അമ്മയെ അന്വേഷിച്ചു വന്ന ഒരു സ്ത്രീയുടെ മെസേജ്; ശരിക്കും കരഞ്ഞുപോയെന്ന് ആര്യ പാർവതി; സന്തോഷം പങ്കുവെച്ച് താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ആര്യ പാർവ്വതി. ഇൻസ്റ്റഗ്രാം റീല്‍സിലൂടെയും നൃത്ത വീഡിയോകളിലൂടെയുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമാണ് ആര്യ. ഏതാനും മാസങ്ങൾക്ക് മുൻപാണ് ആര്യയ്ക്ക് ഒരു കുഞ്ഞനുജത്തി ജനിച്ചത്. 23-ാം വയസ്സിൽ ചേച്ചിയാകുന്ന സന്തോഷം ആര്യ പങ്കുവച്ചപ്പോൾ ആരാധകരും അത് ഏറ്റെടുത്തു. അതിനുശേഷം യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് ആര്യ എത്താറുണ്ട്.

ഇപ്പോഴിതാ ആര്യ പങ്കുവെച്ച പുതിയൊരു വീഡിയോയും അതിനൊപ്പം പങ്കുവെച്ച ഒരു കുറിപ്പുമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് ശേഷം തന്റെ അമ്മയെ അന്വേഷിച്ച് ഒരു സുഹൃത്ത് വന്നതും അതിന്റെ സന്തോഷവുമാണ് ആര്യ പങ്കുവെച്ചത്. ആര്യയുടെ വാക്കുകൾ ഇങ്ങനെ.

Arya Parvathy, Arya Parvathy latest, Arya Parvathy family, Arya Parvathy mother

"ഒരു ദിവസം എന്റെ അമ്മയെ അന്വേഷിച്ചുകൊണ്ട് എനിക്ക് ഒരു സ്ത്രീയുടെ മെസ്സേജ് വന്നു. പിന്നീടാണ് ഞാൻ മനസിലാക്കിയത് അത് എന്റെ അമ്മയുടെ കോളേജ് കാലത്തെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് എന്ന്. അവസാനം ഞാൻ അവരെ കണ്ടെത്തി. പക്ഷെ ഇന്ന് ഇല അമ്മ തന്നെ മുൻകൈ എടുത്ത് അമ്മയെ കാണാൻ വന്നു. ഞാൻ ശരിക്കും കരഞ്ഞു പോയി. ഇല അമ്മയ്ക്കും കുടുംബത്തിനും ഈ അപ്രതീക്ഷിത വരവിന് ഒരുപാട് നന്ദി" എന്നാണ് ആര്യ കുറിച്ചത്.

അമ്മയുടെ സുഹൃത്തും കുടുംബവും വീട്ടിലെത്തിയതിന്റെയും ഒരുമിച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നതിന്റെയും വികാരഭരിതമായ ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ആര്യയുടെയും കുടുംബത്തിന്റെയും സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി എന്നൊക്കെയാണ് കമന്റുകൾ.

നേരത്തെ വലിയ സന്തോഷത്തോടെയാണ് 23 വര്‍ഷത്തിന് ശേഷം അമ്മ ഗർഭിണി ആയ സന്തോഷവും തനിക്കൊരു അനിയത്തി ജനിച്ച സന്തോഷവുമൊക്കെ ആര്യ ആരാധകരോട് പങ്കുവെച്ചത്. അമ്മ എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് താൻ അക്കാര്യം മനസിലാക്കിയത് എന്നും ആര്യ പറയുകയുണ്ടായി. ഗർഭിണിയെന്ന് അമ്മ അറിയുന്നത് തന്നെ ഏഴാം മാസത്തിലാണെന്നും മകൾ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയിൽ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.

Arya Parvathy, Arya Parvathy latest, Arya Parvathy family, Arya Parvathy mother

അതേസമയം അടുത്തിടെ ഒരു വീഡിയോയിൽ, മുന്നോട്ടുള്ള തന്റെ ജീവിതം അനിയത്തിയെ കൂടി പരിഗണിച്ചുകൊണ്ടാകുമെന്നും ആര്യ പറഞ്ഞിരുന്നു. പാലുവിന് നല്ല വിദ്യാഭ്യാസം കൊടുക്കണം, നല്ല രീതിയിൽ പഠിപ്പിക്കണം എന്ന ആഗ്രഹമുണ്ട്. കല്യാണം കഴിഞ്ഞു ഞാൻ പോയാലും എല്ലാം വിട്ട് പോകുകയല്ലല്ലോ. എന്റെ ജീവിതം അങ്ങനെ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവളെ ചുറ്റി പറ്റി എന്റെ ജീവിതം മുൻപോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നത്.

അതുകൊണ്ടുതന്നെ എന്റെ ഭാവിയിലെ എല്ലാ കാര്യങ്ങളും പാലുവിനെ കൂടി കൺസിഡർ ചെയ്താകും ഞാൻ പ്ലാൻ ചെയ്യുക. പാലുവിനു കൂടി സന്തോഷം നൽകുന്ന രീതിയിലാകും തീരുമാനമെടുക്കുക എന്നാണ് ആര്യ പറഞ്ഞത്. ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് ആര്യ മിനിസ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് ഇളയവള്‍ ഗായത്രി എന്ന സീരിയലിലും അഭിനയിച്ചു. അഭിനയവും നൃത്തവും വ്ലോഗിങ്ങും എല്ലാമായി മുന്നോട്ട് പോവുകയാണ് ആര്യയിപ്പോൾ.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X