റോബിന്റെ അലര്‍ച്ച ഇഷ്ടമല്ല, ഓവര്‍ ആക്ടീവായാലും നല്ലതല്ലല്ലോ; തുറന്നടിച്ച് ആലീസ് ക്രിസ്റ്റി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായി പരമ്പരയിലെത്തി പിന്നീട് നായികയായി അഭിനയിച്ച ക്രിസ്റ്റി ഇപ്പോള്‍ അഭിനയത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സാന്നിധ്യമായി മാറിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ആലീസ് ക്രിസ്റ്റി.

ഇപ്പോഴിതാ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെക്കുറിച്ചുള്ള ആലീസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആലീസ് ക്രിസ്റ്റി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Alice Christy

തുടക്കത്തില്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ പിന്നെ പിന്നെ പോയപ്പോള്‍ മാറി. ചിലപ്പോള്‍ ഓവര്‍ ആക്ടീവ് ആയത് കൊണ്ടാകും. ഞാന്‍ അത്ര ആക്ടീവ് അല്ലാത്തത് കൊണ്ടാകും. അത്രയും ആക്ടീവാകേണ്ടായിരുന്നുവെന്ന് തോന്നി. എവിടെയോ എന്തോ എന്നാണ് റോബിനെക്കുറിച്ച് ആലീസ് ക്രിസ്റ്റി പറഞ്ഞത്. റോബിനെ ആലീസ് ക്രിസ്റ്റി ഇന്റര്‍വ്യു ചെയ്തിരുന്നു. റോബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നപ്പോഴായിരുന്നു അത്. പക്ഷെ അന്നതേതില്‍ നിന്നും ഭയങ്കര ആക്ടീവായിട്ടുണ്ട് റോബിന്‍ ഇപ്പോഴെന്നാണ് താരം പറയുന്നത്.

താന്‍ അത്ര ആക്ടീവായിട്ടുള്ള ആളല്ല, അതിനാല്‍ ഒരുപാട് ആക്ടീവായിട്ടുള്ളവരെ കണ്ടാല്‍ അത് അംഗീകരിക്കാനും തനിക്ക് ബുദ്ധിമുട്ടാണെന്നും താരം പറയുന്നുണ്ട്. താന്‍ ആമ്പിവേര്‍ട്ടാണ്. അതിനാല്‍ റോബിന്‍ ഭയങ്കര ആക്ടീവാകുന്നത് ഇഷ്ടമല്ല. റോബിന്‍ അലറുന്നതും തനിക്ക് ഇഷ്ടമല്ലെന്ന് താരം പറയുന്നുണ്ട്.

സീരിയലും യൂട്യൂബും ഒരുമിച്ച് കൊണ്ടു പോകാനാകില്ലെന്നും താരം പറയുന്നുണ്ട്. സീരിയല്‍ ചെയ്യുമ്പോള്‍ യൂട്യൂബ്് വീഡിയോകള്‍ ചെയ്യാനും അത് എഡിറ്റ് ചെയ്യാനുമൊന്നും സമയം കിട്ടിയെന്ന് വരില്ല. അതിനാല്‍ ഏതെങ്കിലും ഒന്നില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. താന്‍ അതിനാല്‍ ഇപ്പോള്‍ യൂട്യൂബിന് വേണ്ടിയാണ് സമയം മാറ്റി വച്ചിരിക്കുന്നതെന്നാണ് ആലീസ് ക്രിസ്റ്റി പറയുന്നത്.

സീരിയലില്‍ താന്‍ 19 വര്‍ഷമായി എന്നാണ് ആലീസ് പറഞ്ഞത്. നാലാം ക്ലാസില്‍ പഠിക്കുമ്പോളേ താന്‍ അഭിനയിച്ച് തുടങ്ങിയിരുന്നുവെന്നും താരം പറയുന്നു. ഇത്രയും കാലം സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചതിനാല്‍ സീരിയലുമായി ബന്ധപ്പെട്ട എല്ലാ തരം അനുഭവങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട് താനെന്നാണ് താരം പറയുന്നത്. അതിനാല്‍ ഇപ്പോള്‍ വ്‌ളോഗിംഗിലാണ് താന്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. കടമുറ്റത്ത് കത്തനാര്‍ എന്ന പരമ്പരയിലൂടെ ബാലതാരമായിട്ടായിരുന്നു ആലീസിന്റെ അഭിനയ അരങ്ങേറ്റം.

Alice Christy

അവസരം കിട്ടാത്ത സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ താന്‍ പാഷന്‍ എന്ന രീതിയില്‍ തുടങ്ങിയതല്ലെന്നും ആലീസ് ക്രിസ്റ്റി പറയുന്നത്. തന്റെ ഭര്‍ത്താവിനും റീല്‍സ് എടുക്കുന്നത് ഇഷ്ടമാണെന്നും താന്‍ മടിച്ചാലും നിര്‍ബന്ധിക്കുന്നത് ഭര്‍ത്താവാണെന്നും താരം പറയുന്നുണ്ട്. സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ വലിയ നടിയാകാന്‍ ആഗ്രഹമൊന്നുമില്ലെന്നുമാണ് താരം പറയുന്നത്. സിനിമ എന്താണെന്നും അറിയാനും സ്‌ക്രീനില്‍ തന്നെ കാണാനും ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

താന്‍ അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. തന്റെ അപ്പച്ചന് സീരിയലിലുള്ളവരെ അറിയാമായിരുന്നു. ഒരു ദിവസം കടമറ്റത്ത് കത്തനാറിന്റെ സംവിധായകന്‍ ടിഎസ് സജി തന്നെ കാണാന്‍ ഇടയായി. അദ്ദേഹം ഒരു കുഞ്ഞിനെ നോക്കിയിരിക്കുകയായിരുന്നു. അങ്ങനെയാണ് തന്നെ പരമ്പരയിലേക്ക് എടുക്കുന്നതും പിന്നെ പരമ്പരകള്‍ കിട്ടിക്കൊണ്ടിരിക്കുകയും താന്‍ ചെയ്ത് കൊണ്ടിരിക്കുകയും ചെയ്തുവെന്നുമാണ് താരം പറയുന്നത്.

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X