അഞ്ച് വര്‍ഷത്തെ പ്രണയം, ജീവിച്ചതല്ല ജീവിതമല്ലെന്ന് മനസിലായി; നിന്റെ കാര്യം നീ നോക്കെന്നാണ് അമ്മ പറഞ്ഞത്!

മലയാളികള്‍ക്ക് സുപരിചിതയാണ് നടി അനുശ്രീ. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുശ്രീ താരമായി മാറുന്നത്. അനുശ്രീയുടെ പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. പ്രണയവിവാഹമായിരുന്നു അനുശ്രീയുടേത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറി കടന്നായിരുന്നു അനുശ്രീയുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അനുശ്രീയും ഭര്‍ത്താവും പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

അതേസമയം, അനുശ്രീയും ഭര്‍ത്താവും വിവാഹമോചിരായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് നടിയുടെ മറുപടി. മാത്രമല്ല കുഞ്ഞിനെ കാണാന്‍ വരുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കിയിട്ടില്ലെന്നും അനുശ്രീ പറയുന്നു. ഇപ്പോഴിതാ പ്രണയകാലത്തെക്കുറിച്ചും വിവാഹ ശേഷമുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ അനുശ്രീ മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അഞ്ച് വര്‍ഷത്തെ പ്രണയം

അഞ്ച് വര്‍ഷത്തെ പ്രണയം, ഒരു വര്‍ഷത്തെ ദാമ്പത്യം. മൊത്തം ആറ് വര്‍ഷം. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അനുശ്രീയിലുണ്ടായ മാറ്റം എന്താണെന്നാണ് അവതാരക ചോദിക്കുന്നത്. അഞ്ച് വര്‍ഷത്തെ ജീവിതത്തിന്റെ ഒരു വശം മാത്രമായിരുന്നു പ്രണയം. പഠിത്തം, ജോലി അതുപോലൊരു സൈഡില്‍ കൂടി പ്രണയവും. ആ അഞ്ച് വര്‍ഷത്തെ അനുശ്രീയുടെ ജീവിതം വ്യത്യസ്തമായിരുന്നു. ജീവിതം ആസ്വദിക്കുകയും എക്‌സ്‌പ്ലോര്‍ ചെയ്യുകയും ചെയ്തു. യാത്ര ചെയ്തു, യാത്രകള്‍ ഒരുപാടിഷ്ടമാണ്. ഒരുപാട് സ്ഥലങ്ങളില്‍ പോയി ഭക്ഷണം കഴിച്ചുവെന്നാണ് താരം പറയുന്നത്.

എല്ലാം ഞാന്‍ ആസ്വദിച്ച് ചെയ്തിട്ടുണ്ട്

എല്ലാം ഞാന്‍ ആസ്വദിച്ച് ചെയ്തിട്ടുണ്ട്. മാളില്‍ പോയി വായ് നോക്കും. ആള്‍ക്കാര്‍ അറിയെ തന്നെ. ഇഷ്ടപ്പെട്ടപ്പോള്‍ യാതൊരു പരിചയവുമില്ലാത്തവരോട് പോയി സംസാരിച്ചിട്ടുണ്ട്. അമ്മയുടെ പിന്തുണ എല്ലാത്തിനുമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞതോടെ കുറേക്കൂടി പക്വത വന്നു. അത് കുഞ്ഞ് അനുശ്രീയായിരുന്നു. കല്യാണം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ മനസിലായി. ജീവിതം വ്യത്യസ്തമാണെന്ന് മനസിലായി. നേരത്തെ ജീവിച്ച ജീവിതമല്ലെന്ന് മനസിലായി. പഴയെ അനുശ്രീയെ മിസ് ചെയ്യുന്നുണ്ടെന്നും അനുശ്രീ പറയുന്നു.

തിരിച്ചുകിട്ടുക പ്രയാസം

പഴയെ അനുശ്രീയെ തിരിച്ചുകിട്ടുക പ്രയാസമാണ്. പക്ഷെ തിരിച്ചുവരും. ഇപ്പോള്‍ കൂടെ മകനുണ്ട്. ഞാനും മകനും കൂടെ ഒന്നിച്ചായിരിക്കും വായ് നോക്കുക എന്ന് പറഞ്ഞ് ചിരിക്കുകയാണ് അനുശ്രീ. ഞാന്‍ നിങ്ങളെ സപ്പോര്‍ട്ട് ചെയ്താല്‍ ഞാനാണ് നിങ്ങളെ പിരിച്ചതെന്ന് പറയും. എനിക്ക് വേണ്ട പിന്തുണയൊക്കെ അമ്മ തരുന്നുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിലും മറ്റും പിന്തുണ നല്‍കുന്നുണ്ട്. അല്ലാതെ എന്റെ കുടുംബകാര്യങ്ങളിലൊന്നും അമ്മ ഇടപെടാറില്ല. നീ കല്യാണം കഴിച്ചു, നീ തന്നെ നോക്കിക്കോ നിന്റെ ഇഷ്ടം എന്ന രീതിയില്‍ വിട്ടിരിക്കുകയാണ്.

വേണമെങ്കില്‍

നിന്റെ കൊച്ചിനെ കാണാനുള്ള അധികാരമില്ലെന്ന് ഞാനൊരിക്കലും വിഷ്ണുവിനോട് പറഞ്ഞിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കുന്നുണ്ട്. നീ വേണമെങ്കില്‍ വരികയും കുഞ്ഞിനെ കാണുകയും ചെയ്തോ, എനിക്ക് യാതൊരു പ്രശ്നമവുമില്ല. പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതില്ല. കാരണം വിഷ്ണുവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം വന്നാല്‍ മതിയെന്നാണ് പറഞ്ഞത് എന്നാണ് അനുശ്രീ വ്യക്തമാക്കുന്നത്.

More from Filmibeat

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X