മകന് ഒരു കുഴപ്പവുമില്ല, ഡോക്ടർ പറഞ്ഞു! ചോദ്യങ്ങളൊന്നും ഞങ്ങളെ വേദനിപ്പിക്കുന്നില്ല; ദേവികയും വിജയും പറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് ഇവർക്കുള്ളത്. നിരവധി ജനപ്രീയ പരമ്പരകളിലൂടെ ദേവികയും സ്റ്റാർ സിംഗറിലൂടെ വിജയും പ്രേക്ഷകർക്ക് മുൻപ് പരിചിതരാണെങ്കിലും രണ്ടുപേരും അടുത്തറിയുന്നത് യൂട്യൂബ് ചാനൽ ആരംഭിച്ച ശേഷമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹിതരായതിന് പിന്നാലെയാണ് രണ്ടുപേരും യൂട്യൂബ് ചാനലുമായി സജീവമാകുന്നത്. അന്ന് മുതൽ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കുഞ്ഞിന്റെ ജനനം അടക്കം എല്ലാ വിശേഷങ്ങളും ഇരുവരും ഇത്തരത്തിൽ ആരാധകരുമായി പങ്കുവച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഇവർക്കൊരു ആൺ കുഞ്ഞ് ജനിച്ചത്. ആത്മജൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഗർഭിണി ആയത് മുതലുള്ള എല്ലാ വിശേഷങ്ങളും ദേവിക ആരാധകരുമായി പങ്കുവെച്ചിരുന്നു. സ്വന്തം കുടുംബാംഗങ്ങളോട് എന്ന പോലെയാണ് ഇരുവരും മകന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ ആരാധകർക്ക് ഒരു പ്രത്യേക സ്നേഹമുണ്ട് ഇവരോട്.

കഴിഞ്ഞ ദിവസം ദേവികയുടെ അമ്മ വീട്ടിൽ എത്തിയതിന്റെ സന്തോഷം ഇവർ പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ അമ്മയുടെ പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദേവികയും വിജയും. കഴിഞ്ഞ ദിവസം കുഞ്ഞ് ആദ്യമായി കമിഴ്ന്നതിന്റെ സന്തോഷം ഇവർ വീഡിയോയിൽ പങ്കുവച്ചിരുന്നു. മകന് പാട്ടു പാടി കൊടുക്കുന്നതും കമിഴാൻ വേണ്ടി പ്രോത്സാഹിപ്പിക്കുന്നതുമൊക്കെയായിരുന്നു വീഡിയോയിൽ.
അതിനു മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ മകൻ കമിഴാത്തതിലെ ആശങ്ക അമ്മ പങ്കുവച്ചതിനെ കുറിച്ച് വിജയും ദേവികയും സംസാരിച്ചിരുന്നു. അതിനു പിന്നാലെ വന്ന മോശം കമന്റുകളെ കുറിച്ചും പുതിയ വീഡിയോയിൽ ഇരുവരും സംസാരിക്കുന്നുണ്ട്. അമ്മയോട് നേരിട്ട് ഇക്കാര്യം ചോദിക്കുകയായിരുന്നു വിജയ്. കുട്ടി കമിഴ്ന്ന് വീഴുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് മോശമായി പെരുമാറി എന്ന തരത്തില്‍ ചില കമന്റുകള്‍ വന്നു. അമ്മയ്ക്ക് അങ്ങനെ എന്തെങ്കിലും തോന്നിയോ എന്നാണ് വിജയ് അമ്മയോട് ചോദിച്ചത്.
ഏയ്, എനിക്കൊന്നും തോന്നിയില്ലല്ലോ എന്നായിരുന്നു അമ്മയുടെ മറുപടി. ഞാന്‍ സംസാരിക്കുന്ന ടോണിനൊരു പ്രശ്‌നമുണ്ട്. ആദ്യം കേള്‍ക്കുന്നവര്‍ക്ക് തോന്നുന്നതാവും. മാഷ് എല്ലാവരോടും ഒരേപോലെയാണ് സംസാരിക്കാറുള്ളത്. താങ്കളുടെ ടോണ്‍ ശ്രദ്ധിക്കണമെന്ന് കല്യാണത്തിന് മുന്‍പും ഞാന്‍ മാഷിനോട് പറയാറുണ്ടായിരുന്നു. കേട്ടുകേട്ട് ഞങ്ങൾക്കിത് ഇപ്പോൾ ശീലമായി എന്നായിരുന്നു ദേവിക പറഞ്ഞത്.
ഒരുപാട് അമ്മമാര്‍ ഞങ്ങള്‍ക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. ആത്മജിനെക്കുറിച്ചുള്ള കമന്റുകള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് വേദന തോന്നാറില്ല, ഒന്ന് പ്രതികരിച്ചൂടേ എന്ന് വരെ ചോദിച്ചവരുണ്ട്. ഞങ്ങള്‍ക്കങ്ങനെ വേദനയൊന്നും തോന്നിയിട്ടില്ല. ഞങ്ങളോടും ആത്മജയോടുമുള്ള സ്‌നേഹം കൊണ്ടല്ലേ അങ്ങനെയുള്ള കമന്റുകള്‍ വരുന്നത്. അത് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും ഇരുവരും പറഞ്ഞു.

ഇങ്ങനെയുള്ള കാര്യങ്ങളൊന്നും കേട്ടാല്‍ പ്രകോപിതനാവുന്ന ആളല്ല ഞാന്‍. വണ്ണക്കുറവ് അവനിപ്പോള്‍ നീളമായി വന്നിട്ടുണ്ട്. ഞാനും ദേവികയും അങ്ങനെയധികം നീളമില്ലാത്തവരാണ്. അവനെങ്ങനെ നീളം വെക്കുന്നുവെന്ന് അറിയില്ല. അവന്റെ മറ്റു കാര്യങ്ങളെല്ലാം ഓക്കെയാണ്. ഡോക്ടറും അവന് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞിട്ടുള്ളതെന്നും വിജയ് മാധവ് വ്യക്തമാക്കി.
ജനിച്ച് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിന് വണ്ണമില്ല. എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്നൊക്കെയായിരുന്നു ഇവരുടെ കഴിഞ്ഞ വീഡിയോക്ക് താഴെ വന്ന കമന്റുകൾ. അതിനെല്ലാമുള്ള വിശദീകരണമാണ് ഇപ്പോൾ താരങ്ങൾ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications











