For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപ്പോഴാണ് ഞാൻ അച്ഛന്റെ വില തിരിച്ചറിയുന്നത്, അങ്ങനെ അച്ഛൻ ചെയ്തത് ഞാൻ ഏറ്റെടുത്തു'; വിജയ് മാധവ് പറയുന്നു

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ദേവിക നമ്പ്യാർ. സിനിമയിൽ നിന്നും സീരിയലിലേക്കെത്തിയ ദേവിക തിളങ്ങിയത് മിനിസ്‌ക്രീനിൽ ആയിരുന്നു. നടിയെന്നതിന് ഉപരി അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു നടിയുടെ വിവാഹം. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിനെയാണ് ദേവിക വിവാഹം കഴിച്ചത്.

  രാക്കുയിലിൽ എന്ന പരമ്പരയിൽ അഭിനയിക്കുമ്പോൾ ആയിരുന്നു വിവാഹം. പരമ്പരയിൽ ഗാനമാലപിക്കാൻ വന്ന വിജയും ദേവികയും അടുത്ത സുഹൃത്തുക്കളാവുകയും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയും ആയിരുന്നു. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയിരുന്ന വിജയ് മിനിസ്‌ക്രീനിൽ പ്രേക്ഷകർക്കും പരിചിത മുഖമായിരുന്നു.

  Also Read: 'ആദ്യമായി അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി'; മകളെ കുറിച്ച് മൃദുലയും യുവ കൃഷ്ണയും!

  വിവാഹശേഷം രണ്ടുപേരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ജീവിതത്തിൽ പുതിയൊരു അതിഥിക്കായി കാത്തിരിക്കുകയാണ് ഇരുവരും. അഭിമുഖങ്ങളിലും ടെലിവിഷൻ പരിപാടികളിൽ ഒക്കെ ഇരുവരും ഒരുമിച്ചാണ് എത്താറുള്ളതും. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും പ്രിയങ്കരനാണ് വിജയ് മാധവ്.

  ഇപ്പോഴിതാ, വിജയ് മാധവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ലോക സോറിയാസിസ് ദിനത്തോട് അനുബന്ധിച്ചാണ് വിജയ് കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചത്. വിജയും ദേവികയും വീഡിയോയിൽ ഉണ്ട്. തന്റെ അച്ഛൻ സോറിയാസിസ് രോഗി ആയിരുന്നെന്ന് വിജയ് പറയുന്നുണ്ട്.

  'മാഷ് അടുക്കളയിൽ കയറാറില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. കയറാറുണ്ട്, മാസത്തിൽ ഒരു മൂന്നോ നാലോ വട്ടം ഒക്കെ കയറും പക്ഷേ അത് എനിക്ക് കുക്ക് ചെയ്തു തരാൻ ഒന്നുമല്ല. പിന്നെ എന്തിനാണ് അദ്ദേഹം കയറുന്നത് എന്ന് കാണിക്കാം എന്ന് കരുതിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. സത്യത്തിൽ ഈ വീഡിയോ ചെയ്യുന്നതിൽ മാഷിനു അത്ര താൽപര്യം ഒന്നുമില്ല. എങ്കിലും ഒരു റെലവൻസ് തോന്നിയതു കൊണ്ടാണ് വീഡിയോ ചെയ്യുന്നത്. ഇതിനായി ഞാൻ അടുക്കളയിൽ കയറുന്നത് പോലും മാഷിന് അത്ര താത്പര്യമില്ല', ദേവിക പറഞ്ഞു തുടങ്ങി.

  Also Read: ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാനാണ് താല്‍പര്യമെന്ന് ശ്രീവിദ്യ; റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്, വിമര്‍ശനം

  'ഇന്ന് ലോക സോറിയാസിസ് ദിനം ആയത് കൊണ്ടാണ് ഞാൻ ഇന്നിത് കാണിക്കാം എന്ന തീരുമാനത്തിൽ എത്തിയത്. എന്റെ അച്ഛൻ ചെയ്തുകൊണ്ടിരുന്ന ഒരു സത്കർമ്മമാണ് ഇത്. അച്ഛൻ ഒരു സോറിയാസിസ് രോഗി ആയിരുന്നു. അപ്പോൾ അദ്ദേഹം തന്നെ വികസിപ്പെച്ചെടുത്ത ഒരു എണ്ണ ആണിത്. അച്ഛൻ മരിച്ചശേഷം ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു. ആദ്യമൊന്നും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ആസ്വദിച്ചാണ് ചെയ്യുന്നത്. അതിന്റെ എല്ലാ ഔന്നത്യവും, ആത്മീയതയും ഉൾകൊണ്ടു കൊണ്ടാണ് ഞാൻ ചെയ്യുന്നത്'

  'സോറിയാസിസ് ഒരു അവസ്ഥയാണ്, ഒരു രോഗമായൊന്നും ഞാൻ അതിനെ കാണുന്നില്ല. നമ്മുടെ കുഴപ്പം കൊണ്ടാണ് അത് സംഭവിക്കുന്നത്. അപ്പോൾ നമുക്ക് ദൈവികമായി ലഭിച്ച ഒരു കാര്യം ഞാൻ ആളുകൾക്ക് പകർന്നു കൊടുക്കുന്നു എന്ന് മാത്രം. സോറിയാസിസ് ഉള്ള ആളുകൾ മദ്യവും പുകവലിയും തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണം. ഞാൻ ഇത് അച്ഛൻ പറഞ്ഞ പോലെയാണ് ഉണ്ടാക്കി കൊടുക്കുന്നത്, മാത്രമല്ല
  ഇത് വളരെ രഹസ്യമായിട്ട് കൊണ്ടുപോകുന്ന കാര്യം കൂടിയാണ്',

  'അച്ഛൻ മരിച്ചശേഷം എനിക്കൊരു ഫോൺ വന്നു. വിളിച്ച ആളുടെ പേരൊന്നും ഞാൻ പറയുന്നില്ല, അദ്ദേഹം ഇത് ഒരു കാരണവശാലും ഇത് നിർത്തരുത് എന്നാണ് എന്നോട് പറഞ്ഞത്. എന്നാലും നമ്മുടെ ഫീൽഡ് ഇതല്ല എന്നത് കാരണം എനിക്ക് താത്പര്യം ഇല്ലായിരുന്നു. എന്നാൽ അങ്ങനെ കുറേപേരുടെ വിളികളും മറ്റും വന്നപ്പോഴാണ് അച്ഛന്റെ വില ഞാൻ അറിയുന്നത്. അത് വരെയും ഞാൻ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടായില്ല. പിന്നീട് അച്ഛൻ ചെയ്തിരുന്നത് ഞാൻ ഏറ്റെടുത്ത് ചെയ്തു,' വിജയ് മാധവ് പറഞ്ഞു.

  Read more about: actress
  English summary
  Actress Devika Nambiar's Husband Vijay Madhav Opens Up About His Father, Video Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X