വാറ്റ് ചാരായം കടത്തിയതിന് അഞ്ജനയെ എയര്‍പോര്‍ട്ടില്‍ പിടിച്ചു; വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇറാനി!
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഞ്ജന അപ്പുക്കുട്ടന്‍. നിരവധി കോമഡി പരിപാടികളിലൂടെ കയ്യടി നേടിയ താരമാണ് അഞ്ജന. സിനിമയിലും സീരിയലുകളിലുമെല്ലാം അഭിനയിച്ച് സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഞ്ജന. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് അഞ്്ജനയെ മലയാളികള്‍ കണ്ടിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ രസരമായ സംഭവങ്ങള്‍ പങ്കുവെക്കുകയാണ് അഞ്ജന. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പ് എന്ന പരിപാടിയില്‍ എത്തിയപ്പോഴായിരുന്നു അഞ്ജന മനസ് തുറന്നത്.
തന്നോട് ഇറാന്‍കാരനായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ചും അച്ഛന് വേണ്ടി കടത്തിയ വാറ്റ് ചാരായം പിടിച്ച കഥയുമൊക്കെയാണ് അഞ്ജന പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഗള്‍ഫ് ഷോയ്ക്ക് വേണ്ടിയും മറ്റുമായി എപ്പോള്‍ എയര്‍പോര്‍ട്ടില്‍ പോയാലും എന്നെ പിടിയ്ക്കും. എന്ത് കൊണ്ടാണ് എന്ന് എനിക്ക് അറിയില്ലെന്നാണ് അഞ്ജന പറയുന്നത്. അങ്ങനെ അന്ന് ഒരു ഗള്‍ഫ് ഷോയ്ക്ക് വേണ്ടി ഒരു മാസത്തെ ടൂറിന് പോകുമ്പോഴും എന്നെ പിടിച്ചു. മിസ്സ് ആയി പോകരുത് എന്ന് കരുതി, സേഫ്റ്റിയ്ക്ക് വേണ്ടി എന്റെ കോസ്റ്റിയൂം എല്ലാം ഞാന്‍ ഹാന്റ്ബാഗില്‍ ആണ് വച്ചിരുന്നത്. അതില്‍ സേഫ്റ്റി പിന്നും മറ്റും വയ്ക്കരുത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കാരണം ചെക്കിങ് സമയത്ത് തന്നെ തടഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്. തന്നെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത് ഒരു ഇറാനിക്കാരനായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്.

''അര മണിക്കൂറോളം അയാളെന്നോട് പലതും ചോദിച്ചു. എനിക്കാണെങ്കില്‍ ഭയങ്കര ടെന്‍ഷനും. കൂടെ ഉള്ളവരെല്ലാം പോയി. എന്നെ മാത്രം പിടിച്ചു വച്ച് ചോദ്യം ചെയ്യുന്നു. ബാഗ് തുറക്കുന്നുണ്ട് എങ്കിലും അതിലുള്ള സാധനങ്ങളെ കുറിച്ച് അല്ല, എന്നെ കുറിച്ചാണ് അയാള്‍ ചോദിക്കുന്നത്. എന്റെ നെറ്റിയില്‍ മൂകാംബിക ദേവിയുടെ സിന്ദൂര കുറി ഉണ്ടായിരുന്നു. അതിനെ കുറിച്ചായി അയാളുടെ ചോദ്യം. അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്നൊക്കെ പറഞ്ഞ് ഒപ്പിച്ചു. അവസാനം അയാള്‍ ചോദിച്ചു,വില്ല്യു മാരി മീ എന്ന്.'' അഞ്ജന പറയുന്നത്. അതേ കേട്ടതും തന്റെ സകല റിലേയും പോയെന്ന് പറയുന്ന അഞ്ജന താന്‍ അവിടെന ിന്നും ഒരു വിധത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പറയുന്നു. പിന്നാലെ ഉഗാണ്ടയില്‍ നിന്നും വാറ്റ് ചാരായം കൊണ്ടു വന്നപ്പോള്‍ തന്നെ പിടിച്ച കഥയും അഞ്ജന പങ്കവെക്കുന്നുണ്ട്.

ഒരിക്കല്‍ ഉഗാണ്ടയില്‍ പോയി വരുമ്പോഴും പിടിച്ചു. ഉഗാണ്ടന്‍ വരാല്‍ എന്ന് അറിയപ്പെടുന്ന അവിടത്തെ വാറ്റ് ചാരായം ഉണ്ട്. അത് സ്പ്രൈറ്റ് പോലുള്ള ഡ്രിങ്ക്‌സില്‍ മിക്സ് ചെയ്താണ് കഴിക്കുന്നത്. അവിടെ നിന്ന് വരുമ്പോള്‍ ഞാന്‍ അച്ഛന് വേണ്ടി അത് വാങ്ങിച്ചിരുന്നു. എന്നാണ് അഞ്ജന പറയുന്നത്. ഇത് എല്ലാവരും ചെയ്യുന്നതാണെങ്കിലും തന്നെ പിടിക്കുകയായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്. ഒരു പാക്കില്‍ 12 സാഷയാണ് ഉണ്ടാവുന്നത്. അങ്ങനെ ഒരു അഞ്ച് പാക്ക് ആണ് ഞാന്‍ കൊണ്ടു വന്നതെന്നും അഞ്ജന വ്യക്തമാക്കുന്നു. തന്റെ കൂടെയുണ്ടായിരുന്നുവരും തന്നെ പോലെ കൊണ്ടു വന്നിരുന്നുവെന്നും എന്നാല്‍ അവരുടേത് വേസ്റ്റില്‍ ഇടുകയായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്. ഒടുവില്‍ തന്നെ പിടിച്ച ഉദ്യോഗസ്ഥനെ സോപ്പിട്ടാണ് രക്ഷപ്പെട്ടതെന്നാണ് അഞ്ജന പറയുന്നത്. സര്‍ സര്‍ പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആ പാക്കറ്റുകള്‍ എനിക്ക് തന്നെ തന്നുവെന്നും അഞ്ജന പറയുന്നു. അങ്ങനെ താന്‍ അച്ഛന് ഉഗാണ്ടന്‍ വരാല്‍ എത്തിച്ചു കൊടുത്തെന്നും താരം പറയുന്നു. .
Recommended Video

താന്‍ സോപ്പിടാന്‍ മിടുക്കിയാണെന്നാണ് അഞ്ജന പറയുന്നത്. മലയാളികള്‍ ഒഴികെയുള്ളവരെ സോപ്പിട്ട് വീഴ്ത്തിയിട്ടുണ്ടെന്നും താരം പറയുന്നത്. അതേസമയം അന്ന് തന്നോട് വിവാഹഭ്യര്‍ത്ഥന നടത്തിയ ഇറാനി ചേട്ടന്റെ കഥ തള്ളല്ലെന്നും സ്ത്യമാണെന്നും ആണയിടുകയും ചെയ്യുന്നുണ്ട് അഞ്ജന. ആള്‍ക്ക് പ്രായം കുറച്ചണ്ടെങ്കിലും സുന്ദരനായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന അഞ്ജനയോട് ആര്‍ക്കു വേണ്ടിയാണ് കാത്തു നില്‍ക്കുന്നതെന്ന് സ്വാസിക ചോദിച്ചപ്പോള്‍ സമയമാകുമ്പോള്‍ ഒരു ഹതഭാഗ്യവാന്‍ വന്ന് വീഴുമെന്നായിരുന്നു അഞ്ജന നല്‍കിയ മറുപടി.


Click it and Unblock the Notifications