കാണേണ്ടത് പോലെ കാണേണ്ടി വരുമെന്ന് സീനിയര്‍ നടന്‍; വെച്ചിട്ട് പോടാ എന്ന് ഞാന്‍ പറഞ്ഞു: ഗായത്രി

സിനിമകളിലൂടേയും സീരിയലുകളിലൂടേയും മലയാളികള്‍ക്ക് സുപരിചതിയായ നടിയാണ് ഗായത്രി വര്‍ഷ. മീശമാധവന്‍ അടക്കമുള്ള സിനിമകളും ടെലിവിഷന്‍ പരമ്പരകളിലുമെല്ലാം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് ഗായത്രി. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ തീപ്പൊരി പ്രസംഗത്തിലൂടെയാണ് ഗായത്രി വാര്‍ത്തയില്‍ ഇടം നേടിയത്.

സാംസ്‌കാരിക മേഖലയിലുള്ള സംഘപരിവാറിന്റെ കടന്നു കയറ്റങ്ങളെക്കുറിച്ചായിരുന്നു ഗായ്ത്രിയുടെ വൈറലായി മാറിയ പ്രസംഗം. ടെലിവിഷന്‍ രംഗത്തിലടക്കം എങ്ങനെയാണ് സംഘപരിവാര്‍ ഇടപെടുന്നതെന്ന് ഗായത്രി തുറന്നടിച്ചിരുന്നു. പിന്നാലെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവുമുണ്ടായിരുന്നു.

Gayatri Varsha

ഇപ്പോഴിതാ സിനിമാ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയാണ് ഗായത്രി. ഒരു പ്രമുഖ നടനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവമാണ് ഗായത്രി ദ ടാബിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാത്തതാണോ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ പോയതിന്റെ കാരണമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗായത്രി.

അതൊരു ഘടകമാണ്. രണ്ടാമത് ഞാന്‍ ഇന്നുവരേയും ഒരാളോടും എന്നെ അഭിനയിപ്പിക്കണമെന്നോ ഞാന്‍ സിനിമയില്‍ ഉണ്ടാകുമോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. മീശമാധവന്‍ ഇത്രയും ഹിറ്റായിട്ടും ലാല്‍ ജോസ് സാറിനോട് പോലും അടുത്ത സിനിമയില്‍ ഞാനുണ്ടാകില്ലേ എന്ന് ചോദിച്ചിട്ടില്ല. യോജിക്കുന്നവരെ കാസ്റ്റ് ചെയ്യുക എന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഏറ്റവും അടുത്ത സുഹൃത്തക്കളോടു പോലും കാസ്റ്റ് ചെയ്യില്ലേ എന്ന് ചോദിക്കാറില്ലെന്നും ഗായത്രി പറയുന്നു.

പക്ഷെ അത് തെറ്റായിപ്പോയി. അവസരങ്ങള്‍ ചോദിക്കാം. പക്ഷെ നമ്മള്‍ ആവശ്യക്കാരായ ചെല്ലുമ്പോള്‍ വിധേയരാകേണ്ടി വരുന്ന വഴക്കങ്ങളും മറ്റും ഈ മേഖലയിലുണ്ട്. സ്ത്രീയ്ക്കും പുരുഷനും ആവശ്യപ്പെടാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. സ്ത്രീയ്ക്ക് കൂടുതല്‍ ആണെങ്കിലും. സ്ത്രീയെ എപ്പോഴും ഒരു ഉപഭോഗ വസ്തുവായി കാണുന്ന സമൂഹമാണ്. സിനിമ മാത്രമല്ല, സമൂഹം അങ്ങനെയാണ്. ഒരു പെണ്ണുണ്ടെങ്കില്‍ അവളുടെ ചിരിയോ, മേനിയഴകോ ഉപയോഗിക്കും. ചൂഷണത്തിനുള്ള ഉപകരണമായിട്ടാണ് നമ്മളെ കാണുന്നത്. അവിടെ ഇതുണ്ടാകുമെന്നും ഗായ്ത്രി പറയുന്നു.

ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന, കോമഡി ചെയ്യുന്ന ഒരു നടന്‍ എന്റെ ഏതോ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗം കണ്ട് വേഗം എന്നെ വിളിച്ചു. ഓ താന്‍ ഇത്രയൊക്കെ സംസാരിക്കുമോ? താന്‍ പുസ്തകമൊക്കെ വായിക്കുമോ? താന്‍ ഭയങ്കര മിടുക്കിയാണല്ലോ എന്ന് പറഞ്ഞു. താന്‍ ഇവിടെ നിന്നാല്‍ പോരെ, നല്ല നല്ല വേഷങ്ങള്‍ ചെയ്ത് തെളിഞ്ഞ് വരണം എന്നും പറഞ്ഞു. അടുത്ത സിനിമയില്‍ സംവിധായകനോട് ഞാന്‍ പറയാമെന്നും പറഞ്ഞുവെന്നും ഗായത്രി പറയുന്നു. .

Gayatri Varsha

സന്തോഷം ചേട്ടാ എന്ന് ഞാന്‍ പറഞ്ഞു. വിളിച്ചതില്‍ സന്തോഷമെന്നും പറഞ്ഞു. പക്ഷെ കാണേണ്ടത് പോലെ കാണണം എന്നായിരുന്നു മറുപടി. ചേട്ടാ നിങ്ങള്‍ ക്യാമറ കാണുന്നതിന് മുമ്പേ ക്യാമറ കണ്ടതാണ് ഞാന്‍. ഇതിലും വലിയ സൂപ്പര്‍ താരങ്ങളുടേയും സംവിധായകരുടേയും കൂടെ അഭിനയിച്ചതാണ്. അവരെയാരേയും വേണ്ടത് പോലെ കാണേണ്ടാത്തതു കൊണ്ട് ഇപ്പോഴും ഇവിടെ നില്‍ക്കുന്നൊരു ഗായത്രിയുണ്ട്. വെച്ചിട്ട് പോടാ എന്ന് പറഞ്ഞ് നിര്‍ത്തിയ ആളാണ് ഞാനെന്നാണ് ഗായത്രി പറയുന്നത്.

പക്ഷെ ഞാനിത് ഇതുവരേയും എവിടേയും പറഞ്ഞിട്ടില്ല. അത് വലിയൊരു സ്ട്രഗിളാണ്. സിനിമ മാത്രമല്ല എല്ലാ പ്രൊഫഷനിലുമുണ്ടെന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X