച്ചിരുന്നത്.

വളരെ ജനപ്രീതി നേടിയെടുത്ത കഥാപാത്രത്തില്‍ നിന്നും താരമൂല്യം നേടിയെടുക്കാനും പ്രശസ്തിയിലേക്ക് വളരാനും സൂരജിന് സാധിച്ചു. എന്നാല്‍ നായകനായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സൂരജ് പരമ്പരയില്‍ നിന്നും പിന്മാറുന്നത്. അതുവരെ ആരാധകരുടെ മനം കവര്‍ന്ന നായകന്‍ പിന്മാറിയത് പ്രേക്ഷകരെയും ബാധിച്ചു.

ബെഡ് റൂമിന്റെ വാതിലില്‍ മുട്ടിയ നടന്‍ അദ്ദേഹം തന്നെ! ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയ നടനെ പറ്റി നടി വിചിത്ര

sooraj-sun

സൂരജ് സീരിയല്‍ അവസാനിപ്പിച്ചത് പ്രശ്‌നങ്ങള്‍ കാരണമാണെന്നും ആ പയ്യന്‍ സിനിമയ്ക്ക് വേണ്ടി സീരിയല്‍ ഉപേക്ഷിച്ച് പോയതാണെന്നും തുടങ്ങി അനേകം കമന്റുകള്‍ വന്നിരുന്നു. സത്യത്തില്‍ തനിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അത്രയും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണെന്ന് പറയുകയാണ് സൂരജിപ്പോള്‍. നടന്‍ അഭിനയിക്കുന്ന പുത്തന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

'പാടാത്ത പൈങ്കിളി എന്ന സീരിയല്‍ ഇട്ടിട്ട് പോയി എന്നാണ് കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചോദ്യങ്ങളും ഇങ്ങനെയായിരുന്നു. എല്ലാവരും പറഞ്ഞത് ഞാന്‍ സിനിമ കിട്ടിയപ്പോള്‍ സീരിയല്‍ ഇട്ടിട്ട് പോയതാണെന്നാണ്. പക്ഷേ സത്യത്തില്‍ ആ സമയത്ത് എനിക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് അഭിനയിക്കാന്‍ സാധിച്ചില്ല.

sooraj-sun

രണ്ട് മാസം മാറി നിന്നപ്പോള്‍ വേറൊരാളെ നായകനാക്കി. പിന്നെയും ഞാന്‍ തിരികെ വരികയാണെങ്കില്‍ ആ പയ്യന്റെ കരിയറിനെയും അത് ബാധിക്കും. അതുകൊണ്ട് പിന്നെ സീരിയലിലേക്ക് പോയില്ല. ഒരു വര്‍ഷത്തോളം വേറൊരു പരിപാടിയ്ക്കും പോകാതെ വെറുതേയിരുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി വേറൊന്നും ചെയ്യാതെ ഇരിക്കുകയാണ് ചെയ്തതെന്ന് സൂരജ് പറയുന്നു.

സീരിയലിന്റെ അണിയറ പ്രവര്‍ത്തകരുമായി പ്രശ്‌നമുണ്ടെന്നും അവരെ വഞ്ചിച്ചു എന്നുമൊക്കെയുള്ള കമന്റുകള്‍ക്കും നടന്‍ മറുപടി കൊടുത്തു. എന്ത് വഞ്ചിക്കാനാണ്. ഞാനിപ്പോഴും അതിന്റെ നിര്‍മാതാവിനെയും സംവിധായകനെയുമൊക്കെ കണ്ടിരുന്നു. അവരുമായിട്ട് നല്ല സൗഹൃദത്തിലാണ്.

വാര്‍ത്ത പ്രചരിപ്പിക്കാന്‍ വേണ്ടി പലരും പലതും പറയും. പക്ഷേ അതൊക്കെ സത്യമാവണമെന്നില്ലല്ലോ. സത്യമെന്താണെന്ന് ആ ടീമിലുള്ളവര്‍ക്ക് അറിയാം. എല്ലാവരുമായിട്ടും ഇന്നും അതേ സൗഹൃദമാണ്. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ സീരിയലിന്റെ ടീമുമായി പങ്കുവെക്കാറുണ്ടെന്നും നടന്‍ പറയുകയാണ്.

അതേ സമയം സൂരജ് പ്രധാന വേഷത്തിലെത്തുന്ന 'മൃദു ഭാവേ ദൃഢ കൃത്യേ' എന്ന ചിത്രം ഫെബ്രുവരി രണ്ടിന് റിലീസിനൊരുങ്ങുകയാണ്. ഷാജോണ്‍ കര്യാല്‍ സംവിധാന ചെയ്യുന്ന സിനിമ നാട്ടിന്‍പുറത്ത് നടക്കുന്ന കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.

More from Filmibeat

Read more about: sooraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X