For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം വിവാഹം വേണ്ടെന്ന് തീരുമാനിച്ച സമയം ഉണ്ടായിരുന്നു, പ്രവീണ്‍ വന്നതോടെ ജീവിതം മാറിയെന്ന് അര്‍ച്ചന

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന സുശീലന്‍. മലയാള ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് പരമ്പരകളില്‍ ഒന്നിലെ എക്കാലത്തേയും മികച്ച നെഗറ്റീവ് കഥാപാത്രങ്ങളില്‍ ഒന്നായ ഗ്ലോറിയെ അവതരിപ്പിച്ചാണ് അര്‍ച്ചന ശ്രദ്ധ നേടുന്നത്. പിന്നീടിങ്ങോട്ട് മലയാളികളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു അര്‍ച്ചന. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ ശക്തയായ മത്സാര്‍ത്ഥിയുമായിരുന്നു അര്‍ച്ചന. കഴിഞ്ഞ ദിവസമായിരുന്ന താരം വിവാഹിതയായത്.

  സാം മാസ് അല്ല മരണമാസാണ്! താരസുന്ദരിയുടെ പുത്തൻ ലുക്ക്

  അമേരിക്കയില്‍ സ്ഥിര താമസം ആക്കിയിട്ടുള്ള, എഞ്ചിനീയര്‍ ആയ പ്രവീണ്‍ നായര്‍ ആണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം അര്‍ച്ചന മനസ് തുറക്കുകയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്ക്ാം തുടര്‍ന്ന്.

  വിവാഹം കഴിഞ്ഞു. ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്. എല്ലാര്ക്കും ഇത് അറിയാമായിരിക്കും. പുതിയ ജീവിതം ആണിപ്പോള്‍ അമേരിക്കയില്‍ ആരംഭിച്ചിരിക്കുന്നത്. എന്നാണ് വിവാഹത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത്. ഇന്ത്യപോലെയുള്ള ജീവിത രീതി അമേരിക്കയിയില്‍ ഉള്ളതെന്നാണ് അര്‍ച്ചന അഭിപ്രായപ്പെടുന്നത്. മുന്‍പ് പല തവണ ഷോസുമായിട്ടൊക്കെ ഇവിടെ വന്നിട്ടുണ്ട് എങ്കിലും ജീവിത രീതിയെ കുറിച്ച് വലിയ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണ് അര്‍ച്ചന. അതുകൊണ്ട് തന്നെ തനിക്ക് കുടുംബത്തില്‍ നിന്നും മാറി നില്‍ക്കുന്ന വിഷമം ഉണ്ടെന്നും തുടക്കത്തില്‍ നല്ല ബുദ്ധിമുട്ടായിരുന്നുവെന്നും താരം പറയുന്നു. പിന്നാലെ തന്റെ ഭര്‍ത്താവിനെക്കുറിച്ചും അര്‍ച്ചന വാചാലയായി മാറി.

  പാലക്കാടുകാരന്‍ ആണ് പ്രവീണ്‍ നായര്‍ ആണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. പ്രവീണ്‍ വളര്‍ന്നതും പഠിച്ചതുമൊക്കെ മുംബൈയില്‍ ആണ്. പതിനെട്ടുവര്ഷം മുന്‍പാണ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലേക്ക് എത്തുകയായയിരുന്നു പ്രവീണ്‍. പഠനം ഒക്കെ കംപ്ലീറ്റ് ചെയ്ത ശേഷം എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നാണ് അര്‍ച്ചന പറയുന്നത്. താനും പ്രവീണും നന്നായി ഹിന്ദി അറിയുന്നവരാണെന്നും തങ്ങളുടെ ബന്ധം സട്രോംഗ് ആകാന്‍ അത് സഹായിച്ചു എന്നുവേണം പറയാന്‍ എന്നാണ് അര്‍ച്ചന പറയുന്നത്. അതേസമയം തങ്ങളുടേത് വിവാഹം പ്രണയവിവാഹം ആണെന്ന് പറയാന്‍ സാധിക്കില്ലെന്നും മാട്രിമോണിയല്‍ സെറ്റ് വഴിയാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നാണ് അര്‍ച്ചന പറയുന്നത്. വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും അര്‍ച്ചന മനസ് തുറക്കുന്നുണ്ട്.

  ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാവരും വീട്ടില്‍ ഇരിക്കുന്ന സമയം. പിന്നീട് സീരിയല്‍ ഷൂട്ടിങ്ങും മറ്റും തുടങ്ങി എങ്കിലും കുടുംബം വേണം പാര്‍ട്ണര്‍ വേണം എന്ന് എനിക്ക് തോന്നിയെന്നാണ് അര്‍ച്ചന പറയുന്നത്. താന്‍ ഒരുപാട് ഫാമിലി ഓറിയന്റഡ് പേഴ്‌സണ്‍ ആണ്. കാണാന്‍ വില്ലത്തി ലുക്കും ഡ്രസ്സ് അപ്പ് ഇങ്ങനെ ഒക്കെ ഉണ്ടെങ്കിലും വ്യക്തിപരമായ താന്‍ വളരെ ഹോംലി ടൈപ്പ് ആണെന്നാണ് അര്‍ച്ചന തമാശരൂപേണ പറയുന്നത്.. കുടുംബം വേണം എന്ന തീരുമാനം എന്റെ കുടുംബത്തിനും ഏറെ സന്തോഷം നല്‍കിയ ഒന്നായിരുന്നു. ഞാന്‍ രണ്ടാം വിവാഹം വേണ്ട എന്ന് തീരുമാനിച്ച ഒരു സമയം ഉണ്ടായിരുന്നു. പക്ഷെ കോവിഡ് എന്റെ തീരുമാനം മാറ്റി എന്ന് പറയാമെന്നാണ് അര്‍ച്ചന പറയുന്നത്.. അങ്ങനെയാണ് മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതെന്നും താരം പറയുന്നു. ക്രിസ്തുമസ് സമയത്തായിരുന്നു താന്‍ സൈറ്റില്‍ സൈന്‍ അപ്പ് ചെയ്യുന്നത്.

  ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങള്‍ കണക്റ്റ് ആയി, ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോള്‍ ചെയ്യുന്നതെന്നും അര്‍ച്ചന പറയുന്നു. പക്ഷെ ആദ്യം ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു, പ്രവീണ്‍ യൂഎസില്‍ ആയത് കൊണ്ടായിരുന്നു അതെന്നും പക്ഷെ പ്രവീണുമായി സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ട് ആണെന്നാണ് അര്‍ച്ചന പറയുന്നത്. ആദ്യം സംസാരിക്കുമ്പോള്‍ തന്നെ തങ്ങള്‍ക്ക് ഒരു പോസിറ്റീവ് വൈബ് ഫീല്‍ ചെയ്തിരുന്നു. അന്നുമുതല്‍ സംസാരിക്കുകയും കുടുംബം തമ്മില്‍ പരസ്പരം പരിചയപ്പെടുകയും ചെയ്തുവെന്നാണ് അര്‍ച്ചന പറയുന്നത്. അങ്ങനെയാണ് താരം വിവാഹത്തിലേക്ക് എത്തുന്നത്. പിന്നീട് അമേരിക്കയിലേക്ക് വരാനും ഞാന്‍ എങ്ങനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുക്കാനും പറയുന്നത് പ്രവീണ്‍ ആയിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

  Recommended Video

  അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി..കണ്ടോ കല്യാണം അങ്ങ് അമേരിക്കയിൽ

  ജനുവരി ആകുമ്പോള്‍ തങ്ങള്‍ പരിചയപ്പെട്ടിട്ട് ഒരു വര്ഷം ആകുമെന്നാണ് അര്‍ച്ചന പറയുന്നത്. തങ്ങളുടെ വിവാഹം അറേഞ്ച്ഡ് കം ലവ് ആണ്, അല്ലാതെ ലവ് കം അറേഞ്ച്ഡ് അല്ലെന്നും അര്‍ച്ചന പറയുന്നു. അതേസമയം അര്‍ച്ചനയുടെ വിവാഹം നടന്ന ദിവസം തന്നെയായിരുന്നു സഹോദരന്റെ വിവാഹും. തീര്‍ത്തും അവിചാരിതമായാണ് ഇത് സംഭവിച്ചതെന്നും അര്‍ച്ചന പറയുന്നു. എന്നാല്‍ രണ്ടു പേരുടേയും വിവാഹത്തിന് അച്ഛനും അമ്മയ്ക്കും പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും താരം പറയുന്നു. സഹോദരന്റെ വിവാഹം എന്റെ വിവാഹദിവസം എത്തുന്നത് തീര്‍ത്തും കോഇന്‍സിഡന്‍സ് ആണ്. ദിവസം നോക്കിയപ്പോള്‍ രണ്ടുപേരുടെയും ഡേറ്റ് ഒരേ ദിവസം ആണ് വന്നത്. ആദ്യം സഹോദരന്റെ വിവാഹം ആണ് തീരുമാനിച്ചത് എന്നാല്‍ രണ്ടും ഒരേദിവസം നടക്കുകയിരുന്നു. ബാംഗ്ലൂരില്‍ വച്ചായിരുന്നു ആ വിവാഹമെന്നും അര്‍ച്ചന പറയുന്നു.

  തന്നെ മൃഗസ്നേഹിയാക്കിയതാണ് , അതിന് കാരണം അച്ഛൻ, ആ സംഭവം വെളിപ്പെടുത്തി രഞ്ജിനി

  അതേസമയം താന്‍ അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണെന്ന വാര്‍ത്തയും അര്‍ച്ചന ആരാധകര്‍ക്കായി പങ്കുവെക്കുന്നുണ്ട്. പ്രവീണ്‍ യൂ എസിലാണ്. അപ്പോള്‍ അഭിനയം തുടരാന്‍ സാധിക്കില്ല എന്ന് അറിയാമായിരുന്നു. ബൈ എന്ന് പറയുകയല്ല, അഭിനയം എന്റെ പാഷന്‍ ആയിരുന്നു. എങ്കിലും അഭിനയം ആണോ, കുടുംബം ആണോ ഇമ്പോര്‍ട്ടന്റ് എന്ന് ചോദിച്ചാല്‍ കുടുംബം ആണ്. അതുകൊണ്ട് അഭിനയത്തോട് ബൈ പറയുകയായിരുന്നുവെന്നാണ് താരംപറയുന്നത്. കുറച്ചുമാസമായി അഭിനയത്തോട് ബൈ പറഞ്ഞിട്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: archana suseelan
  English summary
  Actress Archana Suseelan Opens Up About Her Marriage And Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X