ഷൂട്ടിന് ഇറങ്ങാന്‍ നേരം വിളിച്ചിട്ട് വരണ്ടാന്ന് പറഞ്ഞു, ആ സംഭവത്തിന് ശേഷം ഭയമായി; ദുരനുഭവം പങ്കിട്ട് അഞ്ജന
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജന അപ്പുക്കുട്ടന്‍. കോമഡി ഷോകളിലൂടേയും ടെലിവിഷന്‍ പരിപാടികൡലൂടേയുമാണ് അഞ്ജനയെ മലയാളികള്‍ അടുത്തറിയുന്നത്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോമഡി കൈകാര്യം ചെയ്യുന്നതിലുള്ള മികവാണ് അഞ്ജനയെ ശ്രദ്ധയേയാക്കുന്നത്. സിനിമയിലും ടെലിവിഷനിലുമെല്ലാം നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ അഞ്ജനയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിലുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുകയാണ് അഞ്ജന അപ്പുക്കുട്ടന്‍. ഒരു ടെലിവിഷന്‍ പരിപാടി ചെയ്യുന്ന സമയത്തുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഞ്ജന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഒരു സമയത്ത് ഞാന്‍ ഒരു പ്രത്യേക മാനസിക ആഘാതത്തില്‍ കൂടെ കടന്നു പോയിട്ടുണ്ട്. മലയാളത്തില്‍ ഒരു ചാനലില്‍ ഞാന്‍ ഒരു വര്‍ഷത്തോളം പരിപാടി ചെയ്തിരുന്നു. 200 എപ്പിസോഡുകള്‍ കഴിഞ്ഞതിന് കേക്ക് മുറിച്ചിരുന്നു. ബഷീര്‍ക്കയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട പരിപാടിയായിരുന്നു അത്. ഒരു ദിവസം ഞാന്‍ ഷൂട്ടിംഗിന് ഇറങ്ങാന്‍ നില്‍ക്കുന്ന സമയത്ത് അതിന്റെ പ്രൊഡ്യൂസര്‍ ഫോണില്‍ വിളിച്ചിട്ട് ഇനി അഞ്ജന വരേണ്ട എന്ന് പറഞ്ഞു'' അഞ്ജന പറയുന്നു.
ഞാന്‍ ചെയ്തു കൊണ്ടിരുന്ന പരിപാടി മുമ്പ് ചെയ്തിരുന്നത് വേറെ ഒരു നടിയായിരുന്നു. അവര്‍ വീണ്ടും തിരിച്ചുവന്നതു കൊണ്ടാണ് എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞത്. പെട്ടെന്നുണ്ടായ ആ ഒരു കാര്യം എന്നെ വല്ലാത്ത മാനസിക വിഷമത്തില്‍ കൊണ്ടെത്തിച്ചു. അന്ന് മറ്റ് പ്രോഗ്രാമുകള്‍ക്ക് പോകാന്‍ കൂടി ഭയമായിരുന്നു. ഇപ്പോഴത് ശരിയായിരുന്നു. ഇപ്പോഴത് ശരിയായി. എന്നാലും പ്രൊഡ്യൂസര്‍ക്ക് എന്നോട് അത് നേരത്തെ പറയാമായിരുന്നു എന്നും അഞ്ജന പറയുന്നു.
അഞ്ജന അപ്പുക്കുട്ടന്‍ അഭിനയിച്ചിരുന്ന പരിപാടിയിരുന്നു ലൗഡ് സ്പീക്കര്‍. സിനിമാ രംഗത്തെ ഗോസിപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു പരിപാടിയുടെ രീതി. എന്നാല്‍ പരിപാടിയിലെ ചില ഗോസിപ്പുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. താരങ്ങള്‍ തന്നെ പരിപാടിയ്‌ക്കെതിരെ രംഗത്തെത്തിയതും വാര്‍ത്തയായിട്ടുണ്ട്. ഈ പരിപാടിയെക്കുറിച്ചും അഭിമുഖത്തില്‍ അഞ്ജന സംസാരിക്കുന്നുണ്ട്.
പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നാമത് ആ പരിപാടി സ്‌ക്രിപ്റ്റഡ് ആണ്. നമ്മള്‍ വിചാരിക്കുന്ന ക്യാരമല്ല അവിടെ സംസാരിക്കുന്നത്. നമ്മുടെ അഭിപ്രായവും അല്ല പറയുന്നത്. നമ്മള്‍ക്ക് വ്യക്തിപരമായി അറിയുന്ന പലരേയും കുറിച്ച് അതില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ ഞാന്‍ നേരിട്ട ബുദ്ധിമുട്ടായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്.

ഇതിന്റെ പേരില്‍ ഒരു സംവിധായകന്‍ വിളിച്ചു ചൂടായിട്ടുണ്ട്. പിന്നെ പരിപാടിയുടെ സ്വഭാവം പറഞ്ഞു മനസിലാക്കിയതിന് ശേഷമാണ് പ്രശ്‌ന പരിഹാരമായത്. തമിഴില്‍ വിജയിയുടെ പുലി എന്ന സിനിമയെപ്പറ്റി പറഞ്ഞ കമന്റ് വിവാദമായിട്ടുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുകളെപ്പറ്റിപ്പോലും ഷോയില്‍ ഗോസിപ്പ് പറയാന്‍ ഇട വന്നിട്ടുണ്ടെന്നും താരം പറയുന്നു. ബാലതാരമായിട്ടാണ് അഞ്ജന അഭിനയത്തിലേക്ക് എത്തുന്നത്. ഈ ഓര്‍മ്മയും താരം പങ്കുവെക്കുന്നുണ്ട്.
ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് മാതാ അമൃതാനന്ദമയിയുടെ ജീവിതം വിദേശരാജ്യങ്ങളിലെ ഭക്തര്‍ക്ക് അറിയിക്കാനായി അമ്മയുടെ ജീവചരിത്രം സംബന്ധിച്ച ഒരു സിനിമ ചെയ്തിരുന്നു. അതില്‍ മാതാ അമൃതാനന്ദമയിയുടെ കുട്ടിക്കാലത്തെ വേഷമാണ് ഞാന്‍ ചെയ്തത്. പക്ഷെ അന്ന് പ്രത്യേകിച്ച് സിനിമാ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അഞ്ജന പറയുന്നത്.


Click it and Unblock the Notifications