എന്റെ ഡ്രസ് എടുത്തെറിഞ്ഞു, ഈ സ്വഭാവം കാരണം പലവട്ടം റിജക്ട് ചെയ്യപ്പെട്ടു; അഹങ്കാരിയായി!
കുടുംബപ്രേക്ഷകര്‍ക്കു സുപരിചിതയാണ് ഗൗരി കൃഷ്ണന്‍. ഈയ്യടുത്തായിരുന്നു ഗൗരിയുടെ വിവാഹം കഴിഞ്ഞത്. സംവിധായകനായ മനോജാണ് ഗൗരിയുടെ പങ്കാളി. ഇരുവരുടേയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തിന്റെ തുടക്കത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഗൗരി.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നിരിക്കുന്നത്. മോശം അനുഭവങ്ങളുണ്ടായപ്പോള്‍ പ്രതികരിച്ചതിന്റെ പേരില്‍ പരസ്യമായി അപമാനിച്ചിട്ടുണ്ടെന്നാണ് ഗൗരി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ്‌സ് പോലുള്ള കാര്യങ്ങളൊക്കെയുണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ അന്നും ഇന്നും ഇങ്ങനെ തന്നെയാണ്. അതിനൊന്നും നില്‍ക്കാത്തയാളാണെന്ന് മനസിലായപ്പോള്‍ സെറ്റില്‍ വച്ച് അപമാനിച്ച സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. എനിക്ക് അന്നും ആരേയും നോക്കുന്ന സ്വഭാവമൊന്നുമില്ല. സെറ്റില്‍ വച്ച് തന്നെ തിരിച്ചു പറയും. അതുകൊണ്ട് അഹങ്കാരി എന്ന പേര് വീണിട്ടുണ്ട്. പക്ഷെ അതില്‍ എനിക്ക് വിഷമമൊന്നുമില്ലെന്നാണ് ഗൗരി പറയുന്നത്.

വന്ന സമയത്ത് പതിനെട്ട് പത്തൊമ്പത് വയസേയുള്ളൂ. അന്നും ബോള്‍ഡായിരുന്നുവെങ്കിലും ഇന്നത്തേത് പോലെയായിരുന്നില്ല. അതിനാല്‍ പരസ്യമായി അപമാനിക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. എന്റെ വസ്തമൊക്കെ എടുത്തെറിഞ്ഞ സംഭവമൊക്കെയുണ്ടായിട്ടുണ്ട്. പക്ഷെ പുള്ളി ആ ചെയ്തതയേുള്ളൂ. പിന്നെ ചെയ്തിട്ടില്ല. പുള്ളിയെ പിന്നെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടില്ലെന്നാണ് ഗൗരി പറയുന്നത്.

രാത്രി ഒരുമണിയ്ക്ക് ഫോണ്‍ വിളിക്കും. എനിക്ക് രാത്രി പത്ത് മണിക്ക് ശേഷം ഫോണില്‍ വിളിച്ചാല്‍ എടുക്കാറില്ല. രാത്രി പത്ത് മണിക്ക് ശേഷം ഗൗരിയെ വിൡച്ചാല്‍ തെറി കേള്‍ക്കുമെന്ന് ആനന്ദേട്ടന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അന്ന് വന്ന സമയമായിരുന്നു. ഞാനൊന്നു കാലുറപ്പിച്ച ശേഷം അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തുടക്കത്തിലെ കാര്യമാണ് പറയുന്നത്.
വിളിച്ചോണ്ടിരിക്കും. ഒടുവില്‍ എടുത്തപ്പോള്‍ ഇത്തരത്തിലുള്ള മോശം സംസാരം വന്നു. അതോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിറ്റേദിവസം വന്ന് നിന്റെ അച്ഛന്‍ വലിയ ഇതാണെന്ന ഭാവമാണോ നിനക്കെന്ന് ചോദിച്ചു. വളരെ മോശമായിട്ടാണ് ചോദിച്ചത്. എന്റെ അച്ഛനെ എന്തിനാണ് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അതിന്റെ അഹങ്കാരമാണോ നിനക്കെന്ന് ചോദിച്ചു. ഒരിക്കലുമല്ല, താനിവിടെ സംവിധാനം ചെയ്യാന്‍ വന്നതാണെന്നും ഞാന്‍ അഭിനയിക്കാന്‍ വന്നതാണെന്നും ഇവിടെ നിന്നും പോയാല്‍ എനിക്ക് താനാരുമല്ലെന്നും പറഞ്ഞുവെന്നും ഗൗരി തുറന്നു പറയുന്നു.

നായികയായിരുന്നുവെങ്കിലും തുടക്കത്തില്‍ അത്ര എക്‌സ്‌പോഷര്‍ കിട്ടിയിരുന്ന ആളല്ല ഞാന്‍. എന്റെ ഈ സ്വഭാവം കാരണം ഒരുപാട് തവണ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ചെയ്യുന്നതില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥ കാണിച്ചിട്ടുണ്ട്. സത്യസന്ധതയില്ലാത്തൊരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. തെറ്റായ മാര്‍ഗ്ഗം തിരഞ്ഞെടുത്തിട്ടില്ല. അതിനാല്‍ പെട്ടെന്നൊരു വളര്‍ച്ചയുണ്ടായിട്ടില്ല. ഏഴ് വര്‍ഷമെടുത്തു. എന്റെ പത്താമത്തെ സീരിയലാണ് പൗര്‍ണമിത്തിങ്കള്‍ എന്നും ഗൗരി ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ട് വർഷമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇപ്പോഴും ആളുകള്‍ ഓർത്തിരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

അതേസമയം ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് മനോജ് പറയുന്നത്. പ്രതികരിക്കുകയോ മാനേജുമെന്റിനെ അറിയിച്ച് വിഷയത്തില്‍ ഉടനൊരു പരിഹാരം കണ്ടെത്തുകയോ വേണം. എന്നാല്‍ മാത്രമേ അവര്‍ക്ക് ഭയമുണ്ടാവുകയും ഇനി ഇത്തരത്തില്‍ പെരുമാറാതിരിക്കൂവെന്നും മനോജ് പറയുന്നുണ്ട്. കൂടാതെ അഭിനയിക്കാന്‍ പാഷനുണ്ടാകുന്നത് നല്ലതാണ്. അതിനായി കഠിനാധ്വാനം ചെയ്യാം. ആത്മവിശ്വാസമുണ്ടെങ്കില്‍ അവസരം തേടിയെത്തുക തന്നെ ചെയ്യും. അല്ലാതെ സ്വന്തം ആത്മാഭിമാനം പണയം വെക്കുന്ന ഒന്നും ചെയ്യരുതെന്നും മനോജ് പറയുന്നുണ്ട്.
അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധയെന്നും ജോലിയൊക്കെ ആയ ശേഷം ചിലപ്പോള്‍ അഭിനയത്തിലേക്ക് തിരികെ വന്നേക്കാമെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications