For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആങ്കറിംഗ് ചെയ്യില്ലെന്ന് വരെ തീരുമാനിച്ചു, ആ കമന്റുകള്‍ വല്ലാതെ ബാധിച്ചു; മനസ് തുറന്ന് ദേവിക

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാര്‍. പ്രത്യേകിച്ചും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്. രാക്കുയില്‍ എന്ന പരമ്പരയിലൂടെയാണ് ദേവിക താരമായി മാറുന്നത്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട. എങ്കിലും ദേവിക എന്ന പേര് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് ഓടിയെത്തുക രാക്കുയിലാണ്. നേരത്തെ ബാലാമണിയായി എത്തി കയ്യടി നേടിയതിന് പിന്നാലെയാണ് ദേവിക രാക്കുയിലേക്ക് എത്തുന്നത്. പരമ്പരയിലെ തുളസിയായി മിന്നും പ്രകടനമാണ് ദേവിക കാഴ്ചവെക്കുന്നത്.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  രസകരമായൊരു വസ്തുത രാക്കുയിലേക്ക് ദേവിക എത്തുന്നത് പകരക്കാരിയായിട്ടാണ്. എന്നാല്‍ അതിവേഗം തന്നെ പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ ദേവികയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ദേവികയുടെ പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  അഭിനയത്തില്‍ മാത്രമല്ല ആങ്കറിംഗിലും തനിക്ക് ഇഷ്ടമുണ്ടെന്നാണ് ദേവിക പറയുന്നത്. സിനിമ ഒരുപാട് ഇഷ്ടമാണ്. പക്ഷെ തന്നെ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത് സീരിയലിലൂടെയാണെന്നും താരം പറയുന്നു. സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതേസമയം സീരിയലില്‍ ഒരു കഥാപാത്രത്തിന്റെ വ്യത്യസ്തമായ അവസ്ഥകളാണ് അവതരിപ്പിക്കാറുള്ളതെന്നും കഥാപാത്രം മാറുന്നില്ലെന്നും ദേവിക പറയുന്നു. അതുപോലെ തന്നെ തനിക്ക് അവതാരകയാകുന്നതും ഇഷ്ടമാണെന്നും താരം പറഞ്ഞു.

  എന്നാല്‍ നേരത്തെ ആങ്കറിംഗ് ചെയ്യാന്‍ പേടിയായിരുന്നുവെന്നാണ് ദേവിക പറയുന്നത്. പക്ഷെ ഇപ്പോള്‍ ആ പേടിയില്ലെന്നും എല്ലാം ചെയ്യുമെന്നും ദേവിക പറയുന്നു. നേരത്തെ തനിക്ക് ലഭിച്ചിരുന്ന നെഗറ്റീവ് കമന്റ്‌സ് തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നും ഇതില്‍ താന്‍ ഭയങ്കരമായി വിഷമിച്ചിരുന്നുവെന്നും നടി പറയുന്നു. നെഗറ്റീവ് കമന്റുകള്‍ മൂലം ഇനി ആങ്കറിംഗ് ചെയ്യില്ലെന്ന് വരെ തീരുമാനിച്ചിരുന്നുവെന്നാണ് ദേവികയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ആ കാഴ്ചപ്പാട് പിന്നീട് മാറി. ഇപ്പോള്‍ അത് പോസിറ്റീവായാണ് എടുക്കുന്നതെന്നും ദേവിക പറയുന്നു. നമ്മള്‍ക്ക് എന്തെങ്കിലും കുറവുള്ളത് കൊണ്ടായിരിക്കുമല്ലോ അങ്ങനെയാണ് ചിന്തിക്കാറുള്ളതെന്നുമായിരുന്നു താരം പറയുന്നു.

  തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ദേവിക മനസ് തുറക്കുന്നുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. എന്നാല്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തേപ്പ് കിട്ടിയിട്ടില്ല പക്ഷെ താന്‍ തേച്ചിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ലാല്‍ സര്‍ മരിച്ച് കിടക്കുമ്പോള്‍ കരയുന്നതായിരുന്നു രംഗം. സിനിമ റിലീസ് ആയപ്പോള്‍ തന്റെ ഉടുപ്പിന്റെ ഒരു ഭാഗമാണ് കണ്ടത്. ഈ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന് സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയെന്നും ദേവിക ഓര്‍ക്കുന്നുണ്ട്.

  അതേസമയം ദേവിക വിവാഹത്തിന് തയ്യാറെടുക്കുകയാണ്. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവ് ആണ് വരന്‍. കഴിഞ്ഞ ദിവസം ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. തങ്ങള്‍ക്ക് പരസ്പരം വര്‍ഷങ്ങളായി അറിയാമായിരുന്നുവെങ്കിലും ഇതൊരു പ്രണയ വിവാഹമല്ലെന്നും കുടുംബങ്ങളാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചതെന്നുമാണ് നേരേത്തെ ദേവിക പറഞ്ഞത്. വിവാഹം എന്നാണെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത ജനുവരിയില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് ദേവിക വ്യക്തമാക്കുന്നത്.

  Also Read: സല്‍മാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സുവര്‍ണാവസരം; വേണ്ടെന്ന് വച്ച് തരൂര്‍, കാരണം കൂട്ടുകാരന്റെ വാക്കുകള്‍

  Actor Tovino Thomas recieved Golden Visa from UAE | FiilmiBeat Malayalam

  ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്‌ക്രീനില്‍ സജീവമാവുന്നത്. ശേഷം പരിണയം എന്ന സീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സീരിയില്‍ രംഗത്ത് സജീവമായി മാറുകയായിരുന്നു ദേവിക. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന രാക്കുയില്‍ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.

  Read more about: serial
  English summary
  Actress Devika Nambiar Opens Up About Negative Comments She Recieved For Anchoring
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X