സാരി കച്ചവടം നഷ്ടത്തില്‍, ബിസിനസ് പൂട്ടിക്കെട്ടി ഡിംപിള്‍; സംശയങ്ങള്‍ക്ക് മറുപടിയുമായി താരം

പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഡിംപിള്‍ റോസ്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഡിംപിളിനെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. വിവാഹത്തോടെ ഡിംപിള്‍ അഭിനയത്തില്‍ നിന്നും പിന്മാറി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഡിംപിള്‍. താരത്തിന്റെ യൂട്യൂബ് ചാനലിന് ഒരുപാട് ആരാധകരുണ്ട്. ഡിംപിളിന്റെ കുടുംബവും സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരാണ്.

ഇപ്പോഴിതാ തന്റെ സാരി ബിസിനസ് പരാജയപ്പെട്ടുവെന്നും എല്ലാം അവസാനിപ്പിച്ചുവെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഡിംപിള്‍. യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഡിംപിള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Dimple Rose

''കുറേ ആള്‍ക്കാരുടെ സംശയങ്ങള്‍ തീര്‍ക്കാമെന്ന് കരുതി. കുറച്ചു നാളുകളായി കമന്റ് ബോക്‌സില്‍ വന്നിരുന്നൊരു ചോദ്യമുണ്ട്. സ്ഥിരമായി ചോദിച്ചിരുന്ന ഒരാളുണ്ട്. അവര്‍ക്കായിരുന്നു കൂടുതലും ചോദിക്കാനുണ്ടായിരുന്നത്. കമന്റിടുന്നതില്‍ മെയിന്‍ ആയൊരാള്‍ ഉണ്ടല്ലോ. പുള്ളിക്കാരിയ്ക്ക് സംശയമല്ല. അങ്ങട് സ്ഥാപിക്കുകയാണ്. സാരി കച്ചോടത്തില്‍ ഭയങ്കര നഷ്ടമാണ്, പൂട്ടക്കെട്ടി പോയി എന്നാണ് സ്ഥാപിക്കുന്നത്.'' ഡിംപിള്‍ പറയുന്നു.

കരുതലോടെ ചോദിക്കുന്നവരുണ്ടാകും. അത് പക്ഷെ നമ്മള്‍ക്ക് മനസിലാകും. ഇതിനൊന്നു ഞാന്‍ മറുപടി കൊടുത്തിരുന്നില്ല. കാരണം നമ്മള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ നടന്നു പോകുന്നുണ്ടായിരുന്നുവെന്നാണ് ഡിംപിള്‍ പറയുന്നത്. പക്ഷെ കഴിഞ്ഞ് രണ്ടര മാസമായി പുറകെ പുറകെ അസുഖങ്ങളായിരുന്നു. ഞങ്ങള്‍ വലിയവര്‍ക്ക് കഴിഞ്ഞാല്‍ പിള്ളേര്‍ക്ക് വരും. പിള്ളേര്‍ മൂന്നു പേര്‍ക്കും ലൂസ് മോഷന്‍ വന്നു. പിന്നാലെ തക്കളിപ്പനിയുമൊക്കെ വന്നു. ഞങ്ങള്‍ക്കും അസുഖങ്ങള്‍ വന്നു. അതിനാല്‍ തീരെ വയ്യായിരുന്നു ആര്‍ക്കുമെന്നാണ് താരം പറയുന്നത്.

അതിനാല്‍ വീഡിയോ എടുത്തിടാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും ഡിംപിള്‍ പറയുന്നു. ഒന്നാമത് നിശബ്ദത വേണം, രണ്ടാമത് സ്വസ്ഥമായി വീഡിയോ ഷൂട്ട് ചെയ്ത് ഇടാനുള്ള സാഹചര്യം വേണം. ഇപ്പോള്‍ നിശബ്ദത തോന്നാന്‍ കാരണം പിള്ളേര്‍ ഉറങ്ങുന്നതിനാലാണ്. എഴുന്നേറ്റാല്‍ ഇതൊന്നും നടക്കില്ല. വയ്യാതെയാകുമ്പോഴുള്ള കാര്യം ഊഹിക്കാമല്ലോ. വീഡിയോയും റീല്‍സും എടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാലാണ് സാരിയുടെ ബിസിനസ് യൂട്യൂബിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും എത്താതിരുന്നതെന്നും താരം പറയുന്നു.

Dimple Rose

ഞങ്ങള്‍ക്ക് സ്ഥിരമായിട്ടുള്ള കുറച്ച് കസ്റ്റമേഴ്‌സിനെ കിട്ടിയിട്ടുണ്ട്. കൂടുതലും പുറത്തുള്ളവരാണ്. ഗ്രൂപ്പ് വഴിയാണ് ബന്ധപ്പെടുകയാണ്. അവര്‍ക്ക് അയച്ചു കൊടുക്കും. അതുപോലെ സീരിയല്‍ രംഗത്തും കസ്റ്റമേഴ്‌സുണ്ട്. സീരിയില്‍ ചെയ്യുമ്പോള്‍ ഒരുപാട് സാരികള്‍ വേണ്ടി വരും. അവര്‍ക്കും നല്ലത് ഇതുപോലത്തെ വില കുറഞ്ഞ സാരികളാണ്. അവര്‍ക്ക് സ്ഥിരമായി ഷോപ്പില്‍ പോകാനും സാധിക്കില്ല. പിന്നെ പേഴ്‌സണല്‍ ബന്ധങ്ങള്‍ ഉള്ളതിനാലും ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും ഡിംപിള്‍ പറയുന്നു.

കൂടാതെ നഷ്ടം വരാന്‍ മാത്രം തങ്ങള്‍ ബള്‍ക്കായി സ്റ്റോക്ക് എടുക്കാറില്ലെന്നും താരം പറയുന്നു. അമ്മയുടെ ആഭരണങ്ങളുടെ ബിസിനസും നന്നായി പോകുന്നുണ്ടെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം ഡിംപിള്‍ മക്കളെ നോക്കുന്നില്ലെന്നും അവളെ വീട്ടില്‍ നി്ന്നും അടിച്ചോടിക്കണം എന്നും പറഞ്ഞൊരു കമന്റിന് ഡിവൈന്‍ മറുപടിയുമായി എത്തിയിരുന്നു.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X