ഞങ്ങളെ തകർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു, നിങ്ങൾ അതൊന്നും വിശ്വസിക്കല്ലേ!; ആരാധകരോട് വിജയ് മാധവും ദേവികയും

സിനിമയിൽ നിന്നും സീരിയലിലേക്കെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ദേവിക നമ്പ്യാർ. ഇന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക. അഭിനയത്തിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു നടിയുടെ വിവാഹം. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിനെയാണ് നടി വിവാഹം കഴിച്ചത്.

പാട്ടും അഭിനയവും വ്ലോ​ഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് ദേവികയും വിജയ്യും ഇപ്പോൾ. തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ദേവിക. എന്നാൽ വിജയയ്ക്കൊപ്പം വ്‌ളോഗിങ്ങിൽ എല്ലാം സജീവമാണ് നടി.

ആരാധകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വിജയ് മാധവ്

കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുന്നതിനിടെ ജീവിതത്തിലെ ഒരു കൊച്ചു സന്തോഷം ഇവര്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. യൂട്യൂബിൽ നിന്ന് സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയ സന്തോഷമാണ് താരങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ, ആരാധകർക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വിജയ് മാധവ്. ആരോ തന്റെ പേരില്‍ ഫേക്ക് മെസ്സേജ് അയയ്ക്കുന്നുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് താരം.

ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നുണ്ട്

വീഡിയോകൾക്ക് താഴെ തന്റെ പേരുമായി സാമ്യമുള്ള പേജുകളിൽ നിന്ന് കമന്റുകള്‍ക്ക് കമന്റുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഫേക്കാണ്, ആരും ചതിയിൽ പെടരുത് എന്നാണ് വിജയ് മാധവ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നുണ്ട്. ഇങ്ങനെയൊരു പ്രശ്‌നമുള്ളതിനാലാണ് തങ്ങൾ പുതിയ വീഡിയോകള്‍ ഒന്നും ചാനലിൽ പോസ്റ്റ് ചെയ്യാത്തതെന്നും വിജയ് അറിയിച്ചു.

ആരൊക്കെയോ ആര്‍ക്കൊക്കെയോ റിപ്ലെ മെസ്സേജുകൾ അയക്കുന്നുണ്ട്

ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞാണ് വിജയ് തുടങ്ങിയത്. ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ താഴെ എന്റെ പേരുമായി സാമ്യമുള്ള പേരും, ഞങ്ങളുടെ സെയിം പ്രൊഫൈല്‍ പിക്കും ഉപയോഗിച്ച് ആരൊക്കെയോ ആര്‍ക്കൊക്കെയോ റിപ്ലെ മെസ്സേജുകൾ അയക്കുന്നുണ്ട്. രണ്ട് ദിവസമായി ഇതെല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അതാണ് പുതിയ വീഡിയോകളൊന്നും ഇടാത്തത്. എല്ലാവരും ഇത്
ഒന്ന് ശ്രദ്ധിക്കണം.

ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുന്നുണ്ട്. ആദ്യം ഇങ്ങനെ കണ്ടപ്പോള്‍ ഞാന്‍ അതൊക്കെ ബ്ലോക്ക് ചെയ്തിരുന്നു. ഞാനായിട്ട് ആര്‍ക്കും മറുപടി കൊടുക്കുന്നില്ല. നിങ്ങളുടെ കമന്റിന്റെ താഴെ വരുന്ന മറുപടി ഞങ്ങളുടേതല്ല. ആര്‍ക്കും ആരേയും എങ്ങനേയും പറ്റിക്കാമെന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോവുന്നത്. ആരെങ്കിലും മെസ്സേജ് അയച്ചാലും എന്തെങ്കിലും ചോദിച്ചാല്‍ ശ്രദ്ധിക്കുക.

നിങ്ങളെല്ലാം സുരക്ഷിതരായിരിക്കു

ഞങ്ങളെ തകര്‍ക്കാനായോ മിസ് യൂസ് ചെയ്യാനോ ഒക്കെയായി ആരോ ചെയ്യുന്നതാണ് ഇതൊക്കെ. ഇതിന് പിന്നില്‍ ആരാണെന്നറിയില്ല. ഞങ്ങള്‍ മറ്റു വീഡിയോകൾ ഒക്കെ ചെയ്തതാണ്. അത് ഇടുന്നില്ല. ഇങ്ങനെ ചെയ്യുന്നവർ രണ്ടും കല്‍പ്പിച്ചാണ്. എല്ലാവരും ശ്രദ്ധിക്കണം.

ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഈ മെസ്സേജുകള്‍ കാണാന്‍ പറ്റുന്നില്ല. ഒരാള്‍ സ്‌ക്രീന്‍ഷോട്ട് അയച്ചപ്പോഴാണ് ഞങ്ങള്‍ ഇത് അറിഞ്ഞത്. ക്രോസ് ചെക്ക് ചെയ്തതിന് ശേഷം മാത്രം മറുപടി കൊടുക്കുക. ഞാനാണെന്ന് കരുതിയാണ് റിപ്ലൈ കൊടുത്തതെന്ന് കേട്ട് സങ്കടപ്പെടുന്ന അവസ്ഥ എനിക്ക് ഉണ്ടാവരുത്. നിങ്ങളെല്ലാം സുരക്ഷിതരായിരിക്കു എന്നാണ് എനിക്ക് പറയാനുള്ളത്.

 നിരവധി പേരാണ് ഇരുവർക്കും പിന്തുണയുമായി എത്തുന്നത്

നിങ്ങളുടെ സ്‌നേഹമാണ് ഞങ്ങള്‍ കമന്റുകളിലൂടെ അറിയുന്നത്. അതിനെ കുഴപ്പിക്കുന്ന തരത്തിലുള്ളൊരു നീക്കമാണ് ഇതെന്ന് ദേവികയും പറഞ്ഞു. നിരവധി പേരാണ് ഇരുവർക്കും പിന്തുണയുമായി എത്തുന്നത്. നിങ്ങളുടെ ജീവിതം കണ്ടിട്ട് അസൂയ തോന്നിയവരായിരിക്കും ഇങ്ങനെ ചെയ്യുന്നത്.

നിങ്ങള്‍ തളരരുത്. തെറ്റ് ചെയ്തവര്‍ പിടിക്കപ്പെടും, ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്. ഒരുപാട് യൂട്യൂബേഴ്‌സിന് ഇത് പോലെ സംഭവിച്ചിട്ടുണ്ടെന്നും നിരവധി പേർ പിന്തുണച്ച് കമന്റ് ചെയ്യുന്നുണ്ട്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X