ഭഗവാനെ അപ്പയെ കൊണ്ടു പോകരുതായിരുന്നു! നെറ്റിയില്‍ ഉമ്മ കൊടുക്കുമ്പോഴാ അപ്പ ഇല്ലെന്ന് തിരിച്ചറിഞ്ഞത്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദീപ ജയന്‍. ഇപ്പോഴിതാ ദീപ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. തന്റെ ബന്ധുവിന്റെ മരണത്തെക്കുറിച്ചുള്ള ദീപയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ചേച്ചിയുടെ ഭര്‍ത്താവിന്റെ അച്ഛനെക്കുറിച്ചാണ് ദീപയുടെ കുറിപ്പ്. അദ്ദേഹം തനിക്കും അച്ഛനെ പോലെയായിരുന്നുവെന്നാണ് ദീപ പറയുന്നത്.

കല്യാണം ഉറപ്പിക്കുമ്പോള്‍ മുതല്‍ ഒരു പെണ്‍കുട്ടിയുടെ പ്രധാന ആശങ്കകളിലൊന്ന്, ചെന്നു കയറേണ്ടുന്ന വീട്ടിലുള്ളവര്‍ എങ്ങനെ ഉള്ളവരാകും എന്നതാണ്. എന്നാല്‍ അക്കാര്യത്തില്‍ എന്റെ ചേച്ചി ഒരുപാട് ലക്കി ആണ് എന്നേ ഞാന്‍ പറയൂ. ഒരുപാട് നല്ല ഒരു അച്ഛനേയും അമ്മയേയുമാണ് ചേച്ചിക്ക് കിട്ടിയത്. എന്നെയും സ്വന്തം മകളെപ്പോലെ സ്‌നേഹിച്ചിരുന്ന ഞാനും 'അപ്പ' എന്ന് വിളിച്ചിരുന്ന ആ വലിയ മനുഷ്യനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത് എന്നാണ് ദീപ പറയുന്നത്.

 Deepa Jayan

അപ്പയുമായിട്ട് നല്ല കൂട്ടായിരുന്നു ഞാന്‍ ആലപ്പുഴ പോയാല്‍ ഒരുപാട് നേരം ഞാനും അപ്പയും സംസാരിക്കും വാ തോരാതെ... അതുപോലെതന്നെ മൂത്ത ചേട്ടന്റെ ഭാര്യുടെ അച്ഛനും പിന്നെ അപ്പയും ഞാനും നല്ല കൂട്ടാണ്, ആ അങ്കിള്‍ പോലും പറഞ്ഞു നമ്മളോട് പറയാതെ ഒറ്റ പോക്കു പുള്ളി പോയല്ലോന്ന്.

ഇനി ഞാന്‍ ആലപ്പുഴ പോകുമ്പോ വിശേഷങ്ങള്‍ പറയാനും സംസാരിക്കാനും അപ്പ ഇല്ലാന്ന് ഓര്‍ക്കുമ്പോ താങ്ങാന്‍ പറ്റുന്നില്ല.??
കലയെ ഇത്രയും ബഹുമാനിക്കുന്ന ആളെ എനിക്കറിയില്ല,1%പോലും അപ്പയെ പറ്റി നെഗറ്റീവ് പറയാനില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന അപ്പയെ പറ്റി ആ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ.

ബോഡി കൊണ്ടു പോകുമ്പോഴും അവിടെ ആരോ പറയുന്നുണ്ടായിരുന്നുഹീ ഈസ് എ പെര്‍ഫെക്ട് ജെന്റില്‍മാന്‍ എന്ന്, അതേ അപ്പയെ പറ്റി പറയാനാണേല്‍ ഒരുപാട് ഉണ്ട് തീരില്ല. ഒരു പക്ഷെ എന്റെ അച്ഛനേക്കാളും ഒരുപടി മേലെ ആണ് അപ്പയുടെ സ്ഥാനം എനിക്ക്.

ആലപ്പുഴ വീട്ടില്‍ പോകാറുള്ളപ്പോഴെല്ലാം അപ്പയുടെ ചിരിച്ച മുഖവും കേറി വാ എന്ന സ്‌നേഹത്തോടെയുള്ള വാക്കും മാത്രം പരിചയമുള്ള എനിക്ക് ബുധനാഴ്ച ദിവസത്തെ അവിടുത്തെ കാഴ്ച്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എനിക്ക് നിലവിളിച്ചു കരയാനെ കഴിയുമായിരുന്നുള്ളൂ. സ്വബോധം പോലും നഷ്ടപ്പെട്ട ആന്റി അപ്പയെ വിളിക്കുന്നത് കേട്ട് ആകെ തകര്‍ന്നു പോയി.

