twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേശ്യയെന്ന് വിളിച്ച് മുതിര്‍ന്ന നടന്‍, എല്ലാവരും നോക്കി നില്‍ക്കെ കാല് പിടിച്ച് മാപ്പ് പറയിപ്പിച്ചു: അര്‍ച്ചന

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന മേനോന്‍. നിരവധി പരമ്പരകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. നായികയായും വില്ലത്തിയായുമെല്ലാം അര്‍ച്ചന സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമാണ്. ഓഫ് സ്‌ക്രീനിലും കരുത്തയാണ് അര്‍ച്ചന. തന്നോട് അപമര്യാദയായി പെരുമാറിയ മുതിര്‍ന്ന നടനെതിരെ ശബ്ദമുയര്‍ത്തിയ സംഭവം പങ്കുവെക്കുകയാണ് അര്‍ച്ചന.

    Also Read: മൂന്ന് ദിവസം നിര്‍ത്താതെ കള്ള് കുടിച്ചിട്ടുണ്ടെന്ന് ഷക്കീല; സോഫ്റ്റ് പോണ്‍ മൂവിയുടെ സന്ദേശത്തെ കുറിച്ച് നടിAlso Read: മൂന്ന് ദിവസം നിര്‍ത്താതെ കള്ള് കുടിച്ചിട്ടുണ്ടെന്ന് ഷക്കീല; സോഫ്റ്റ് പോണ്‍ മൂവിയുടെ സന്ദേശത്തെ കുറിച്ച് നടി

    ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വച്ചായിരുന്നു തന്നോട് മോശമായി പെരുമാറിയ നടനെക്കൊണ്ട് കാല് പിടിപ്പിച്ച് മാപ്പ് പറയപ്പിച്ച സംഭവം അര്‍ച്ചന വെളിപ്പെടുത്തിയത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    പിന്നെയാര് അഭിസാരികയോ?

    സീരിയലിന്റെ ലൊക്കേഷനില്‍ ഞാന്‍ ഇരുന്ന് മേക്കപ്പ് ചെയ്യുകയാണ്. ആ നടന്‍ അപ്പുറത്തിരുന്ന് മേക്കപ്പ് ചെയ്യുന്നു. ഈ സമയം നമ്മളുടെ കോസ്റ്റിയൂമര്‍ പയ്യന്‍ അവിടെയിരുന്ന് ഫോണില്‍ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവന്‍ തമിഴനാണ്. അദ്ദേഹം അവനോട് ഡാ നീ ആരോടാ ചാറ്റ് ചെയ്യുന്നത്, നിന്റെ ഭാര്യയാണോ എന്ന് ചോദിച്ചു. അല്ല സേട്ടാ എന്നവന്‍ പറഞ്ഞു. കാമുകിയാണോ? അല്ല. പിന്നെയാര് അഭിസാരികയോ? എന്ന് ചോദിച്ചു അയാള്‍. എനിക്ക് അതിന്റെ അര്‍ത്ഥം മനസിലായി. എന്താ ചേച്ചി ആ ചേട്ടന്‍ പറഞ്ഞതെന്ന് അവന്‍ ചോദിച്ചു. എനിക്ക് അറിയില്ലെടാ എന്ന് ഞാന്‍ പറഞ്ഞു.

    Also Read: 'പ്രണയിക്കാൻ തുടങ്ങി, തേൻ കുടിക്കാൻ തുടങ്ങി'; ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അഭയ ഹിരൺമയി!Also Read: 'പ്രണയിക്കാൻ തുടങ്ങി, തേൻ കുടിക്കാൻ തുടങ്ങി'; ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അഭയ ഹിരൺമയി!

    അര്‍ച്ചനയുടെ ഇരട്ടപ്പേരാണ്


    എന്താ ചേട്ടാ അഭിസാരികയുടെ അര്‍ത്ഥമെന്ന് ഞാന്‍ ചോദിച്ചു. അത് അര്‍ച്ചനയുടെ ഇരട്ടപ്പേരാണ്, വേശ്യ എന്നാണ് അര്‍ത്ഥം എന്ന് പറഞ്ഞു. ഞാനങ്ങ് എഴുന്നേറ്റ് നേരെ ചെന്ന് അയാളുടെ കോളറിന് പിടിച്ചു. അടിക്കാനാണ് ഉദ്ദേശിച്ചത്. പക്ഷെ അടിച്ചില്ല. ഞാന്‍ അയാളെ തല്ലിയാല്‍ പ്രായമുള്ളൊരു മനുഷ്യനെ തല്ലിയെന്ന പേര് എനിക്ക് വരുമെന്നല്ലാതെ അതിന് പിന്നിലെ കാരണം എന്താണെന്ന് ആരും തിരക്കില്ല. അല്ലെങ്കിലേ അഹങ്കാരി എന്ന പേര് എനിക്കുള്ളതാണ്.

    ഞാന്‍ നേരെ ദിനേശേട്ടനെ വിളിച്ചു. ആത്മയില്‍ കാര്യങ്ങള്‍ അറിയിക്കുകയും പരാതി എഴുതി നല്‍കുകയും ചെയ്തു. പക്ഷെ പുരുഷാധിപത്യം ഞാന്‍ കണ്ടത് അവിടെയാണ്. ഞാന്‍ ഒരു ഫെമിനിസ്റ്റല്ല, പക്ഷെ ആ പുള്ളി പറഞ്ഞത് തെറ്റാണ്. അദ്ദേഹത്തിന്റെ ഭാര്യയോ പെങ്ങളോ ആയിരുന്നുവെങ്കില്‍ അദ്ദേഹം അത് പറയുമായിരുന്നോ? ഞാന്‍ ഇത്രയും കാലമായി അഭിനയിക്കുന്നു. പുള്ളിയ്ക്ക് എന്നെ അറിയാവുന്നതാണ്. നമ്മളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിലാണത് അത് പറഞ്ഞതെങ്കില്‍ ഓക്കെയാണ്. പക്ഷെ നമ്മള്‍ ഈ ഫീല്‍ഡില്‍ സത്യസന്ധമായി ഇടപെടുന്ന വ്യക്തിയാണ്.

    സംഘടന ഇടപെട്ടു

    സംഘടന ഇടപെട്ടു. ഓണ്‍ലൈന്‍ മീറ്റിംഗ് വിളിച്ചു. ഒരു മുറിയില്‍ ഞാനും മറ്റേ മുറിയില്‍ അദ്ദേഹവും ഇരുന്ന് മീറ്റിംഗില്‍ പങ്കെടുത്തു. പുള്ളി മിണ്ടാതെയിരിക്കുകയാണ്. അര്‍ച്ചന ഇത്രയും കാലമായിട്ട് ഫീല്‍ഡിലുള്ളയാളാണ്, എനിക്ക് അറിയുന്നതാണ്, അങ്ങനെയൊന്നും പോകില്ല എന്നൊക്കെ ദിനേശേട്ടന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, അങ്ങനെ പോകുന്നതോ പോകാതിരിക്കുന്നതോ അല്ല കാര്യം, പുള്ളി പറഞ്ഞത് തെറ്റോ ശരിയോ എന്നതാണ്. അപ്പോള്‍ പുള്ളി മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോ എടുത്ത് ആത്മയുടെ ഗ്രൂപ്പിലിട്ട് പരസ്യമായി ക്ഷമ പറയട്ടെ എന്ന് പറഞ്ഞു.

    അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. കാരണം പുള്ളിയ്ക്ക് പ്രായപൂര്‍ത്തിയായ മകളുണ്ട്. മകനുണ്ട്. ഒന്നും അറിയാത്തൊരു ഭാര്യയുണ്ട്. ഇയാള്‍ ഈ വൃത്തികേട് പറഞ്ഞെന്ന് കരുതി വീട്ടിലിരിക്കുന്ന അവര്‍ക്ക് ഒരു പ്രശ്‌നമുണ്ടാക്കരുത്. പ്രത്യേകിച്ച് എനിക്കൊരു മകള്‍ കൂടിയുള്ളത് കൊണ്ട്. ഇവിടെ ഈ ലൊക്കേഷനില്‍ വച്ച് നടന്നതാണ് ഇവിടെ തന്നെ തീര്‍ക്കാം. പക്ഷെ അദ്ദേഹം എന്റെ കാല് പിടിച്ച് മാപ്പ് പറയണം, കാരണം ഞാനത്രയും വേദനയോടെയാണ് അത് കേട്ടതെന്ന് പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. വേറെ ഗതിയില്ല.

    അയാള്‍ ചെയ്തത് തെറ്റാണ്


    ലൊക്കേഷനിലുള്ളവരെയൊക്കെ വിളിച്ചു. എല്ലാവരും വന്നു. അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായി നില്‍ക്കുന്നു, ഞാന്‍ മാപ്പ് കേള്‍ക്കാനും. അദ്ദേഹം എന്റെ കാല് പിടിച്ചു മാപ്പ് പറഞ്ഞു, വിങ്ങിപ്പൊട്ടി. പക്ഷെ ആ മനുഷ്യനോട് സംസാരിക്കാന്‍ എനിക്ക് ഇന്നും സാധിക്കുന്നില്ല. ലൊക്കേഷനില്‍ നിന്നും ഞാന്‍ ഇറങ്ങിപ്പോയില്ല. ആളുകളൊക്കെ പ്രതികരിച്ചത് അങ്ങനൊരു ആണിനെ കൊണ്ട് കാലു പിടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നാണ്. പക്ഷെ അയാള്‍ ചെയ്തത് തെറ്റാണ്. വീഡിയോ ഇടുന്നതിലും എത്രയോ ബേധമാണ്. ആ വിളിച്ചത് കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ഉണ്ടാകുന്ന അനുഭവമൊന്ന് ആലോചിച്ച് നോക്കൂ. വേശ്യ എന്ന് ഒരു സ്ത്രീയുടെ മുഖത്ത് നോക്കി വിളിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലല്ലേ.

    Read more about: serials
    English summary
    Actress Archana Manoj Says How She Made A Senior Actor Appologize For Misbehaving
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X