ബിഗ് ബോസിൽ നിന്ന് പഠിച്ചത് ആ ഒരോയൊരു കാര്യമാണ്; സിനിമയിൽ സെലക്ടീവ് ആവുന്നതല്ല വിളിക്കാത്തതാണ്: ആര്യ

ടെലിവിഷന്‍ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ താരമായി മാറുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 2 ൽ ഉൾപ്പെടെ മത്സരാർത്ഥിയായി ആര്യ എത്തിയിരുന്നു. ഇതുകൂടാതെ നിരവധി വേദികളിൽ അവതാരകയായും ആര്യ തിളങ്ങിയിട്ടുണ്ട്. സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലോക്കെ ഏറെ സജീവമായ സജീവമായ ആര്യ സംരംഭക എന്ന നിലയിലും ഇന്ന് ശ്രദ്ധേയയാണ്. സാരികളുടെയും മറ്റും കളക്ഷനുമായി കുറച്ചു നാളുകളായി കാഞ്ചീവരം എന്നൊരു സ്ഥാപനം നടത്തി വരുന്നുണ്ട് ആര്യ. അടുത്തിടെയാണ് കൊച്ചിയിൽ കാഞ്ചീവരത്തിന്റെ പുതിയ സ്റ്റോർ ആര്യ തുറന്നത്.

അതേസമയം, ആര്യ പ്രധാന കഥാപാത്രമാകുന്ന ആദ്യ സിനിമയും റിലീസിന് ഒരുങ്ങുകയാണ്. 90 മിനിട്ട്സ് എന്ന ചിത്രത്തിലാണ് ആര്യ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. അതിന്റെ ഭാഗമായി ബിഇറ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസിനെ കുറിച്ചും തന്റെ പുതിയ സംരംഭത്തെ കുറിച്ചുമൊക്കെ ആര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

arya

ബിഗ് ബോസ് സീസൺ 2 വിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്യ. എന്നാൽ ആര്യയ്ക്ക് ധാരാളം ഹേറ്റേഴ്സിനെ സമ്മാനിച്ച ഷോ കൂടി ആയിരുന്നു അത്. ആര്യയുടെ നിലപാടുകളോടൊക്കെ ചിലർക്ക് യോജിക്കാൻ സാധിച്ചിരുന്നിരുന്നില്ല. വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങളൊക്കെ ആര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

എന്നാൽ ആര്യ എന്ന വ്യക്തിക്ക് റിയൽ ലൈഫിൽ ബിഗ് ബോസിന് ശേഷം ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. അഭിമുഖത്തിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്യ. ബിഗ് ബോസിന് മുന്നേ ഞാൻ എങ്ങനെ ആയിരുന്നോ. ബിഗ് ബോസിനകത്ത് ഞാൻ എങ്ങനെ ആയിരുന്നോ. അങ്ങനെ തന്നെയാണ് ഞാൻ ഇപ്പോഴും ഉള്ളത്. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ മാറിയിട്ടേയില്ല. എന്റെ കാഴ്ചപ്പാടുകളിലും യാതൊരു വ്യത്യാസവും വന്നിട്ടില്ലെന്നും ആര്യ പറയുന്നു.

ശരിക്കും പറഞ്ഞാൽ ഒന്നിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നെ ഞാൻ എന്തെങ്കിലും അഡാപ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ നമ്മുടെ ലൈഫിൽ നെഗറ്റീവിറ്റി വലിയ രീതിയിൽ ബാധിക്കുകയാണെങ്കിൽ അതിനെ എങ്ങനെ തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന് പഠിച്ചുവെന്ന് ആര്യ പറഞ്ഞു.

അരോയ, കാഞ്ചിവരം എന്നിങ്ങനെ രണ്ടു സംരംഭങ്ങൾ ആണ് ആര്യക്ക് ഉള്ളത്. അങ്ങനെ രണ്ടു ബിസിനസ് സംരംഭങ്ങൾ താൻ ആരംഭിക്കാനുള്ള കാരണവും ആര്യ അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ ഇൻഡസ്ട്രി കയ്യാല പുറത്തെ തേങ്ങ പോലെയാണ്. ഒന്നിലെങ്കിൽ അങ്ങോട്ട് ഇല്ലെങ്കിൽ ഇങ്ങോട്ട്. നമ്മുക്ക് യാതൊരു ഗ്യാരന്റിയും പറയാൻ കഴിയാത്ത ഫീൽഡാണ്. പ്രത്യേകിച്ച് ഞങ്ങളെ പോലുള്ള ആർട്ടിസ്റ്റുകൾക്ക്.

വർക്ക് ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല. ഇന്ന് ലൈം ലൈറ്റിൽ നിൽക്കുന്ന ഞാൻ നാളെ ഉണ്ടാവണം എന്ന് ഒരു നിർബന്ധവുമില്ല. നമുക്ക് ഭാഗ്യത്തെ അനുസരിച്ചാണ് അവസരങ്ങളും ഇരിക്കുന്നത്. ഒരു കഥ വരുമ്പോൾ അതിന്റെ സംവിധായകനോ മറ്റോ തോന്നണം ഈ വേഷം ചെയ്യാൻ ആര്യ നല്ലതായിരിക്കുമെന്ന്. അതുകൊണ്ട് തന്നെ തന്റെ സംരംഭങ്ങളൊക്കെ അതിജീവനത്തിന് വേണ്ടിയുള്ളതാണ്. നാളെ മറ്റൊരു വർക്കും കിട്ടിയില്ലെങ്കിലും ജീവിക്കാൻ വേണ്ടിയുള്ളതാണെന്ന് ആര്യ പറഞ്ഞു.

arya badai

ഒരുപാട് നാളുകളായി സിനിമയിൽ ചെറിയ വേഷങ്ങളിൽ ഒക്കെ അഭിനയിക്കുന്നതാണ് ആര്യ. ഇതുവരെ ഏകദേശം എട്ടോളം സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴാണ് ഒരു സിനിമയിൽ കേന്ദ്ര കഥാപാത്രമാകുന്നത്. സിനിമകളുടെ കാര്യത്തിൽ ആര്യ സെലക്ടീവ് ആവാറുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അവസരങ്ങൾ ലഭിക്കാറില്ല എന്നായിരുന്നു ആര്യയുടെ മറുപടി.

ഞാൻ സിനിമകളിൽ ഒന്നും ഞാൻ സെലക്ടീവ് ആവുന്നതല്ല. എനിക്ക് കഥാപാത്രങ്ങൾ വരാത്തത് കൊണ്ടാണ്. എനിക്ക് സിനിമകളിൽ നിന്ന് അവസരങ്ങൾ വരാറില്ല. വരുന്നതിൽ നിന്ന് സെലക്ടീവ് ആവാനും മാത്രം ഒന്നും കിട്ടാറുമില്ലെന്നുമാണ് ആര്യ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X