ശിവ ഭക്തനാണ് അപ്പ.. എന്നും രാവിലെ കുളിച്ചു വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചു അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം മാത്രം ആഹാരം കഴിച്ച് കടയിലേക്ക് പോകാറുള്ള അപ്പയെ ഒരുപാട് ഇഷ്ടമായത് കൊണ്ടാവും ഈശ്വരന്‍ അപ്പ പോലും അറിയാതെ കൊണ്ടുപോയത്. ഭഗവാന്‍ വന്ന് ഇങ്ങനെ വിളിച്ചോണ്ടു പോകും എന്ന് വിചാരിച്ചില്ല..

അപ്പയുടെ ശരീരത്തില്‍ ഒരു പോറലുമേല്പിക്കാതെ പൊന്ന് പോലെയാ കൈലാസനാഥന്‍ അപ്പയെ കൊണ്ടു പോയത്. ഭഗവാനേ നിനക്ക് ആളു മാറി പോയതായിരിക്കും തിരിച്ചു കൊണ്ടു വിടൂ ഞങ്ങളുടെ അപ്പയെ എന്ന് പറഞ്ഞു കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

 Deepa Jayan

കര്‍മ്മങ്ങളും ചിന്തകളും പ്രവര്‍ത്തികളും നന്നായാല്‍ ഇത്ര പെട്ടെന്ന് വിളിച്ചോണ്ടു പോവോ ഭഗവാന്‍,അപ്പയെ കൊണ്ടു പോകരുതായിരുന്നു ??

കര്‍മ്മങ്ങള്‍ക്ക് അപ്പയുടെ ശരീരം കൊണ്ടു പോകും വരെ അപ്പയുടെ അടുത്തിരുന്ന ഞങ്ങള്‍ക്ക് അപ്പ ഉറങ്ങുവാണ് എന്നേ തോന്നിയുള്ളൂ. അപ്പ വയര്‍ പൊങ്ങിയും താണും അപ്പ ശ്വസിക്കും പോലെ. ശാന്തമായി ഭംഗിയോടെ ഉറങ്ങുന്ന അപ്പ. കാലില്‍ തൊട്ട് തൊഴുത് നെറ്റിയില്‍ ഒരു ഉമ്മ കൊടുക്കുമ്പോ മാത്രമാ അപ്പ ഇനി ഇല്ലെന്ന് തിരിച്ചറിഞ്ഞുള്ളൂ...

കഥകള്‍ പറയാനും കേള്‍ക്കാനും ആരുമില്ലാതായിപ്പോയി എന്തോ ശൂന്യമായപോലെ.ഡബ്ബിംഗോ ഷൂട്ടിങ്ങിനോ പോലും നേരെ വണ്ണം നിക്കാന്‍ പറ്റാത്ത അവസ്ഥ മനസ് കയ്യിലൊന്നും നിക്കാത്ത അവസ്ഥ..സീരിയല്‍ വിശേഷങ്ങളും സിനിമ വിശേഷങ്ങളും ഇനി ഞാന്‍ ആരോട് പറയും എന്നോട് ഇനി അപ്പ അല്ലാതെ ആരു ചോദിക്കും.

ഭഗവാനെ ഇത് വേണ്ടിയിരുന്നില്ല. ഞങ്ങള്‍ക്കാര്‍ക്കും താങ്ങാന്‍ പറ്റുന്നില്ല, അപ്പയുടെ വൈഫും മക്കള്‍ക്കും മരുമക്കള്‍ക്കും ചെറു മക്കള്‍ക്കും ആര്‍ക്കും താങ്ങാന്‍ പറ്റുന്ന ഒന്നല്ല. അപ്പാ.. മകളെ പോലെ ഒരുപാട് സ്‌നേഹിച്ചതിന്, സന്തോഷിപ്പിച്ചതിന്, നല്ല ഓര്‍മ്മകള്‍ തന്നതിന് നന്ദി.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X