ഒളിച്ചോടിയുള്ള വിവാഹമാണോ? ആറു മാസത്തിനിടെ അമൃതയുടെ കല്യാണം വീണ്ടും നടത്തി സോഷ്യൽമീഡിയ! വീഡിയോ വൈറൽ

കുടുംബവിളക്കിലെ ശീതളായി എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായർ. സൂപ്പർഹിറ്റ് പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടേയും സിദ്ധുവിന്റേയും മകളുടെ വേഷമായിരുന്നു അമൃതയ്ക്ക്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് അമൃത താരമായി മാറിയത്. എന്നാൽ അധികം വൈകാതെ അമൃത പരമ്പരയിൽ നിന്ന് പിന്മാറി. മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു താരത്തിന്റെ പിന്മാറ്റം.

എന്നാൽ വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് അമൃത പിന്മാറിയത് എന്നൊക്കെയുള്ള അഭ്യൂഹങ്ങളാണ് അന്ന് പ്രചരിച്ചത്. അവസാനം അമൃത തന്നെ പിന്മാറ്റത്തിന്റെ കാരണം വിശദമാക്കി രംഗത്തെത്തുകയായിരുന്നു. കുടുംബവിളക്കില്‍ നിന്നും പിന്മാറിയ ശേഷം ഇപ്പോള്‍ ഗീതാഗോവിന്ദം, സൂര്യാ ടിവിയിലെ കളിവീട് തുടങ്ങിയ പരമ്പരകളിലാണ് അമൃത അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടേയും, ഇന്‍സ്റ്റഗ്രാം വഴിയും ആരാധകരുമായി അമൃത നിരന്തരം സംവദിക്കാറുണ്ട്.

amrutha nair

നാല് മാസം മുന്നേയായിരുന്നു ഗീതാഗോവിന്ദം സീരിയലില്‍ അമൃതയുടെ കഥാപാത്രത്തിന്റെ വിവാഹം കഴിഞ്ഞത്. അന്ന് അമൃത ഇൻസ്റ്റാഗ്രാമിലൂടെ അതിന്റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ താരത്തിന് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ. വിവാഹം കഴിഞ്ഞോ, എപ്പോഴായിരുന്നു എന്നെല്ലാം ചോദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. ഷിയാസ് കരീം അടക്കമുള്ള താരങ്ങൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തതും ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. പിന്നീട് രണ്ടു തവണ അമൃത യൂട്യൂബിൽ ലൈവ് വന്ന ശേഷമാണ് ആ ചർച്ചകൾക്ക് അവസാനമായത്.

ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ പെട്ടിരിക്കുകയാണ് അമൃത നായർ. അമ്പലത്തിന്റെ മുന്നിൽ, തുളസിമാലയിട്ടു നിൽക്കുന്ന താരത്തിന്റെയും വരന്റേയും ഒരു പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇത് ഒളിച്ചോടിയുള്ള വിവാഹം ആണോ, കൊള്ളാലോ എന്നൊക്കെയാണ് പലരും പങ്കുവച്ചിട്ടുള്ള വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. സത്യത്തിൽ പത്ത് ദിവസം മുന്നേ അമൃതയുടെ യൂട്യൂബ് ചാനലായ 'മോംസ് മീ ലൈഫ് ഓഫ് അമൃത നായര്‍' എന്നതിൽ അമൃത തന്നെ പങ്കുവച്ച വീഡിയോ ആണിത്.

'സ്‌നേഹ & അഖില്‍ വിവാഹം, 'കളിവീട്' പരമ്പര' എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പങ്കുവച്ചത്. കളിവീട് എന്ന സീരിയലിൽ പത്ത് ദിവസം മുന്നേ അമൃതയുടെ കഥാപാത്രത്തിന്റെ വിവാഹം നടന്നിരുന്നു. ഇതാണ് അമൃത പങ്കുവച്ചത്. എന്നാല്‍ നടിയുടെ ഫാന്‍ ഗ്രൂപ്പുകളിലൊക്കെ ക്യാപ്ഷനുകള്‍ ഇല്ലാതേയും മറ്റുമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അമൃത വീണ്ടും വിവാഹിതയായിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

amrutha nair

കസ്‍തൂരിമാന്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയ്ക്ക് ശേഷം റബേക്ക സന്തോഷ് മുഖ്യ വേഷത്തിൽ എത്തുന്ന സീരിയലാണ് കളിവീട്. റബേക്ക സന്തോഷിനെ കൂടാതെ നിഥിന്‍ ജെയ്ക്, അമൃത നായര്‍ തുടങ്ങിയ താരങ്ങളും പാരമ്പരയിലുണ്ട്. പരമ്പരയിലെ മുഖ്യവേഷങ്ങളിൽ ഒന്നാണ് അമൃതയുടേത്.

അതേസമയം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡോ. റാം എന്ന സീരിയലിലൂടെയാണ് അമൃത നായർ ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്. പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായിട്ടുണ്ടെങ്കിലും കുടുംബവിളക്കാണ് നടിക്ക് ജനപ്രീതി നൽകിയത്. ഇടയ്ക്ക് സ്റ്റാർ മാജിക്ക് ഷോയിലും അമൃത എത്തിയിരുന്നു. സ്റ്റാർ മാജിക്കിലൂടെയാണ് അമൃത കൂടുതൽ പ്രേക്ഷകർക്ക് പരിചിതയാകുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X