നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു; മരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങവെ

നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. കഴിഞ്ഞ കുറേ നാളുകളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസമാണ് വിഷ്ണു പ്രസാദിന്റെ രോഗാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തെത്തിയത്. കരള്‍ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിഷ്ണു പ്രസാദ്. മകള്‍ കരള്‍ നല്‍കാന്‍ തയ്യാറായിരുന്നുവെങ്കിലും അതിനുള്ള ഭീമമായ തുക കണ്ടെത്താന്‍ കുടുംബം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്.

എന്നാല്‍ ശസ്ത്രക്രിയ നടക്കുന്നതിന് മുമ്പ് തന്നെ മരണം വിഷ്ണു പ്രസാദിനെ തേടിയെത്തുകയായിരുന്നു. നടനും സുഹൃത്തുമായ കിഷോര്‍ സത്യയാണ് മരണ വിവരം അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കിഷോര്‍ സത്യ വിഷ്ണു പ്രസാദിന്റെ മരണ വിവരം അറിയിക്കുന്നത്.

Vishnu Prasad

'പ്രിയപ്പെട്ടവരേ, ഒരു സങ്കട വാര്‍ത്ത. വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയില്‍ ആയിരുന്നു. ആദരാജ്ഞലികള്‍. അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു' എന്നാണ് കിഷോര്‍ സത്യ കുറിച്ചത്.

സീരിയില്‍ ലോകത്തും സിനിമാ ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുള്ള നടനാണ് വിഷ്ണു പ്രസാദ്. മാമ്പഴക്കാലം, റണ്‍വെ, കൈയെത്തും ദൂരത്ത്, ലയണ്‍, ബെന്‍ ജോണ്‍സന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളേക്കാള്‍ വിഷ്ണു പ്രസാദിന് മേല്‍വിലാസമുണ്ടാക്കി കൊടുത്തത് സീരിയലുകളാണ്.
വിഷ്ണു പ്രസാദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സിനിമ-സീരിയല്‍ രംഗത്തു നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്.

നടി സീമ ജി നായര്‍. നീണ്ടൊരു കുറിപ്പിലൂടെയാണ് വിഷ്ണുവിന്റെ മരണത്തിലുള്ള അനുശോചനം രേഖപ്പെടുത്തിയത്. തങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ടന്നൊണ് സീമ പറയുന്നത്. ഏ്ഷ്യാനെറ്റിന്റെ ആദ്യത്തെ മെഗാ സീരിയല്‍ ആയ ഗോകുലം മുതലുള്ളതാണ് സീമയും വിഷ്ണുവും തമ്മിലുള്ള ബന്ധം.

അവസാനമായി വിഷ്ണുവിനെ കണ്ടതിനെക്കുറിച്ചും സീമ ജി നായര്‍ കുറിപ്പില്‍ പറയുന്നുണ്ട്. ''കഴിഞ്ഞ ആഴ്ച്ച ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോയി അവനെ കണ്ടു. ഞാന്‍ കുറെ കോമഡിയൊക്കെ പറഞ്ഞു. ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോള്‍ നല്ല ചിരി ആയിരുന്നു. പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു'' സീമ പറയുന്നു.

Vishnu Prasad

വിഷ്ണുവിന് കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായ മകളേയും താന്‍ കണ്ടിരുന്നുവെന്നാണ് സീമ പറയുന്നത്. വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ ഇത്ര വേഗത്തില്‍ വിഷ്ണു പോകുമെന്ന് കരുതിയില്ലെന്നും സീമ പറയുന്നുണ്ട്. ''ജീവിക്കണമെന്ന ആഗ്രഹം അവനും ,ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ കവിതയെ വിളിച്ചു സത്യം ആണോന്നറിയാന്‍. അപ്പുറത്തു കരച്ചില്‍ ആയിരുന്നു മറുപടി'' എന്നും സീമ കുറിക്കുന്നുണ്ട്.

അതേസമയം വിഷ്ണു പ്രസാദിന്റെ മരണം സീരിയല്‍-സിനിമ ലോകത്ത് വലിയ വേദന സൃഷ്ടിച്ചിരിക്കുകയാണ്. വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടനാണ് വിഷ്ണു. സിനിമകൡ ്അവസരം കുറയുന്നതോടെയാണ് വിഷ്ണു സീരിയലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീരിയിലിലും എല്ലാ തരം വേഷവും ചെയ്ത് ഫലിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. സ്വാഭാവികമായ അഭിനയ ശൈലിയാണ് വിഷ്ണുവിനെ വ്യത്യസ്തനാക്കിയത്. താരത്തിന്റെ വിയോഗത്തില്‍ കലാലോകത്തെ പോലെ തന്നെ ആരാധകരും നിരാശയിലാണ്.

Read more about: serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X