ചന്തു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് രണ്ടുവർഷം തികയുന്നു, ചേർത്തുവെച്ചവർക്ക് നന്ദി; ടോഷിന്റെ കുറിപ്പ്

സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയുമൊക്കെ ചെയ്ത നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിലെ രണ്ടുപേരാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുന്നത്.

2021 നവംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇവരുടെ വിവാഹം നടന്നത്. രണ്ടുപേരുടെയും ആചാരപ്രകാരമുള്ള ചടങ്ങുകളും നടന്നിരുന്നു. ഇന്ന് അയാൻ എന്നൊരു മകനും ഇവർക്കുണ്ട്. മകനൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരങ്ങൾ.

Chandra Lakshman tosh christy

വിവാഹ ശേഷം എല്ലാ വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് ഇരുവരും. അടുത്തിടെയാണ് ഇവർ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. അതിനു പിന്നാലെ ഇപ്പോഴിതാ രണ്ടാം വിവാഹവാർഷികവും ആഘോഷിക്കുകയാണ് ചന്ദ്രയും ടോഷും. വിവാഹവാർഷിക ദിനത്തിൽ ടോഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പും വൈറലാവുകയാണ്.

"ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികം അഥവാ ചന്തു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് രണ്ടുവർഷം തികയുന്നു. ചേർത്തുവച്ച ദൈവത്തിനും കുടുംബാംഗങ്ങൾക്കും നന്ദി... കഴിഞ്ഞ ആഴ്ചയായിരുന്നു അച്ചുവിന്റെ (അയാൻ) ആദ്യ പിറന്നാൾ... നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഞങ്ങൾക്ക് ഒപ്പം എന്നത്തേയും പോലെ ഉണ്ടാവും എന്ന് പ്രതീക്ഷയോടെ..." ടോഷ്‌ കുറിച്ചു. ചന്ദ്രയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്.

"ഒരുമിച്ചുള്ള ജീവിതം പങ്കിടുന്നതിന്റെയും ആയുഷ്കാലം മുഴുവൻ സന്തോഷകരമായ വാർഷികത്തിന്റെയും ഒരു വർഷം കൂടി... ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ടോഷ് ഏട്ടാ.. നിങ്ങൾ ആയിരിക്കുന്നതിനും എന്റേതായതിനും നന്ദി," എന്ന് ചന്ദ്രയും സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡില്‍ വച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. തുടർന്നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. രണ്ട് വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും വീട്ടുകാര്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. വീട്ടുക്കാർ എതിർത്തിരുന്നെങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നുവെന്ന് ഇരുവരും മുൻപ് പറഞ്ഞിരുന്നു. അങ്ങനെയൊരു പ്രണയവിവാഹമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Chandra Lakshman tosh christy

"പൈങ്കിളി പ്രണയമൊന്നും ആയിരുന്നില്ല. പക്വതയോടെ ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു. സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ അച്ഛനമ്മമാരോട് കാര്യം പറഞ്ഞു. വ്യത്യസ്ത മതക്കാരായത് കൊണ്ട് കുടുംബം ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്ന് ടെന്‍ഷനടിച്ചിരുന്നു. ഒരേദിവസം രണ്ടുവീട്ടിലും കാര്യം അവതരിപ്പിച്ചു. രണ്ടു വീട്ടിലും എതിർപ്പുണ്ടായിരുന്നില്ല. രണ്ടു മതാചാരങ്ങൾ പ്രകാരം വിവാഹം നടത്തി" എന്നാണ് ടോഷും ചന്ദ്രയും ഒരിക്കൽ പറഞ്ഞത്.

തനിക്ക് പ്രണയം തോന്നിയ നിമിഷത്തെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ടോഷ് പറഞ്ഞിട്ടുണ്ട്. "ഒരിക്കല്‍ ഷൂട്ടിനിടെ കറന്റ് പോയി. ചന്ദ്ര കുറച്ചപ്പുറംഇരിപ്പുണ്ട്. ഇരുട്ടില്‍ അവളുടെ കണ്ണ് തിളങ്ങുന്നത് കാണാം. 'ഇരുട്ടില്‍, ആ മാലാഖക്കണ്ണുകള്‍ക്ക് തിളക്കം കൂടുന്നു' എന്ന് ഞാന്‍ ഫേസ്‌ബുക്കിൽ കുറിച്ചു. അതുകണ്ട് ചന്ദ്രയ്ക്ക് തോന്നി ആ മാലാഖ 'ഞാന്‍ തന്നെയല്ലേ' എന്ന്. പിന്നെയൊരിക്കല്‍ ഷൂട്ട് കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് ഒരുമിച്ച് പോവുകയായിരുന്നു. ഫ്‌ളാറ്റെത്താറായപ്പോള്‍, 'ഫ്‌ളാറ്റ് എത്തേണ്ടായിരുന്നു' എന്ന് ചന്ദ്ര പറഞ്ഞു. മനസ്സിൽ പറഞ്ഞത് പുറത്തേക്ക് വന്നതാണ്. ഞാന്‍ അതൊരു പ്രണയസൂചനയായി എടുത്തു," എന്നായിരുന്നു ടോഷിന്റെ വാക്കുകൾ.

More from Filmibeat

Read more about: chandra lakshman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X