For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന് കൊടുത്ത വാക്ക് പാലിച്ചു'; അനുജത്തിയുടെ വിവാഹം ആഘോഷമാക്കി നടി ആര്യ!

  |

  ബഡായി ബംഗ്ലാവ് ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ആര്യ ബാബു. ബഡായി ആര്യ എന്ന പേര് പറയുമ്പോഴാണ് ആര്യയെ കൂടുതൽ ആളുകൾ തിരിച്ചറിയുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 2ലെത്തിയതോടെ ആര്യയെ കുറച്ച് കൂടി അടുത്ത് മലയാളികൾ അറിഞ്ഞു.

  ഇപ്പോൾ അഭിനയത്തിലും മോഡലിങ്ങിലും അവതാരകയായുമൊക്കെ തിളങ്ങുകയാണ് ആര്യ. കൂടാതെ അടുത്തിടെ ഒരു യുട്യൂബ് ചാനലും ആര്യ ആരംഭിച്ചിരുന്നു.

  ഇപ്പോൾ ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫ‌ലമായിരിക്കുകയാണ്. തന്റെ സഹോദരിയുടെ വിവാഹമായിരുന്നു ആര്യ കണ്ട ഏറ്റവും വലിയ സ്വപ്നം.

  '70 ദിവസം മുമ്പ് എന്റെ ജീവിതം ഇങ്ങനെ അല്ലായിരുന്നു, ദൈവാനു​ഗ്രഹം എന്റെ മേലുണ്ട്'; റോബിൻ പറയുന്നു!

  കുറച്ച് നാളുകളായി സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ തിരക്കിലായിരുന്നു ആര്യ. മരിക്കുന്നതിന് മുമ്പ് അച്ഛന് താൻ കൊടുത്ത വാക്കാണ് അനുജത്തിയുടെ വിവാഹം മനോ​ഹരമായി നടത്തുകയെന്നതെന്ന് ആര്യ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  ഇന്ന് രാവിലെയാണ് ആര്യയുടെ സഹോദരി അഞ്ജനയും വരൻ അഖിലും വിവാഹിതരായത്. തിരുവനന്തപരും ഗ്രീൻ ഫീൽഡിലായിരുന്നു ചടങ്ങുകൾ നടന്നത്. സിനിമ- സീരിയിൽ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

  പട്ട് സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ട്രെഡീഷനൽ ലുക്കിലാണ് അഞ്ജന വധുവായി ഒരുങ്ങിയത്. കസവ് മുണ്ടും ഷർട്ടുമായിരുന്നു അഖിലിന്റെ വേഷം.

  'സോനുവിനെ കാണുമ്പോൾ വിഷമം തോന്നുന്നു, ആദ്യമായിട്ടാണോ അച്ഛനാകുന്നത്'; ബഷീർ ബഷിയെ വിമർശിച്ച് ആരാധകർ!

  ആര്യ പട്ട് സാരിയാണ് ധരിച്ചത്. മകൾ റോയ പട്ടുപാവാടയിൽ സുന്ദരിയായിട്ടാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസമായ ഇന്നലെ അനുജത്തിക്കായി സർപ്രൈസ് ഹൽദി പാർട്ടിയും ആര്യ ആഘോഷമായി നടത്തി.

  പാട്ടും നൃത്തവും നിറങ്ങളും ചേർന്ന് സിനിമ സ്റ്റൈലിലായിരുന്നു ഹൽദി നടന്നത്. കളർഫുൾ സകർട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം.

  പൂക്കൾ കൊണ്ടുള്ള ആഭരണങ്ങളാണ് ധരിച്ചിരുന്നത്. ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ വെള്ള വസ്ത്രമാണ് ധരിച്ചത്. 2020ൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.

  Also Read: 'ഞങ്ങളും അവനെപ്പോലെയാവാനാണ് ആ​ഗ്രഹിക്കുന്നത്, ഏറ്റവും കൂളസ്റ്റ് മനുഷ്യനാണ്'; പ്രണവിനെ കുറിച്ച് കല്യാണി!

  കൊവിഡ് കാരണമാണ് വിവാഹം നീട്ടിവെച്ചത്. അച്ഛന്റെ അഭാവത്തിൽ ആ സ്ഥാനത്തുനിന്ന് ആര്യയായിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അച്ഛന്റെ മരണശേഷം ഏറെ തകർന്നുപോയിരുന്നുവെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

  2018 നവംബർ 11ന് ആണ് ആര്യയുടെ അച്ഛൻ ബാബു മരിച്ചത്. ആ വിടപറയൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ആര്യ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

  മറവിരോ​ഗം പോലുള്ളവ അച്ഛനെ അലട്ടിയിരുന്നുവെന്ന് ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയപ്പോൾ ആര്യ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ അച്ഛന്റെ പിറന്നാൾ ദിനത്തിൽ‌ ആര്യ അച്ഛനെ കുറിച്ച് എഴുതിയ കുറിപ്പ് വൈറലായി മാറിയിരുന്നു.

  'സ്വർഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകൾ.... ഇവിടെ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ഇപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നേനെ. കാരണം അച്ഛന്റെ കുഞ്ഞു മകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും.'

  'വിട പറയുന്നതിനു മുമ്പ് അച്ഛന് നൽകിയ വാക്ക് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അതിനോട് നീതി പുലർത്താനായെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിത്. അച്ഛൻ എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികൾക്കപ്പുറം അച്ഛനെ ഞാൻ സ്നേഹിക്കുന്നു.'

  Recommended Video

  Arya Sister Anjana Akhil Wedding: പട്ടുസാരിയിൽ തിളങ്ങി ആര്യ | *Celebrity

  'സ്വർഗത്തിലുള്ള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകൾ' എന്നായിരുന്നു ആര്യ കുറിച്ചത്. കലാരംഗത്തേക്ക് ആര്യ വന്നിട്ട് 15 വർഷമായി. ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നതെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

  കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത താൻ ബഡായി ബം​ഗ്ലാവ് പോലെ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായത് അത്ഭുതമായി തോന്നുവെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

  പ്രേക്ഷകരുമായുള്ള സംഭാഷണത്തിൽ നിന്നാണ് ബഡായി എന്നത് പേരിനൊപ്പം ചേർക്കാമെന്ന് താൻ തീരുമാനിച്ചതെന്ന് ആര്യ പറഞ്ഞിരുന്നു.

  Read more about: arya
  English summary
  actress arya babu's sister anjana got married, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X