ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം; ഗര്‍ഭിണിയാണെന്ന് അശ്വതി ശ്രീകാന്ത്, ആശംസകളോടെ സോഷ്യല്‍ മീഡിയ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് അശ്വതി ശ്രീകാന്തിന്റേത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സ്വതസിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു തന്നെ അശ്വതി പ്രേക്ഷകരുടെ മനസ് കീഴടങ്ങി. പിന്നീട് ചക്കപ്പഴത്തിലെ ആശയായി അഭിനയത്തിലേക്ക് കടന്നു. ആശയായപ്പോഴും പ്രേക്ഷകരുടെ കൈയ്യടി നേടാന്‍ അശ്വതിയ്ക്ക് സാധിച്ചു.

ചക്കപ്പഴും ആശയും പ്രേക്ഷകരുടെ കൈയ്യടികള്‍ നേടിക്കൊണ്ട് മുന്നേറുമ്പോള്‍ അശ്വതിയുടെ ജീവിതത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ചക്കപ്പഴം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സന്തോഷം പകരുന്നതായിരുന്നു ആശയും ഉത്തമയും പുതിയ അംഗത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന വാര്‍ത്ത. ആശ ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആരാധകര്‍ ചോദ്യങ്ങളുമായി എത്തിയിരുന്നു.

Aswathy Sreekanth

യഥാര്‍ത്ഥ ജീവിതത്തിലും അശ്വതി ഗര്‍ഭിണിയാണോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ആ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി അശ്വതി എത്തിയിരിക്കുകയാണ്. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അശ്വതി. കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതി സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്.

റീലാണോ റിയലാണോ എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ. എന്നു പറഞ്ഞാണ് അശ്വതി വാര്‍ത്ത പുറത്ത് വിട്ടത്. ചുവന്ന നിറത്തിലുള്ള വസത്രം ധരിച്ചാണ് അശ്വതിയും കുടുംബവുമെത്തിയത്. മകളുടെ കൈയ്യിലെ സൂണ്‍ ടു ബി എ ബിഗ് സിസ്റ്റര്‍ എന്നെഴുതിയ ബോര്‍ഡുമുണ്ട്. പിന്നാലെ ആശംസകളുമായി സീരിയല്‍ ലോകവും ആരാധകരുമെത്തിയിരിക്കുകയാണ്.

നോട്ടം കൊണ്ട് ഹൃദയം കവര്‍ന്ന് ആത്മീയ; ഹോട്ട് ചിത്രങ്ങള്‍

സരയു മോഹന്‍, രഞ്ജിനി ഹരിദാസ്, ശില്‍പ ബാല, സൂരജ്, ആര്യ തുടങ്ങിയവര്‍ കമന്റുകളിലൂടെ ആശംസ അറിയിക്കുന്നുണ്ട്. ചക്കപ്പഴത്തിലെ സഹതാരങ്ങളായ ശ്രുതി രജനീകാന്ത്, സബീറ്റ തുടങ്ങിയവരും ആശംസകളുമായെത്തിയിട്ടുണ്ട്. അതേസമയം ഗര്‍ഭിണിയായതോടെ അശ്വതി അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുമോ എന്നും ചിലര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഇതിന് അശ്വതി മറുപടി നല്‍കിയിട്ടില്ല.

Recommended Video

ദൈവമായി വന്ന് ജീവശ്വാസം നൽകി മമ്മൂക്ക | FilmiBeat Malayalam

അഭിനേത്രി, അവതാരക എന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. ബോഡി ഷെയ്മിങ്ങിനേയും ഡിപ്രഷനെ കുറിച്ചുമെല്ലാം അശ്വതിയുടെ എഴുത്തുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹിക വിഷയങ്ങളിലും അശ്വതി തന്റെ നിലപാട് തുറന്നു പറയാറുണ്ട്. താരത്തിന്റെയും കുടുംബത്തിന്റേയും സന്തോഷത്തില്‍ പങ്കുചേരുകയാണ് ആരാധകര്‍ ഇപ്പോള്‍.

Read more about: aswathy sreekanth serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X