For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇട്ട സ്വര്‍ണം കാരണം സാരി കാണാന്‍ വയ്യ! വിമര്‍ശകന്റെ വായടപ്പിച്ച് അശ്വതിയുടെ മാസ് മറുപടി

  |

  സ്ത്രീധന വിഷയത്തെ തുര്‍ന്ന് വിസ്മയ എന്ന യുവതി മരിച്ച സംഭവം കേരളത്തെയാകെ ഞെട്ടിക്കുന്നതും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എങ്ങും സ്ത്രീധനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. സ്ത്രീധനത്തിനെതിരെ പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം സ്ത്രീധന വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിട്ടുണ്ട്.

  മേക്കോവറില്‍ കലക്കി തമന്ന; കിടിലന്‍ ചിത്രങ്ങളിതാ

  വിഷയത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് അശ്വതി തന്റെ നിലപാട് അറിയിച്ചത്. തന്റെ പഴയൊരു കുറിപ്പാണ് അശ്വതി പങ്കുച്ചത്. പറയാനുളളത് വിവാഹിതരാവാത്ത പെണ്‍കുട്ടികളോടാണ് എന്ന് പറഞ്ഞാണ് അശ്വതി കുറിപ്പില്‍ സംസാരിക്കുന്നത്. പണ്ട് എഴുതിയതാണെന്നും വീണ്ടും പങ്കുവെക്കുന്നതില്‍ വല്ലാത്ത സങ്കടമുണ്ടെന്നും താരം പറയുന്നു. വിശദമായി വായിക്കാം.

  വീട്ടില്‍ വന്ന് പഴയ പത്രക്കടലാസ് എടുക്കുന്നവര്‍ പോലും നമുക്ക് ഇങ്ങോട്ടാണ് പണം തരാറുള്ളത്. അത് ഒഴിവാക്കണ്ടത് വീട്ടുകാരുടെ ആവശ്യമാണെങ്കില്‍ കൂടി. അപ്പോള്‍ അങ്ങോട്ട് പണം കൊടുത്ത് പൊന്ന് കൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ട് പോകേണ്ടത്ര വിലകുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാവണം. എന്നായിരുന്നു അശ്വതി കുറിപ്പില്‍ പറഞ്ഞിരുന്നത്.

  എത്ര കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയാണ് അച്ഛനമ്മമാര്‍ കല്യാണം നടത്തിയതെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് പല പെണ്‍കുട്ടികളും ഗാര്‍ഹിക പീഡനം സഹിക്കുന്നത്, വീട്ടുകാരെ പോലും അറിയിക്കാത്തത്. അച്ഛനോ അമ്മയോ രോഗാവസ്ഥയില്‍ കൂടിയാണെങ്കില്‍ സഹനം അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഉറപ്പിക്കുന്നവരാണ് അധികവും. ഇനി സഹായത്തിനായി കൈ നീട്ടുന്നവരെ പോലും കൊലക്കളത്തിലേക്ക് തിരികെ പറഞ്ഞു വിടുന്നത്ര ക്രൂരമാണ് പലപ്പോഴും സമൂഹത്തിന്റെ മനോഭാവം, എന്നും അശ്വതി പറയുന്നു.


  'കെട്ടിയോന്റെ വീട്ടില്‍ അടങ്ങിയ നില്‍ക്കാതെ ചാടി പോന്നവളെന്ന' പഴി കേട്ട പലരും ആ വരവ് കൊണ്ടാവും ഇന്നും ജീവിച്ചിരിക്കുന്നത്. പറ്റാത്ത ഇടങ്ങളില്‍ നിന്ന് ഇറങ്ങി പോരുന്നവരെ വിധിക്കാതിരിക്കാനുള്ള മാന്യത ഉയര്‍ന്ന മൂല്യ ബോധമുള്ള ഒരു സമൂഹമെന്ന നിലയില്‍ നമ്മളും കാണിക്കേണ്ടതാണെന്നും സ്ത്രീധനത്തോട് നോ പറയണമെന്നും അശ്വതി വ്യക്തമാക്കുന്നു.

  വളരെ പെട്ടെന്നു തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു. ഇതിനിടെ അശ്വതിയുടെ വിവാഹ ഫോട്ടോയുമായി ഒരാള്‍ എത്തുകയായിരുന്നു. ചേച്ചിയുടെ വാക്കുകളോട് ഞാന്‍ യോജിക്കുന്നു. അങ്ങനെ എഴുതുമ്പോള്‍ ചേച്ചിയുടെ സൈഡും നോക്കണം. കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ, ഇതൊക്കെ കാണുമ്പോള്‍ ആണ് പെണ്ണിന്റെ വീട്ടുകാര്‍ എന്റെ മോള്‍ക്കും ഒന്നും കുറയണ്ടാന്ന് പറഞ്ഞ് പിന്തുടരുന്നതെന്ായിരുന്നു ഒരു കമന്റ്. ഇതിന് മറുപടിയുമായി അശ്വതി എത്തുകയായിരുന്നു.

  അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam

  ഒമ്പത് വര്‍ഷം മുമ്പത്തെ തന്റെ കല്യാണ ഫോട്ടോയും പൊക്കിപ്പിടിച്ച് ആരും വരണ്ട. അന്ന് കല്യാണത്തിന് താന്‍ ഇട്ടതൊക്കെ കല്യാണ സാരിയുള്‍പ്പടെ താന്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തിന് വാങ്ങിയതാണ്. വീട്ടുകാരോട് താനോ ഭര്‍ത്താവോ അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ല. നാട്ടുകാരുടെ മുന്നില്‍ ഇമേജ് താഴാതിരിക്കാന്‍ വേണ്ടിയായിയിരുന്നു. എന്നാല്‍ അന്ന് അങ്ങനെ സ്വര്‍ണം ഇട്ടതില്‍ ഇപ്പോള്‍ പശ്ചാത്താപം ഉണ്ടെന്നും താരം പറയുന്നു.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമാണ്. അത്തരം ശീലങ്ങള്‍ പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. അതിനാല്‍ സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ സമൂഹം പടിയ്ക്ക് പുറത്ത് നിര്‍ത്തണം. സ്ത്രീയുടെ ആത്മാഭിമാനത്തിന് വിലയിടരുത്.

  Read more about: aswathy sreekanth
  English summary
  Actress Aswathy Sreekanth Gives Reply To A Comment Criticising Her For Wearing Jwellery , Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X