മരണത്തെ മുഖാമുഖം കണ്ടു, എനിക്ക് പറ്റിയ വലിയ തെറ്റ് അതായിരുന്നു; അനുഭവം പറഞ്ഞ് ബീന ആന്റണി

നടി ബീന ആന്റണിയ്ക്ക് കൊവിഡ് ബാധിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു രോഗ മുക്തി നേടിയ ബീന വീട്ടില്‍ തിരികെ എത്തിയത്. ആരോഗ്യം തീര്‍ത്തും മോശമായ സമയത്തും ആശുപത്രിയിലേക്ക് പോകാതിരുന്നതാണ് തനിക്ക് പറ്റിയ തെറ്റ് എന്നാണ് ബീന ആന്റണി പറയുന്നത്. താന്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നും താരം പറയുന്നു. യൂട്യൂബ് ചാനലായ തെസ്ബീന്‍സിലൂടെയാണ് താരം മനസ് തുറന്നത്.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ശ്വാസമൊക്കെ നന്നായി എടുക്കാന്‍ സാധിക്കുന്നുണ്ട്. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെ പറഞ്ഞു കേട്ട അറിവുകളേയുണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ലെന്ന് ബീന പറയുന്നു. ഇത്രയും നാള്‍ ആശുപത്രിയിലും കിടന്നിട്ടില്ല. പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിക്കുന്നതെന്ന് താരം പറഞ്ഞു.

അത് വലിയ തെറ്റായിപ്പോയി

തളര്‍ച്ച തോന്നിയപ്പോള്‍ തന്നെ കാര്യം മനസിലായി. എന്നാല്‍ വീട്ടിലിരുന്നത് റെസ്റ്റ് എടുക്കാനായിരുന്നു തീരുമാനം. അങ്ങനെ ആറേഴ് ദിവസം വീട്ടിലിരുന്നു. പക്ഷെ പനി വിട്ടുമാറിയില്ല. എന്നാലും ആശുപത്രിയിലേക്ക് പോകാന്‍ തോന്നിയില്ല. പക്ഷെ അത് വലിയ തെറ്റായിപ്പോയി. പനി വിട്ടുമാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെന്ന് ബന്ധുക്കളും നിര്‍ബന്ധിച്ചിരുന്നു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷന്‍ തയ്യാറാക്കിയിട്ടും പോകാന്‍ മടിച്ചുവെന്നാണ് ബീന ആന്റണി പറയുന്നത്.

മരണത്തെ മുഖാമുഖം കണ്ടു

എന്നാല്‍ പള്‍സ് ഓക്‌സിമീറ്റര്‍ റീഡിംഗ് 90ല്‍ താഴെയായതോടെ ശ്വാസം കിട്ടാത്ത അവസ്ഥയാവുകയായിരുന്നു. ഒരു സ്‌റ്റെപ്പ് വച്ചാല്‍ പോകും തളര്‍ന്നു പോകുന്ന അവസ്ഥയായിരുന്നുവെന്ന് ബീന ഓര്‍ക്കുന്നു. ഇതോടെ ആശുപത്രിയില്‍ പ്രവേശിച്ചു. അവിടുത്തെ ഡോക്ടര്‍മാരും നല്ല കെയര്‍ ആയിരുന്നുവെന്നും അതുകൊണ്ടാണ് പെട്ടെന്ന് രോഗമുക്തി നേടാന്‍ സാധിച്ചതെന്നും നടി പറയുന്നു. അതേസമയം ആശുപത്രിലെത്തിയ ദിവസം തന്നെ താന്‍ മരണത്തെ മുഖാമുഖം കണ്ടുവെന്നാണ് ബീന ആന്റണി പ റയുന്നത്.

എല്ലാവരും എന്നെ സ്‌നേഹിക്കുന്നു

ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടുദിവസം ഓക്‌സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു മുന്നോട്ടുപോയത്. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല. മനു നല്‍കിയ ധൈര്യം, പ്രാര്‍ത്ഥനയും തുണയായി. എന്തുമാത്രം എല്ലാവരും എന്നെ സ്‌നേഹിക്കുന്നുവെന്ന് മനസിലാക്കാന്‍ ആ സമയത്ത് കഴിഞ്ഞു. രണ്ട് ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടത് ഡോക്ടര്‍ക്ക് പോലും ഭയങ്കര അതിശയമായെന്നും ബീന പറയുന്നു.

Recommended Video

Actress Beena Manoj tested positive | FilmiBeat Malayalam
അമ്മ എന്ന സംഘടന

കൊവിഡിനെ ആരും നിസാരമായി കരുതരുതെന്നും താരം പറയുന്നുണ്ട്. അതസേമയം അമ്മ എന്ന സംഘടനയെ കുറിച്ചും പറയാതിരിക്കാനാകില്ലെന്ന് ബീന പറഞ്ഞു. അസുഖബാധിതയായ തന്നെ ഇടവേള ബാബു വിളിച്ചിരുന്നുവെന്നും ലാലേട്ടന്റേയും മമ്മൂക്കയുടേയും മെസേജ് വന്നിരുന്നുവെന്നും ബീന പറയുന്നു. അത് തനിക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കിയെന്നും താരം പറയുന്നു. സുരേഷേട്ടന്‍, സിദ്ദീഖിക്ക, പാര്‍വതി ചേച്ചി, ഹരിശ്രീ അശോകേട്ടന്‍ തുടങ്ങിയവരോടെല്ലാം നന്ദി പറയുകയാണെന്നും ബീന അറിയിച്ചു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X